• Logo

Allied Publications

Europe
യു​ക്മ സാം​സ്കാ​രി​ക വേ​ദി: സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ര​ച​ന​ക​ൾ ക്ഷ​ണി​ക്കു​ന്നു
Share
ല​ണ്ട​ൻ: യു​ക്മ സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ൾ​ക്ക് എ​ല്ലാ യു​കെ മ​ല​യാ​ളി​ക​ളി​ൽ നി​ന്നും ര​ച​ന​ക​ൾ ക്ഷ​ണി​ക്കു​ന്നു. ലേ​ഖ​നം, ക​ഥ, ക​വി​ത എ​ന്നീ ഇ​ന​ങ്ങ​ളി​ൽ സ​ബ്ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ക. സ​ബ്ജൂ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലെ എ​ല്ലാ മ​ത്സ​ര ഇ​ന​ങ്ങ​ളി​ലും മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും പ്ര​ത്യേ​കം വേ​ർ​തി​രി​ച്ചു​ള്ള മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​ണ്. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ എ​ല്ലാ മ​ത്സ​ര ഇ​ന​ങ്ങ​ളി​ലും മ​ല​യാ​ള​ത്തി​ൽ മാ​ത്ര​മു​ള്ള ര​ച​ന​ക​ളാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. 01/11/2017 നു ​പ​ത്തു വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രെ സ​ബ്ജൂ​നി​യ​റാ​യും, പ​ത്തു മു​ത​ൽ പ​ത്തൊ​ൻ​പ​തു വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രെ ജൂ​നി​യ​റാ​യും പ​ത്തൊ​ൻ​പ​തു വ​യ​സും അ​തി​നു മു​ക​ളി​ലു​ള്ള​വ​രെ സീ​നി​യ​ർ വി​ഭാ​ഗ​വു​മാ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്ക് ഒ​ന്നോ അ​തി​ല​ധി​ക​മോ ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം. എ​ന്നാ​ൽ ഒ​രാ​ൾ ഒ​രി​ന​ത്തി​ൽ ഒ​രു ര​ച​ന മാ​ത്ര​മേ സ​മ​ർ​പ്പി​ക്കാ​വൂ.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി വ​ള​ർ​ന്നു വ​രു​ന്ന കൊ​ച്ചു കു​ട്ടി​ക​ളി​ൽ അ​ന്ത​ർ​ലീ​ന​മാ​യി​ട്ടു​ള്ള സാ​ഹി​ത്യാ​ഭി​രു​ചി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു. സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് ഇ​ഷ്ട​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ലേ​ഖ​നം, ക​ഥ, ക​വി​ത എ​ന്നി​വ മ​ല​യാ​ള​ത്തി​ലോ ഇം​ഗ്ലീ​ഷി​ലോ എ​ഴു​തി ന​ൽ​കാ​വു​ന്ന​താ​ണ്. എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​മു​ള്ള വി​ജ​യി​ക​ൾ​ക്കു സ​മ്മാ​ന​ങ്ങ​ൾ യു​ക്മ​യോ യു​ക്മ സാം​സ്കാ​രി​ക വേ​ദി​യോ സം​ഘ​ടി​പ്പി​ക്കു​ന്ന പ്രൗ​ഢോ​ജ്വ​ല​മാ​യ സ​മ്മേ​ള​ന വേ​ദി​യി​ൽ വ​ച്ചു ന​ൽ​കു​ന്ന​താ​ണ്.

ലേ​ഖ​ന വി​ഷ​യം ജൂ​നി​യേ​ർ​സ്
Social Media – A Necessary Evil

(സാ​മൂ​ഹ്യ​മാ​ധ്യ​മം ഒ​രു അ​നി​വാ​ര്യ തിന്മ)

​ലേ​ഖ​ന വി​ഷ​യം സീ​നി​യേ​ർ​സ്

Roots of Modern Exptariate Keralites An Itnrospection
(ആ​ധു​നി​ക പ്ര​വാ​സി മ​ല​യാ​ളി​യു​ടെ വേ​രു​ക​ൾ , ഒ​രു പു​ന​ര​ന്വേ​ഷ​ണം)

സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ൽ എ​ല്ലാ​വ​രും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തും മ​റ്റു​ള്ള​വ​രെ പ്രേ​രി​പ്പി​ച്ചും ഈ ​സം​രം​ഭം വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് യു​ക്മ പ്ര​സി​ഡ​ന്‍റ് മാ​മ്മ​ൻ ഫി​ലി​പ്പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി​മോ​ൻ വ​ര്ഗീ​സ്, സാം​സ്കാ​രി​ക വേ​ദി കോ​ഓ​ർ​ഡി​നേ​റ്റ​ർ ത​ന്പി ജോ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ സി ​എ ജോ​സ​ഫ് , ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യ മ​നോ​ജ്കു​മാ​ർ പി​ള്ള, ഡോ. ​സി​ബി വേ​ക​ത്താ​നം എ​ന്നി​വ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് മ​നോ​ജ്കു​മാ​ർ പി​ള്ള (07960357679), ഡോ. ​സി​ബി വേ​ക​ത്താ​നം (07903748605), ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി (07402935193), മാ​ത്യു ഡൊ​മി​നി​ക് (07780927397), കു​ര്യ​ൻ ജോ​ർ​ജ് (07877348602) എ​ന്നി​വ​രെ​യോ മ​റ്റു യു​ക്മ സാം​സ്കാ​രി​ക വേ​ദി ഭാ​ര​വാ​ഹി​ക​ളെ​യോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.