• Logo

Allied Publications

Europe
റീ​ജ​ണ​ൽ ക​ലോ​ത്സ​വം വി​ശ്വാ​സ​പ്ര​ഘോ​ഷ​ണ​മാ​യി; തി​രു​വ​ച​ന അ​ക്ഷ​രാ​ഖ്യാ​ന​ങ്ങ​ൾ​ക്കു ദൃ​ശ്യാ​വി​ഷ്കാ​ര​ങ്ങ​ൾ
Share
ല​ണ്ട​ൻ: ല​ണ്ട​നി​ലെ സെ​ന്‍റ് ജോ​ണ്‍ ബോ​സ്കോ കോ​ളേ​ജി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു നി​ന്ന ബൈ​ബി​ൾ ക​ലോ​ത്സ​വം തി​രു​വ​ച​ന അ​ക്ഷ​രാ​ഖ്യാ​ന​ങ്ങ​ളു​ടെ മി​ക​വു​റ്റ സം​ഗീ​ത, നൃ​ത്ത, ന​ട​ന ആ​വി​ഷ്കാ​ര​ങ്ങ​ളി​ലൂ​ടെ അ​നു​ഗ്ര​ഹ സാ​ന്ദ്ര​മാ​യി. അ​തു​ല്യ​മാ​യ ക​ലാ​വൈ​ഭ​വ പ്ര​ക​ട​ന​ങ്ങ​ൾ അ​ര​ങ്ങു​വാ​ണ വേ​ദി അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ വി​ശ്വാ​സ പ്ര​ഘോ​ഷ​ണ​ങ്ങ​ളു​ടെ വി​ള​നി​ലം തീ​ർ​ക്കു​ക​യാ​യി​രു​ന്നു.

വി​ശു​ദ്ധ ഗ്ര​ന്ഥം പ്ര​തി​ഷ്ഠി​ച്ചു കൊ​ണ്ട് നി​ല​വി​ള​ക്കു കൊ​ളു​ത്തി ശു​ഭാ​രം​ഭം കു​റി​ച്ച ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഫാ.​തോ​മ​സ് പാ​റ​യ​ടി,റീ​ജ​ണ​ൽ സ​ഹ​കാ​രി ഫാ.​ജോ​സ് അ​ന്ത്യാം​കു​ളം, ഫാ.​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, ആ​തി​ഥേ​യ കോ​ളേ​ജി​ന്‍റെ പ്ര​തി​നി​ധി​യും സ​ലേ​ഷ്യ​ൻ വൈ​ദി​ക​നു​മാ​യ ഫാ.​സാ​ജു മു​ല്ല​ശ്ശേ​രി, ഡീ​ക്ക​ൻ ജോ​യ്സ് ജെ​യിം​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ല​ണ്ട​ൻ റീ​ജി​യ​ണ​ലി​ലെ വെ​സ്റ്റ്മി​ൻ​സ്റ്റ​ർ, ബ്രെ​ൻ​ഡ്വു​ഡ്, സൗ​ത്താ​ർ​ക്ക് തു​ട​ങ്ങി​യ ചാ​പ്ലി​ൻ​സി​ക​ളു​ടെ കീ​ഴി​ലു​ള്ള 22 കു​ർ​ബ്ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​യി വി​ജ​യി​ച്ചെ​ത്തി​യ മ​ത്സ​രാ​ർ​ത്ഥി​ക​ൾ അ​തു​ല്യ​മാ​യ ക​ലാ നൈ​പു​ണ്യ​മാ​ണ് വേ​ദി​യി​ൽ പു​റ​ത്തെ​ടു​ത്ത​ത്.

പാ​ട്ട്, ഡാ​ൻ​സ്, ടാ​ബ്ലോ, പ്ര​ശ്ച​ന്ന വേ​ഷം, സ്കി​റ്റ്, ബൈ​ബി​ൾ ക്വി​സ്, ബൈ​ബി​ൾ റീ​ഡിം​ഗ്, ഉ​പ​ന്യാ​സം, പ്ര​സം​ഗം,പെ​യി​ന്‍റിം​ഗ്, ചി​ത്ര ര​ച​ന അ​ട​ക്കം പ്രാ​യാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട നി​ര​വ​ധി മ​ത്സ​ര​ങ്ങ​ൾ അ​ത്യ​ന്തം ആ​വേ​ശ​വും വാ​ശി​യും നി​റ​ഞ്ഞ​താ​യി. മി​ക​വു​റ്റ സം​ഘാ​ട​ക​ത്വ​വും, സ​മ​യ നി​ഷ്ഠ​മാ​യ ഒ​രു​ക്ക​ങ്ങ​ളും സു​ഗ​മ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​റെ പ്ര​ശം​സ​നീ​യ​മാ​യി.

സ്റ്റീ​വ​നേ​ജ്, വാ​ൽ​ത്തം​സ്റ്റോ, ഈ​സ്റ്റ്ഹാം തു​ട​ങ്ങി​യ പാ​രീ​ഷ് സ​മൂ​ഹ​ങ്ങ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ കൊ​യ്ത​പ്പോ​ഴും എ​ല്ലാ കു​ർ​ബ്ബാ​ന കേ​ന്ദ്ര​ങ്ങ​ളും ത​ന്നെ ശ​ക്ത​മാ​യ മ​ത്സ​ര​ങ്ങ​ളും വി​ജ​യ​ങ്ങ​ളും പു​റ​ത്തെ​ടു​ത്താ​ണ് പി​രി​ഞ്ഞ​ത്. അ​ബ്രാ​ഹ​ത്തി​ന്‍റെ ബ​ലി എ​ന്ന ബൈ​ബി​ൾ സ്കി​റ്റ് ക​ലോ​ത്സ​വ​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​വും ഹൈ​ലൈ​റ്റു​മാ​യി.
||
ക​ലോ​ത്സ​വ സ​മാ​പ​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്കേ​റ്റ് വി​ത​ര​ണ​വും ന​ട​ത്ത​പ്പെ​ട്ടു. ഉ​പ​ന്യാ​സം,ചി​ത്ര ര​ച​ന, പെ​യി​ന്‍റി​ങ് അ​ട​ക്കം ചി​ല മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ലം പി​ന്നീ​ട് അ​റി​യി​ക്കും. അ​തി​നു ശേ​ഷ​മേ റീ​ജ​ണ​ൽ ക​ലോ​ത്സ​വ​ത്തി​ലെ ഓ​വ​റോ​ൾ ജേ​താ​ക്ക​ളെ​യും,ക​ലാ തി​ല​ക​ത്തെ​യും പ്ര​ഖ്യാ​പി​ക്കാ​നാ​വൂ.

റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തെ വ​ൻ വി​ജ​യ​മാ​ക്കി തീ​ർ​ത്ത ഏ​വ​ർ​ക്കും ഫാ.​ജോ​സ് അ​കൈ​ത​വ​മാ​യ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ ബൈ​ബി​ൾ ക​ലോ​ത്സ​വ ഗ്രാ​ൻ​ഡ് ഫി​നാ​ലെ ന​വം​ബ​ർ നാ​ലി​ന് ബ്രി​സ്റ്റോ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണന്‍ചിറ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.