• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വാർഷികം ഒന്പതിന്
Share
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിതമായതിന്‍റെയും പ്രഥമ മെത്രാനായി മാർ ജോസഫ് സ്രാന്പിക്കൽ അഭിഷിക്നായതിന്‍റെയും ഒന്നാം വാർഷികം കൃതജ്ഞതാ ബലിയർപ്പണത്തോടെ ഒക്ടോബർ ഒന്പതിന് (തിങ്കൾ) നടക്കും. രാവിലെ 11 ന് രൂപതാ ആസ്ഥാനമായ പ്രസ്റ്റണ്‍ കത്തീഡ്രലിലാണ് ചടങ്ങുകൾ.

മാർ ജോസഫ് സ്രാന്പിക്കലിന്‍റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയിൽ, പപ്പുവാ ന്യൂ ഗിനിയായുടെയും സോളമൻ ഐലന്‍റിന്‍റെയും അപ്പസ്തോലിക് ന്യൂണ്‍ഷ്യോയും കോട്ടയം അതിരൂപതാംഗവുമായ ആർച്ച് ബിഷപ്പ് ഡോ. കുര്യൻ മാത്യു വയലുങ്കൽ വചന സന്ദേശം നൽകും.

ദിവ്യബലിയുടെ സമാപനത്തിൽ, പോർച്ചുഗലിലെ ഫാത്തിമയിൽ മാതാവിന്‍റെ ദർശനം ലഭിച്ചവരും അടുത്ത കാലത്ത് വിശുദ്ധ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടവരുമായ ഫ്രാൻസിസ്കോസ്, ജസീന്ത എന്നിവരുടെ തിരുശേഷിപ്പു പ്രതിഷാ കർമ്മവും കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. തുടർന്ന് വിശുദ്ധരോടുള്ള ബഹുമാനാർഥം ലദീഞ്ഞും നേർച്ച വിതരണവും നടക്കും. രൂപതയിലെ 173 വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യസ്തരും ഓരോ വിശുദ്ധ കുർബാന കേന്ദ്രത്തിന്‍റെ പ്രതിനിധികളായ അൽമായരും തിരുക്കർമ്മങ്ങളിൽ പങ്കുചേരും. തുടർന്നു നടക്കുന്ന സ്നേഹ വിരുന്നിനുശേഷം പ്രിസ്ബിറ്റൻ കൗണ്‍സിലിന്‍റെയും മറ്റ് കൗണ്‍സിലുകളുടെയും സമ്മേളനങ്ങൾ രൂപത കാര്യാലയത്തിൽ സമ്മേളിക്കും.

2016 ഒക്ടോബർ ഒന്പതിന് ഒൗദ്യോഗികമായി ആരംഭിച്ച ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത, ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സീറോ മലബാർ സഭാംഗങ്ങളെ ഒരുമിപ്പിക്കാനും വിശ്വാസികളുടെ ആത്മീയ അടിത്തറ കൂടുതൽ ശക്തമാക്കാനും സീറോ മലബാർ സഭാ ചൈതന്യം അടുത്ത തലമുറയിലേയ്ക്ക് കുറവു കൂടാതെ കൈമാറ്റം ചെയ്യാനുള്ള ഉത്തരവാദിത്തം ശക്തമാക്കാനും പരന്പരാഗത സുറിയാനി ക്രിസ്ത്യാനി കുടുംബ ചൈതന്യം നിലനിർത്താൻ പുതിയ തലമുറയെ സഹായിക്കുന്നുൾപ്പെടെ പ്രാധാന്യമുള്ള ഒന്നിലേറെ കാര്യങ്ങളിൽ ആദ്യ വർഷം തന്നെ ശ്രദ്ധ പതിപ്പിച്ചു.

50 ൽ അധികം വൈദീകരുടെയും സന്യസ്തരുടെയും അൽമായരുടെയും സഹായത്തോടെ സ്ത്രീകൾക്കായി വനിതാ ഫോറം, കുട്ടികൾക്കും മതബോധനം, ദൈവശാസ്ത്ര കോഴ്സുകൾ തുടങ്ങി പതിനെട്ടോളം വിവിധ കമ്മീഷനുകളിലായി രൂപതയിലുൾപ്പെടുന്ന വിവിധ തലത്തിലുള്ള വിശ്വാസികളുടെ ആത്മീയവും സാമൂഹികവുമായ സമഗ്രവളർച്ചയെയും വികസനത്തെയും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് മികച്ച അടിത്തറയിടാനും ആദ്യ വർഷം തന്നെ രൂപതയ്ക്കു സാധിച്ചു.

രൂപതയ്ക്കു ശക്തമായ നേതൃത്വം നൽകുന്ന മാർ ജോസഫ് സ്രാന്പിക്കലിന്‍റെ മികവും ദീർഘവീക്ഷണങ്ങളും രൂപതയ്ക്ക് കരുത്താവുന്നു. വരാനിരിക്കുന്ന അഭിഷേകാഗ്നി ബൈബിൾ കണ്‍വൻഷനും ബൈബിൽ കലോത്സവവും സഭാ മക്കളെ പരിശുദ്ധാത്മാവിൽ ഒന്നിപ്പിക്കുന്ന ദിവസങ്ങളാണ്. ദൈവഹിതപ്രകാരം രൂപതയുടെ വളർച്ചയും പ്രവർത്തനങ്ങളും വരും നാളുകളിൽ ശക്തമായി മുന്പോട്ടു പോകാൻ തിങ്കളാഴ്ച നടക്കുന്ന കൃതജ്ഞാബലിയിൽ രൂപതാധ്യക്ഷനോടൊപ്പം ദൈവജനം ഒരുമിച്ചുചേർന്നു പ്രാർഥിക്കും.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്