• Logo

Allied Publications

Europe
സ്വാർഥത ദൈവവചനത്തോടുള്ള തുറവിക്ക് തടസം : മാർ ജോസഫ് സ്രാന്പിക്കൽ
Share
ഗ്ലാസ്ഗോ: സ്വാർഥ താല്പര്യങ്ങളും ആകുലതകളും നിറഞ്ഞ മനസ് ദൈവവചനത്തോടുള്ള തുറവിക്ക് തടസമാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ. രൂപതയുടെ പ്രഥമ ബൈബിൾ കണ്‍വൻഷൻ "അഭിഷേകാഗ്നി 2017’ ഗ്ലാസ്ഗോ റീജണിലെ മദർ വെൽ സിവിക്ക് സെന്‍ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദൈവവചനത്തോടു തുറവിയില്ലാത്ത മനസുകളിൽ സഹോദരങ്ങൾക്ക് സ്ഥാനമില്ല. ദരിദ്രർക്ക് പ്രവേശനമില്ല. നമ്മുടെ ജീവിതവ്യാപാരവ്യഗ്രതയിൽ ദൈവസ്വരം കേൾക്കപ്പെടുന്നില്ല; അവിടുത്തെ സ്നേഹത്തിന്‍റെ ആനന്ദം അനുഭവപ്പെടുന്നില്ല; ന· ചെയ്യുവാനുള്ള ആഗ്രഹങ്ങൾ ഇല്ലാതായിപ്പോകുന്നു. എന്നാൽ പ്രഥമ എപ്പാർക്കിയൽ ബൈബിൾ കണ്‍വൻഷൻ ഈശോമിശിഹായോടും അവിടുത്തെ സുവിശേഷത്തോടുമുള്ള തുറവിയിലേക്കും അതുവഴി അവിടുന്നുമായുള്ള വ്യക്തിപരമായ ബന്ധത്തിലേക്കും വളരുവാനുമുള്ള അവസരം നമുക്ക് പ്രദാനം ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവചനത്തോടുള്ള വിധേയത്വവും സഭയോടുള്ള കൂട്ടായ്മയും ദന്പതികൾ തമ്മിലുള്ള പരസ്പരവിശ്വസ്തയും ദൈവാനുഗ്രഹത്തിന്‍റെ സ്രോതസുകളാണെന്ന് വചനശ്രൂഷ മധ്യേ ഫാ. സേവ്യർ ഖാൻ വട്ടായിൽ പറഞ്ഞു.

ഫാ. സോജി ഓലിക്കൽ, ഫാ. സാംസണ്‍ മണ്ണുർ, ഫാ. ജോസഫ് വെന്പാടംതറ വി.സി., ഫാ. സെബാസ്റ്റ്യൻ തുരിത്തിപ്പള്ളി, ഫാ. ബിനു കിഴക്കേയിളംത്തോട്ടം സിഎംഎഫ്, ഫാ. ഫാൻസുവ പത്തിൽ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.

24 ന് മാഞ്ചസ്റ്റർ ഷെറീഡാൻ സ്യൂട്ട് 25 ന് നോറിച്ച് സെന്‍റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രൽ 26 ന് ബെർമിംഗ്ഹാം ന്യു ബിൻഗ്ലി ഹോൾ 27 ന് ബോണ്‍മൗത്ത് ലൈഫ് സെന്‍റർ, 28 ന് കാർഡിഫ് കാർഡിഫ് കോർപ്പൂസ് ക്രിസ്റ്റി ആർസി ഹൈസ്കുൾ, 29 ന് ലണ്ടണിലെ ഹെൻണ്ടൻ അലൈൻസ് പാർക്ക് എന്നിവടങ്ങളിലാണ് കണ്‍വൻഷൻ. എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം ആറു വരെയാണ് കണ്‍വൻഷൻ.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്