• Logo

Allied Publications

Europe
മാഞ്ചസ്റ്റർ ക്നാനായ തിരുനാളിന് ഭക്തിനിർഭരമായ കൊടിയിറക്കം
Share
മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ ക്നാനായ ചാപ്ലയൻസിയുടെ തിരുനാൾ ഭക്തിനിർഭരവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ കൊണ്ടാടി. ക്നാനായ സമൂഹത്തിന് യുകെയിൽ ആദ്യമായി അനുവദിച്ച് കിട്ടിയ ചാപ്ലിയൻസിയുടെ പരിശുദ്ധ ദൈവമാതാവിന്‍റെ രണ്ടാമത്തെ തിരുനാളിൽ യുകെയിലങ്ങോളമിങ്ങോളമുള്ള ക്നാനായ സമുദായത്തിനൊപ്പം ഇതര ക്രൈസ്തവ സമുദായംഗങ്ങളും പങ്കുചേർന്നപ്പോൾ അവിസ്മരണീയമായ ഒന്നായി മാറി. തങ്ങളുടെ പാരന്പര്യവും തനിമയും കാത്ത് പരിപാലിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന സമുദായാംഗങ്ങൾ തങ്ങളുടെ ഐക്യവും പരന്പരാഗതമായ കീഴ്വഴക്കങ്ങളും പ്രകടിപ്പിച്ച് തിരുനാളിനെ കൂടുതൽ ആകർഷകമാക്കി.

രാവിലെ 10ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വികാരി ജനറാളും ഇടവക വികാരിയുമായ മോണ്‍സി. സജി മലയിൽ പുത്തൻപുരയിൽ കൊടിയേറ്റിയതോടെ തിരുനാളിന് തുടക്കം കുറിച്ചു. അഭിവന്ദ്യ പിതാക്ക·ാരെയും വൈദികരേയും മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ പരന്പരാഗതമായ നടവിളിയോടെ ദേവാലയത്തിനുള്ളിലേക്ക് വിശ്വാസി സമൂഹം സ്വീകരിച്ചാനയിച്ചു. തുടർന്നു നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക്

വത്തിക്കാൻ സ്ഥാനപതി മാർ കുര്യൻ വയലുങ്കൽ മുഖ്യകാർമികത്വം വഹിച്ചു. ഗേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ സന്ദേശം നല്കി. ക്നാനായ സമുദായംഗങ്ങൾ തനിമയിലും ഒരുമയിലും സീറോ മലബാർ സഭയുടെ വളർച്ചയിൽ പങ്കുകാരകണമെന്ന് മാർ സ്രാന്പിക്കൽ ഉദ്ബോധിപ്പിച്ചു. പരിശുദ്ധ കന്യാമറിയത്തിന്‍റെ അനുഗ്രഹങ്ങളുമായി കൂടുതൽ വിശ്വാസത്തിൽ വളരുവാൻ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ഷ്രൂസ്ബറി രൂപത വികാരി ജനറാൾ ഫാ. മൈക്കിൾ ഗാനൻ, സീറോ മലബാർ ചാപ്ലിൻ റവ.ഡോ.ലോനപ്പൻ അറങ്ങാശേരി, മലങ്കര ചാപ്ലിൻ ഫാ. രഞ്ജിത്ത്, ഫാ.സിറിൾ ഇടമന, ഫാ. ഫിലിപ്പ്, ഫാ.ജിനോ അരീക്കാട്ട്, ഫാ.മാത്യു, ഫാ.ഫാൻസുവ പത്തിൽ, ഫാ.സാജു ദേവസ്യ തുടങ്ങി പതിനാലോളം വൈദികർ സഹകാർമികരായിരുന്നു. തുടർന്നു ആഘോഷമായ പ്രദക്ഷിണം, ലദീഞ്ഞ് വാഴ് വ് എന്നിവയും സമാപനാശീർവാദവും നടന്നു.

ഫോറം സെന്‍ററിൽ സണ്‍ഡേ സ്കൂൾ വാർഷികവും പിതാവിന് സ്വീകരണവും കലാ സന്ധ്യയും അരങ്ങേറി. മാർ കുര്യൻ വയലുങ്കൽ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഷ്രൂസ്ബറി മെത്രാൻ മാർക്ക് ഡേവിസിനെ പ്രതിനിധീകരിച്ച് വികാരി ജനറാൾ ഫാ.മൈക്കൾ ഗാനൻ, യുകെകെസിഎ, യുകെകെസിവൈഎൽ, ഇടവക ട്രസ്റ്റിമാർ, സണ്‍ഡേ സ്കൂൾ അധ്യാപകർ, വിമൻസ് ഫോറം, തുടങ്ങിയവരെ പ്രതിനിധീകരിച്ച് ബിജു മടക്കക്കുഴി, ജോസി, ബാബു തോട്ടം, ബെന്നി മാവേലി, റെജി മടത്തിലേട്ട്, ജോസ്, സിൻന്േ‍റാ, ജോമോൾ സന്തോഷ്, സ്റ്റീഫൻ ടോം, സാജൻ ചാക്കോ, ലിസി ജോർജ്, ഷാരോണ്‍ ഷാജി, എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.

സണ്‍ഡേ സ്കൂൾ കുട്ടികൾക്ക് സ്കോളർഷിപ്പുകളും സമ്മാനങ്ങളും വിതരണം ചെയ്തു. അധ്യാപകരെ മൊമെന്േ‍റാകൾ നല്കി ആദരിച്ചു. തുടർന്നു റെഡിച്ച് ക്നാനായ കൂടാരയോഗം അവതരിപ്പിച്ച തൊമ്മന്‍റെ സ്വപ്നങ്ങൾ എന്ന നാടകവും അരങ്ങേറി. തിരുനാളിനും കലാസന്ധ്യക്കും ട്രസ്റ്റി മാരായ ജോസ് അത്തിമറ്റം, ജോസ് കുന്നശേരി, പുന്നൂസ്കുട്ടി ചാക്കോ എന്നിവർ നേതൃത്വം നല്കി

റിപ്പോർട്ട്: അലക്സ് വർഗീസ്

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.