• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ ജ​ന​സം​ഖ്യ വ​ർ​ധി​ക്കും: വി​ദ​ഗ്ധ​ർ
Share
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ജ​ന​സം​ഖ്യ കു​റ​യു​ന്ന പ്ര​വ​ണ​ത അ​വ​സാ​നി​ക്കു​മെ​ന്നും, വ​ർ​ധി​ക്കു​ന്ന പ്ര​വ​ണ​ത​യ്ക്ക് വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ തു​ട​ക്കം കു​റി​ക്കു​മെ​ന്നും വി​ദ​ഗ്ധ​ർ. കൊ​ളോ​ണ്‍ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഇ​ക്ക​ണോ​മി​ക് റി​സെ​ർ​ച്ചി​ലെ ഗ​വേ​ഷ​ക​രാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പു​തി​യ പ​ഠ​ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

2035 ആ​കു​ന്ന​തോ​ടെ ജ​ർ​മ​ൻ ജ​ന​സം​ഖ്യ​യി​ൽ ഒ​രു മി​ല്യ​ന്‍റെ വ​ർ​ധ​ന​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തോ​ടെ ജ​ന​സം​ഖ്യ 83 മി​ല്യ​നി​ലെ​ത്തും. ഫെ​ഡ​റ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫി​സ് 2015ൽ ​ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം, വ​രു​ന്ന നാ​ൽ​പ്പ​തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജ​ർ​മ​ൻ ജ​ന​സം​ഖ്യ പ​ത്തു മി​ല്യ​നോ​ളം കു​റ​യു​മെ​ന്നാ​ണ് പ്ര​വ​ച​നം. എ​ന്നാ​ൽ, അ​തി​നു ശേ​ഷം കു​ടി​യേ​റ്റ ഘ​ട​ന​യി​ലും മ​റ്റും വ​ന്ന മാ​റ്റ​മാ​ണ് ക​ണ​ക്കി​ൽ വ്യ​ത്യാ​സം വ​രു​ത്തു​ന്ന​ത്.

എ​ന്നാ​ൽ, പ​ഴ​യ പൂ​ർ​വ ജ​ർ​മ​ൻ സ്റ്റേ​റ്റു​ക​ളി​ൽ ജ​ന​സം​ഖ്യ കു​റ​യു​ന്ന പ്ര​വ​ണ​ത തു​ട​രും. പ​ഴ​യ പ​ശ്ചി​മ ജ​ർ​മ​നി​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന ബ​വേ​റി​യ, ബേ​ഡ​ൻ വു​ർ​ട്ടം​ബ​ർ​ഗ്, ബ​ർ​ലി​ൻ, ഹാം​ബു​ർ​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഗ​ണ്യ​മാ​യ വ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ബ​ർ​ലി​നി​ൽ നാ​ലു മി​ല്യ​ൻ ക​ട​ക്കു​മെ​ന്നും പ്ര​വ​ച​നം. അ​ഞ്ചു ല​ക്ഷം പേ​രെ​യാ​ണ് ഇ​വി​ടെ അ​ധി​ക​മാ​യി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്