• Logo

Allied Publications

Europe
ജിഎംഎ ശ്രാവണോത്സവം പ്രൗഡഗംഭീരമായി
Share
ലണ്ടൻ: ക്രിസ്റ്റൽ ഇയർ ഓണാഘോഷം നിറക്കാഴ്ചയുടെ നിളയായി ഒഴുകിയെത്തിയപ്പോൾ ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്കൂളും പരിസരവും ഒരു ഉത്സവപ്പറന്പിന് സമാനമായി.

സെപ്റ്റംബർ 30 ന് ഗ്ലോസ്റ്റർ ഷെയർ മലയാളി അസോസിയേഷൻ നടത്തിയ ഓണാഘോഷങ്ങൾ പ്രൗഢഗംഭീര ചടങ്ങുകളോടെയാണ് ആരംഭിച്ചത്. പൂക്കളവും മുത്തുക്കുടകളും നിറഞ്ഞ വേദിയിൽ ആവേശം തീർത്ത ചെണ്ടമേളക്കാർക്കൊപ്പമെത്തിയ മഹാബലിക്ക് ആർപ്പുവിളികൾ നിറഞ്ഞ ഓണപ്പുലരിയൽ ഗ്ലോസ്റ്റർഷെയർ മങ്കമാർ താലപ്പൊലിയേന്തി ആതിഥ്യമരുളി.

ഗ്ലോസ്റ്ററിലെയും ചെൽറ്റൻഹാമിലെയും മേയറും ഡെപ്യൂട്ടി മേയറും ഫാ.ജോസ് പൂവണിക്കുന്നേലും മുഖ്യാതിഥികളായി പങ്കെടുത്ത് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

തുടർന്നു വിവിധ കലാപരിപാടികൾ അരങ്ങേറി. മലയാളത്തിന്‍റെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന കുട്ടികളും പ്രായമായവരും പങ്കെടുത്ത നൃത്ത ശില്പം അരങ്ങേറി. ഐഡിയ സ്റ്റാർ സിംഗർ സുദർശനും കലാഭവൻ സതീഷും അവതരിപ്പിച്ച വിവിധ പരിപാടികളും ഓണ സദ്യയും മലയാളികൾക്കൊപ്പം തദ്ദേശീയരുടേയും മനം കവർന്നു.

പ്രിൻസ് ആൽവിൻ, അലീഷ രാജീവ്, സണ്ണി സെബാസ്റ്റ്യൻ, രാജീവ് ജേക്കബ് എന്നിവർക്ക് ചടങ്ങിൽ ആദരാഞ്ജലി അർപ്പിച്ചു. ജിസിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം സ്വന്തമാക്കിയ അജയ് എടക്കര, മേഘ്ന ശ്രീകുമാർ എന്നിവർക്കൊപ്പം ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ സംഘടിപ്പിച്ച ബ്യുട്ടി പേജന്‍റിൽ മിസ് ഹാർട് (യുകെ) പട്ടം സ്വന്തമാക്കിയ സിയെൻ ജേക്കബിനെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ ജിഎംഎ വൈസ് പ്രസിഡന്‍റ് ഡോ ബീന ജ്യോതിഷിനും കുടുംബത്തിനും യാത്രയയപ്പ് നൽകി.

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്