• Logo

Allied Publications

Europe
സ്‌കോട്‌ലന്‍ഡ് മേ​ഖ​ല ബൈ​ബി​ൾ ക​ലോ​ത്സ​വം വി​ശ്വാ​സി​ക​ൾ​ക്ക് ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണ​മാ​യി
Share
ഗ്ലാ​സ്കോ: ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സ്കോ​ട്ല​ൻ​ഡ് മേ​ഖ​ല ബൈ​ബി​ൾ ക​ലോ​ത്സ​വം ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​ങ്ങ​ളു​ടെ വേ​ദി​യാ​യി മാ​റി. മ​ത്സ​രാ​ർ​ഥി​ക​ളും, കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പ​ടെ നൂ​റു ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത ബൈ​ബി​ൾ ക​ലോ​ത്സ​വം സം​ഘാ​ട​ക മി​ക​വി​ന്‍റെ​യും ഒ​ത്തൊ​രു​മ​യു​ടെ​യും പ്ര​ഘോ​ഷ​ണം കൂ​ടി​യാ​യി മാ​റി.

വൈ​ദി​ക​രു​ടെ​യും, അ​ല്മാ​യ നേ​താ​ക്ക​ളു​ടെ​യും, വി​വി​ധ വി​ശു​ദ്ധ കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ ക​മ്മ​റ്റി അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ലോ​ത്സ​വം നാ​ട്ടി​ലെ സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളെ​യും രൂ​പ​ത ത​ല ബൈ​ബി​ൾ ക​ലോ​ത്സ​വ​ങ്ങ​ളെ​യും അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു . യാ​തൊ​രു പ​രാ​തി​ക്കും ഇ​ടം ന​ൽ​കാ​തെ ബൈ​ബി​ൾ അ​ധി​ഷ്ഠി​ത​മാ​യി ന​ട​ന്ന ഓ​രോ മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത മ​ത്സ​രാ​ർ​ഥി​ക​ൾ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച വ​ച്ച​ത്.

റീ​ജി​യ​ണ​ൽ കോ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് വേ​ന്പാ​ടും​ത​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലോ​ത്സ​വം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​ജോ​ണി റാ​ഫേ​ൽ സി​എ​സ്ടി, ഫാ. ​പീ​റ്റ​ർ തോ​മ​സ് (ക​പ്പൂ​ച്ചി​ൻ), ഫാ. ​സി​റി​യ​ക് പാ​ല​ക്കു​ടി (ക​പ്പൂ​ച്ചി​ൻ) ഫാ. ​പ്രി​ൻ​സ് മാ​ത്യു(​ക​പ്പൂ​ച്ചി​ൻ). ഫാ. ​റോ​ജി ന​രി​തൂ​ക്കി​ൽ. സി​എ​സ്ടി, ഫാ. ​ബി​നു ഇ​ളം​തോ​ട്ടം എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മ​റ്റി​യാ​ണ് ഭം​ഗി​യാ​യി ബൈ​ബി​ൾ ക​ലോ​ത്സ​വം ക്ര​മീ​ക​രി​ച്ച​ത്. രൂ​പ​ത​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മു​ള്ള 57 ഇ​ന​ങ്ങ​ളി​ൽ മു​ന്നൂ​റോ​ളം പേ​രാ​ണ് വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. ഗ്ലാ​സ്കോ, മ​ദ​ർ​വെ​ൽ, അ​ബെ​ർ​ഡീ​ൻ, എ​ഡി​ൻ​ബ​റോ എ​ന്നീ നാ​ലു യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ എ​ത്തി​യ​ത്.

ഹാ​മി​ൽ​ട്ട​ണ്‍ സെ​ന്‍റ് ക​ത്ബ​ർ​ട്സ് പ​ള്ളി​യി​ലെ പാ​രി​ഷ് ഹാ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള നാ​ലു വേ​ദി​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​രം​ഭം കു​റി​ച്ച​ത് മ​ത്സ​രാ​ർ​ഥി​ക​ളും , വൈ​ദി​ക​രും എ​ല്ലാ​വ​രും ഉ​ൾ​പ്പ​ടെ പ​ങ്കെ​ടു​ത്ത വ​ർ​ണാ​ഭ​മാ​യ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തോ​ടെ​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ