• Logo

Allied Publications

Europe
ചേ​ത​ന​യു​ടെ സം​ഗീ​ത പ​രി​ശീ​ല​ന​പ​രി​പാ​ടി​ക്ക് ഓ​ക്സ്ഫോ​ർ​ഡ് കൗ​ണ്ടി കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം
Share
ല​ണ്ട​ൻ: ഓ​ക്സ്ഫോ​ർ​ഡ് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന ചേ​ത​ന മ്യൂ​സി​ക് അ​ക്കാ​ദ​മി​ക്ക് മി​ക​ച്ച ന​വാ​ഗ​ത സം​രം​ഭ​ക​ർ​ക്കു​ള്ള ഓ​ക്സ്ഫോ​ർ​ഡ് കൗ​ണ്ടി കൗ​ണ്‍​സി​ലി​ന്‍റെ അ​വാ​ർ​ഡ്. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും വൈ​കി​ട്ട് 4.30 മു​ത​ൽ 6.30 വ​രെ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ​ന്പൂ​ർ​ണ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പി​യാ​നോ പ​രി​ശീ​ല​ന പ​രി​പാ​ടി ഇ​തി​നോ​ട​കം ത​ന്നെ ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​ട്ടു​ണ്ട്.

നി​ര​വ​ധി​യാ​യ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും അ​സോ​സി​യേ​ഷ​നു​ക​ളും ന​ൽ​കി​യ നോ​മി​നേ​ഷ​നു​ക​ളി​ൽ നി​ന്നാ​ണ് ചേ​ത​ന​യെ അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഓ​ക്സ്ഫോ​ർ​ഡ് സെ​ന്‍റ​ർ ഫോ​ർ മ്യൂ​സി​ക്കി​ൽ ചേ​ർ​ന്ന ന്ധ​മ്യൂ​സി​ക് ഹ​ബ് ഗാ​ല അ​വാ​ർ​ഡ്സ് ന്ധ​എ​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ ചേ​ത​ന യു​കെ ഭാ​ര​വാ​ഹി​ക​ളാ​യ ബി​നു ജോ​സ​ഫ്, ജോ​സ് പീ​റ്റ​ർ, ജെ​യിം​സ് ജോ​സ് എ​ന്നി​വ​ർ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി പ​ങ്കെ​ടു​ത്തു. പ്ര​സ്തു​ത ച​ട​ങ്ങി​ൽ വ​ച്ച് ചേ​ത​ന മ്യൂ​സി​ക് അ​ക്കാ​ദ​മി കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ബി​നു ജോ​സ​ഫും ജോ​സ് പീ​റ്റ​റും ചേ​ർ​ന്ന് ട്രോ​ഫി​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം സ്വീ​ക​രി​ച്ചു.

സം​ഗീ​ത​പ​രി​ശീ​ല​ന രം​ഗ​ത്തെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നും കൃ​ത്യ​ത​യാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​നും ല​ഭി​ച്ച അ​ർ​ഹ​മാ​യ അം​ഗീ​കാ​ര​ത്തി​ന് മ്യൂ​സി​ക് സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളോ​ടും ര​ക്ഷി​താ​ക്ക​ളോ​ടും ഓ​ക്സ്ഫോ​ർ​ഡ് മ്യൂ​സി​ക് സ​ർ​വീ​സ് ഭാ​ര​വാ​ഹി​ക​ളോ​ടും ചേ​ത​ന ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ ന​ന്ദി അ​റി​യി​ച്ചു.

റിപ്പോർട്ട്: ലി​യോ​സ് പോ​ൾ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.