• Logo

Allied Publications

Europe
ലണ്ടൻ റീജണൽ ഉപവാസ അഭിഷേകാഗ്നി കണ്‍വൻഷൻ’29 ന്; മാർഗ നിർദ്ദേശങ്ങളുമായി സംഘാടകർ
Share
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന അഭിഷേകാഗ്നി കണ്‍വൻഷനുകൾക്കു സമാപനം കുറിക്കുന്ന ലണ്ടൻ റീജണിലെ ബൈബിൾ ശുശ്രുഷയെ ഉപവാസ ശുശ്രുഷയാക്കിക്കൊണ്ടാവും നടത്തുക. കൂടുതലായ അനുഗ്രഹങ്ങൾക്ക് വാതായനങ്ങൾ തുറക്കപ്പെടുവാനും വിശുദ്ധരുടെ മാധ്യസ്ഥത്തിൽ പരിശുദ്ധാത്മ വരദാനങ്ങൾ പ്രാപിക്കുവാനും ഉപവാസം അനുഷ്ടിച്ചുകൊണ്ടുള്ള ശുശ്രുഷ അനുഗ്രഹീതമാകും. അന്നേ ദിവസം ഫുഡ് സ്റ്റാളുകൾ തുറന്നു പ്രവർത്തിക്കാത്തതിനാൽ അത്യാവശ്യം ഭക്ഷണം ആവശ്യമുള്ളവർ തങ്ങളുടെ ഭക്ഷണം കൈയിൽ കരുതേണ്ടതാണ്.

ലണ്ടനിലെ അല്ലിയൻസ് പാർക്കിൽ അഭിഷേകാഗ്നി ശുശ്രൂഷകൾക്ക് മൂന്നു ഹാളുകളിലായിട്ടാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. മുതിർന്നവർക്കായി ഒരു ഹാളും പ്രായ അടിസ്ഥാനത്തിൽ കുട്ടികൾക്കായി രണ്ടു ഹാളും ക്രമീകരിച്ചിട്ടുണ്ട്. രണ്ടു വിഭാഗങ്ങളായി കുട്ടികൾക്ക് തിരുവചന ശുശ്രൂഷകളും പ്രാർഥനകളും സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ധ്യാനത്തിൽ പങ്കു ചേരുവാൻ ട്രെയിൻ മാർഗം അല്ലിയൻസ് പാർക്കിന്‍റെ ഏറ്റവും സമീപസ്ഥമായ മിൽഹിൽ ഈസ്റ്റ് ട്യൂബ് സ്റ്റേഷനിൽ എത്തുന്നവർക്കു അവിടെനിന്നുള്ള അത്യാവശ്യ യാത്രാ സൗകര്യം ഒരുക്കുവാൻ എൻഫീൽഡിലെ അനിൽ ആന്‍റണിയുടെ (07723744639) നേതൃത്വത്തിലുള്ള വോളണ്ടിയേഴ്സ് ടീം സ്റ്റേഷൻ പരിസരത്തുണ്ടാവും. ധ്യാന വേദിയിലേക്കും തിരിച്ചും ടീം ഷട്ടിൽ സർവീസുകൾ സൗജന്യമായി നടത്തും. 11നും 17നും ഇടയിൽ വാഹന സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

ഏവർക്കും സൗകര്യപ്രദമായി ധ്യാനത്തിൽ പങ്കു ചേരുന്നതിനായി ക്ലോസ്ഡ് സർക്യൂട്ട് ടിവി മെഗാ സ്ക്രീനുകളും സംവിധാനങ്ങളും ഡീക്കൻ ജോയ്സ്, ജീസണ്‍ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കുന്നുണ്ട്. 200 അടിയോളം നീളമുള്ള ഹാളിന്‍റെ ഒരറ്റത്താണ് ധ്യാന വേദിയും ബലിപീഠവും ഒരുക്കിയിരിക്കുന്നതെങ്കിലും മികവുറ്റ മൾട്ടി മീഡിയാ സിസ്റ്റം ഒരുക്കുന്നതിനാൽ ആർക്കും ദൂരത്തിന്േ‍റതായ അസൗകര്യങ്ങൾ ഉണ്ടാവാനിടയില്ല. 250 പേരടങ്ങുന്ന ബോക്സുകളായി തിരിച്ചാണ് മുതിർന്നവരുടെ ധ്യാന വേദി വിഭജിച്ചിരിക്കുന്നത്.ഓരോ ബോക്സുകളും നിറഞ്ഞ ശേഷം മാത്രമേ അടുത്ത ബോക്സിൽ ഇരിപ്പിടം തേടാവൂ എന്ന അഭ്യർഥനയും സംഘാടകർ മുന്നോട്ടു വച്ചിട്ടുണ്ട്.

നിരവധി വൈദികരുടെ സേവനങ്ങൾ ലഭ്യമാവുന്നതിനാൽ കുന്പസാരത്തിനുള്ള വിപുലമായ സൗകര്യം കണ്‍വൻഷനിൽ ഉണ്ടായിരിക്കും.

ധ്യാനത്തിൽ പങ്കെടുത്ത് ദൈവ കൃപ പ്രാപിക്കാൻ ഏവരേയും വികാരി ജനറാൾ ഫാ.തോമസ് പാറയടി, കണ്‍വൻഷൻ കണ്‍വീനർ ഫാ.ജോസ് അന്ത്യാംകുളം, റീജണൽ കോഓർഡിനേറ്റർ ഫാ.സെബാസ്റ്റ്യൻ ചാമക്കാല,ഫാ.മാത്യു കാട്ടിയാങ്കൽ, ഫാ.സാജു പിണക്കാട്ട്, സഹകാരി തോമസ് ആന്‍റണി എന്നിവർ അറിയിച്ചു.

Allianz Park Greenlands Lanes, Hendon, London NW4 1RL

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട