• Logo

Allied Publications

Europe
കാരുണ്യത്തിന്‍റെ നിറകുടമായ ഫാ. പൗലോസ് കളപ്പുരയ്ക്കൽ സിഎംഐ സിൽവർ ജൂബിലി നിറവിൽ
Share
കൊളോണ്‍: കഴിഞ്ഞ കാൽനൂറ്റാണ്ടു കാലമായി കർത്താവിന്‍റെ മുന്തിരിത്തോപ്പിൽ വൈദിക വൃത്തിക്കിറങ്ങിയതിന്‍റെ ചാരിതാർഥ്യത്തിലും സന്തോഷത്തിലുമാണ് ജർമനിയിൽ സേവനം ചെയ്യുന്ന സിഎംഐ സഭാംഗമായ ഫാ.പൗലോസ് കളപ്പുരയ്ക്കൽ. അജപാലന ശുശ്രൂഷയ്ക്കൊപ്പം ദീനദയാലുത്വം മനസിന്‍റെ കോണുകളിൽ സ്ഥാനം പിടിച്ചത് പരോപകാര പ്രവർത്തനത്തിനുള്ള പ്രേരണയുമായി. അതുതന്നെയാണ് ദൈവീകതയുടെ ദൗത്യവും മഹത്വവുമെന്നു ഉറച്ചു വിശ്വസിച്ചുള്ള സേവനം ഇടതടവില്ലാതെ മുന്നോട്ടുനയിക്കുന്ന ചാലകശക്തിയായും ഫാ.പൗലോസിനെ മറ്റുള്ളവരിൽ നിന്നും വേറിട്ടതാക്കുന്നു.

താൻ ചെറുതെങ്കിലും തന്നാലാവുന്ന എളിയ, ചെറിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ആലംബഹീനരുടെ കണ്ണനീരിന്‍റെ അളവുകുറയ്ക്കാൻ നടത്തുന്ന ശ്രമങ്ങൾ എന്നും അച്ചനെ അതിന്‍റെ കൂടുതൽ വ്യാപ്തിയിലേയ്ക്കുതന്നെ എത്തിക്കുന്നതും കാരുണ്യത്തിന്‍റെ, ന·യുടെ അതിർവരന്പുകൾ നിസീമമായതുകൊണ്ടാണ്.

ലോകത്തെവിടെയായാലും കരുണയുടെ സ്വരം ശ്രവിക്കാൻ മനസുണ്ടെങ്കിൽ, ചെയ്യാൻ സന്നദ്ധമെങ്കിൽ നമുക്കെന്താണ് അസാദ്ധ്യമാകുന്നത്, എന്ന ചോദ്യത്തിനുള്ള ദൃഢമായ ഉത്തരമായിരുന്നു അച്ചന്‍റെ നേർസാക്ഷ്യം. അതാവട്ടെ അച്ചന്‍റെ സ്വരത്തിലും കണ്ണുകളിലും നിറഞ്ഞിരുന്നു.

ജർമനിയിലെ തിരക്കുപിടിച്ച സേവനത്തിനിടയിൽ വർഷത്തിലൊരിക്കൽ ലഭിക്കുന്ന അവധിക്ക് സ്വന്തം നാട്ടിലേയ്ക്കു പോകുന്പോൾ അനവധി പദ്ധതികളും അവ പൂർത്തീകരിയ്ക്കാനുള്ള അഭിവാഞ്ചയും അതിന്‍റെ തിടുക്കവും അച്ചനെ എന്നും കാര്യങ്ങളുടെ ഗൗരവത്തിൽ എത്തിച്ചിരുന്നു.

വീടില്ലാത്തവർക്ക് ഒരു വീട് എന്ന ആശയവുമായി സിൽവർ ജൂബിലി വർഷത്തിൽ ഇരുപത്തിയഞ്ചു ഭവനരഹിതർക്കായി ഇരുപത്തിയഞ്ചു വീടു നിർമിച്ചു നൽകുക എന്ന ദൗത്യം ഏറെ ശ്രമകരമായിരുന്നിട്ടും വെള്ളിയുടെ തിളക്കം പോലെതന്നെ പദ്ധതിയെ മാറ്റി “25 ന് 25” എന്ന നൂതന സന്ദേശമാക്കി വികസിപ്പിച്ച് ആഘോഷ പരിപാടികളിൽ മുന്തിയതാക്കി. ഇതിനായി കേരള സർക്കാരിന്‍റെ ഭവനസഹായവും അച്ചന്‍റെ പദ്ധതിയിൽ ഉൾപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്. കേരളത്തിൽ പോകുന്പോൾ ഇതുവരെ നിർമിച്ചു നൽകിയ വീടുകളുടെ നിലവിലെ നിജസ്ഥിതിയും നൽകുന്ന വീടിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നേരിട്ടു മനസിലാക്കാനും മാത്രമല്ല അവിടെ വസിക്കുന്നവരുമായി നേരിട്ട് സ്നേഹം പങ്കുവയ്ക്കാനും അച്ചൻ സമയം കണ്ടെത്തുന്നുണ്ട്. അവധിക്കാലത്ത് നാട്ടിലെത്തുന്പോൾ തന്‍റെ സഹായം ലഭിക്കുന്നരെ പിന്നെയും പോയി കണ്ടു കുശലാന്വേഷണം നടത്തുകയും വീടുകൾ സന്ദർശിച്ച് അവരുടെ ക്ഷേമം ഉറപ്പാക്കുകയും അവരുടെ പുതിയ ജീവിത സാഹചര്യങ്ങൾ മനസിലാക്കുകയും ചെയ്യുക അച്ചന്‍റെ പതിവാണ്.

അച്ചന്‍റെ കാരുണ്യപ്രവർത്തനത്തിൽ സഹായിക്കുന്നത് ജർമനിയിലുള്ളവർ മാത്രമല്ല ലോകമെന്പാടുമുള്ള നിരവധിയായ സുമനസുകളായ സുഹൃത്തുക്കളുടെയും സജീവമായ കൈത്താങ്ങ,് ചാരിറ്റി പ്രവർത്തനത്തിന് തുണയാകുന്പോൾ ഈ ജൂബിലി വേളയിൽ അവരെയൊക്കെ നന്ദിയോടെ സ്മരിക്കുന്നുവെന്നും അച്ചൻ പറഞ്ഞു.

അച്ചന്‍റെ ചാരിറ്റി പ്രവർത്തനത്തിൽ സഹായിക്കുന്ന ജർമൻകാരെയും ഇതിനോടകം നാലുതവണ നാട്ടിലേയ്ക്കു കൊണ്ടുപോയി നാട്ടിൽ ചെയ്യുന്ന ന·കൾ ഇവരെയൊക്കെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ജൂബിലി സ്മാരകമായി പദ്ധതിയിലെ അവസാനത്തെ 24, 25 വീടുകളുടെ താക്കോൽ ദാനവും ആശീർവാദവും നവംബറിൽ ജർമൻ സുഹൃത്തുക്കളെയും കൂട്ടി ചെയ്യാൻ പദ്ധതിയിട്ടിരിക്കുകയാണ് അച്ചൻ. കണ്ണമാലിയിലും ചേർത്തലയിലുമാണ് അവസാനത്തെ വീടുകൾ നിർമിച്ചു നൽകുന്നത്.

പൗരോഹിത്യ രജതജൂബിലിയാഘോഷത്തിന്‍റെ ആദ്യപടിയായി ദൈവതിരുമുന്പിൽ കൃതജ്ഞതയുടെ ബലിയർപ്പണം ഒക്ടോബർ 15 ന് (ഞായർ) വൈകുന്നേരം 3.45 ന് വുൾഫ്റാത്തിലെ സെന്‍റ് ജോസഫ്സ് പാരിഷ് ചർച്ചിൽ സംഗീതാർച്ചനയോടുകൂടി ശുശ്രൂഷകൾ ആരംഭിക്കും. നാലിന് സീറോ മലബാർ റീത്തിലുള്ള ആഘോഷമായ സമൂഹബലിയിൽ ഇരുപത്തിയഞ്ചോളം വൈദികർ പങ്കെടുക്കും. തുടർന്ന് കൊർണേലിയസ് ഹാളിൽ വിവിധ കലാപരിപാടികൾക്കൊപ്പം സ്നേഹവിരുന്നും ഉണ്ടായിരിക്കും. ജർമനിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ക്ഷണിക്കപ്പെട്ട ഇരുനൂറോളം അതിഥികൾ പരിപാടികളിൽ പങ്കെടുക്കും.

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് തൊമ്മൻകുത്ത് കളപ്പുരയ്ക്കൽ ഐപ്പിന്‍റെയും പരേതയായ ത്രേസ്യായുടെയും മകനായി 1961 ഡിസംബർ ഒന്പതിനാണ് പൗലോസ് ജനിച്ചത്. പത്തു മക്കളിൽ ഇളയവനായ പൗലോസ് പതിനഞ്ചാം വയസിൽ അവിചാരിതമായിട്ടാണ് പൗരോഹിത്യപാത തെരഞ്ഞെടുക്കുന്നത്. സഹോദരിമാരിൽ രണ്ടുപേർ സന്യാസിനികളും മറ്റു സഹോദരങ്ങൾ കുടുംബജീവിതവും നയിക്കുന്നു.

മാതാപിതാക്കളുടെ അനുഗ്രഹാശിസുകളോടെ ദൈവവിളിയുമായി സിഎംഐ സെമിനാരിയിൽ വൈദികനാകാനായി ചേർന്നു. തുടർന്നു ബംഗളൂരുവിലെ ധർമ്മാരാം കോളജിൽ തുടർവിദ്യാഭ്യാസം ചെയ്തു. ബംഗളൂരുവിൽ തന്നെയുള്ള സെമിനാരിയിൽ ദൈവശാസ്ത്രവും പഠിച്ചു.

രാജ്കോട്ട് രൂപതാധ്യക്ഷൻ ഡോ. ഗ്രിഗറി കരോട്ടാന്പ്രേൽ പിതാവിൽ നിന്നും മുപ്പതാം വയസിൽ 1992 ഡിസംബർ 29 നാണ് പൗലോസച്ചൻ തിരുപ്പട്ടം സ്വീകരിച്ചത്. ഡിസംബർ 30 ന് സ്വന്തം ഇടവകയായ തൊമ്മൻകുത്ത് സെന്‍റ് തോമസ് ചർച്ചിൽ പ്രഥമദിവ്യബലിയും അർപ്പിച്ചു. തുടർന്ന് കേരളത്തിലെ വിവിധ ഇടവകകളിൽ സഹവികാരിയായി സേവനം ചെയ്തു. അക്കാലത്ത് നാലു വർഷം സിഎംഐ സഭയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു. പട്ടം സ്വീകരിച്ച് ഏതാണ്ട് അഞ്ചു വർഷം കഴിഞ്ഞ് 1998 ൽ ജർമനിയിലെത്തി ജോലിയാരംഭിച്ചു. 1998 മുതൽ 2002 വരെ റെംഷൈഡിൽ ഹോസ്പിറ്റലിൽ ആത്മീയ ശുശ്രൂഷകനായും ഡൊമിനിക്കൻ സിസ്റ്റേഴ്സിന്‍റെ ആത്മീയ ഗുരുവായും സേവനം ചെയ്തു. 2002 മുതൽ 2004 വരെ ഗ്രേവൻബ്രൊയ്ഷിലും 2004 മുതൽ 2015 വരെ വിസ്സനിൽ ചാപ്ളെയിനായും സേവനമനുഷ്ടിച്ചു. 2015 മുതൽ വുൾഫ്റാത്ത് സെന്‍റ് ജോസഫ് ഇടവകയിൽ ചാപ്ളെയിനായി സേവനം ചെയ്യുന്ന പൗലോസച്ചൻ ഇടവകയിലെ എല്ലാവർക്കും പ്രിയങ്കരനാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ