• Logo

Allied Publications

Europe
നോ​യ​സ് മ​ല​യാ​ളം സ്കൂ​ൾ തി​രു​വോ​ണം ആ​ഘോ​ഷി​ച്ചു
Share
നോ​യ​സ് : നോ​യ​സ് മ​ല​യാ​ളം സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. നോ​യ​സി​ലെ പൂ​ജ​രാ​ജാ​ക്കന്മാ​രു​ടെ നാ​മ​ധേ​യ​ത്തി​ള്ള പ​ള്ളി​യു​ടെ ഹാ​ളി​ലാ​ണ് പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്.സ്വാ​ദി​ഷ്ട​മാ​യ കേ​ര​ള​ത്ത​നി​മ വി​ളി​ച്ചോ​തു​ന്ന തി​രു​വോ​ണ സ​ദ്യ​യോ​ടെ ആ​രം​ഭി​ച്ച ആ​ഘോ​ഷ​ത്തി​ൽ കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ക​ളി​ക​ൾ, വ​ടം​വ​ലി​മ​ത്സ​രം, ചീ​ട്ടു​ക​ളി​മ​ത്സ​രം എ​ന്നി​വ കൂ​ടാ​തെ ന​ട​ത്തി​യ പ​ച്ച​ക്ക​റി​ലേ​ലം ഏ​റെ പ്ര​ത്യേ​ക​ത​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു.

പ്രീ​മ ഓ​ത​റ പ്രാ​ർ​ത്ഥ​നാ​ഗാ​നം ആ​ല​പി​ച്ചു. ഫാ. ​തോ​മ​സ് ചാ​ലി​ൽ സി​എം​ഐ, സ്കൂ​ൾ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് രാ​ജു മ​റ്റ​ത്തി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി​ന മ​റ്റ​ത്തി​ൽ, ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി പ്രീ​മ ഓ​ത​റ, ക​ൾ​ച്ച​റ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നോ​ജ് ഓ​ത​റ, സെ​ക്ര​ട്ട​റി മ​ഞ്ജു മ​ണ്ണി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നു​മാ​യ അ​ജി​പ്ര​സാ​ദ് മ​ണ്ണി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ല​വി​ള​ക്കു​കൊ​ളു​ത്തി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ജി​ത സൈ​ലേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ർ​ത്ഥ​ന ഡാ​ൻ​സ്, മേ​ഘ മ​ഠ​ത്തി​ൽ, ജ്യോ​തി​സ്സ് കോ​ലാ​ട്ടു​കു​ടി, തു​ള​സി ഗു​ണ​ശേ​ഖ​ർ, പ്രി​യ മ​ണ്ണി​ൽ എ​ന്നി​വ​രു​ടെ തി​രു​വാ​തി​ര​ക​ളി​യ്ക്കു പു​റ​മെ റെ​ജി​ന മ​റ്റ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​ജ​ർ സെ​റ്റി​ന്‍റെ തി​രു​വാ​തി​ര​ക​ളി​യും ന​ട​ന്നു.
||
തി​രു​വാ​തി​ര​ക​ളി​യി​ൽ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ സാ​ന്നി​ധ്യം, കു​ട്ടി​ക​ളു​ടെ നാ​ട​ൻ കോ​ല​ടി​ക​ളി, ഫാ​ഷ​ൻ​ഷോ, ഗാ​നാ​ലാ​പ​നം, ഡാ​ൻ​സു​ക​ൾ, ക​വി​താ​പാ​രാ​യ​ണം, സ്റ്റേ​ജ് വ​ള്ളം​ക​ളി, റൈ​ൻ ബാ​ൻ​ഡി​ന്‍റെ ഗാ​ന​മേ​ള എ​ന്നി​വ ആ​ഘോ​ഷ​ത്തെ തി​ക​ച്ചും കൊ​ഴു​പ്പു​ള്ള​താ​ക്കി.

സ്റ്റേ​ജി​ൽ അ​ല​ങ്ക​രി​ച്ചു നി​ർ​ത്തി​യ ഗ​ജ​വീ​ര​ൻ എ​ല്ലാ​വ​രു​ടെ​യും മ​നം​ക​വ​ർ​ന്നു. പ​ച്ച​ക്ക​റി ലേ​ല​ത്തി​നും കു​ട്ടി​ക​ളു​ടെ മ​ത്സ​ര ക​ളി​ക​ൾ​ക്കും ജോ​മോ​ൻ കോ​ലാ​ട്ടു​കൂ​ടി നേ​തൃ​ത്വം കൊ​ടു​ത്തു. പ്രീ​മ, മ​നോ​ജ്, അ​ജി​ത എ​ന്നി​വ​ർ പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​രാ​യി​രു​ന്നു.

നോ​യ​സ്സി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ​യും അ​വ​രു​ടെ ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സ്കൂ​ൾ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ജീ​വ സാ​ന്നി​ധ്യ​വും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളും ഈ ​ഓ​ണാ​ഘോ​ഷ​ത്തെ ധ​ന്യ​മാ​ക്കി. മ​ൽ​സ​ര​ക്ക​ളി​ക​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി ഫാ. ​തോ​മ​സ് ചാ​ലി​ൽ വി​ത​ര​ണം ചെ​യ്തു. സ്കൂ​ളി​ലെ ആ​ണ്‍​കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ന​ട​ത്തി​യ വ​ള്ളം​ക​ളി​യ്ക്കു​ശേ​ഷം ന​ട​ന്ന റൈ​ൻ​ബാ​ൻ​ഡി​ന്‍റെ ഗാ​ന​മേ​ള​യോ​ടെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​