• Logo

Allied Publications

Europe
സീറോ മലബാർ സഭ ബൈബിൾ കലോത്സവം: ഒരുക്കങ്ങൾ പൂർത്തിയായി
Share
ഡബ്ലിൻ: ഒക്ടോബർ 1 ഞായറാഴ്ച്ച ബ്യൂമോണ്ട് ആർട്ടൈൻ ഹാളിൽ വച്ചു നടത്തപ്പെടുന്ന ഡബ്ലിൻ സീറോ മലബാർ സഭയുടെ അഞ്ചാമതു ബൈബിൾ കലോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. ഉച്ചക്ക് 1.30 ന് ഹാളിനു സമീപമുള്ള സെന്‍റ് ജോണ്‍ വിയാനി പള്ളിയിൽ വച്ച് നടക്കുന്ന വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് 2.30ന് ആർട്ടൈൻ ഹാളിൽ ഡബ്ലിൻ അതിരൂപത വികാരി ജനറൽ മോണ്‍. പോൾ കല്ലൻ പൊതുയോഗം ഉദ്ഘാടനം ചെയ്യും. സീറോ മലബാർ സഭ അയർലൻഡ് കോർഡിനേറ്റർ മോണ്‍. ആന്‍റണി പെരുമായൻ അധ്യക്ഷത വഹിക്കും. ബൈബിൾ കലോത്സവത്തിനോടനുബന്ധിച്ചു വിശുദ്ധ കുർബാന ഉള്ളതുകൊണ്ട് ബ്രേ, സ്വേർഡ്സ്, സെന്‍റ് ജോസഫ് (ബ്ലാക്റോക്ക്), ലൂക്കൻ എന്നീ മാസ് സെന്‍ററുകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ലെന്നു ചാപ്ലൈൻസ് അറിയിച്ചു.

സീറോ മലബാർ സഭയുടെ ഡബ്ലിനിലെ വിശ്വാസ പരിശീലന വിഭാഗം നടത്തിയ വേദപാഠ സ്കോളർഷിപ് പരീക്ഷയുടെയും ബൈബിൾ ക്വിസ് മൽസരങ്ങളുടെയും ഫലം പ്രഖ്യാപിച്ചു. അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി സ്കോളര്ഷിപ്പിനും സമ്മാനത്തിനും അർഹരായവരെയും ബൈബിൾ ക്വിസ് മത്സരങ്ങളിൽ ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ ലഭിച്ചവരെയും ലീവിങ് സെർട്, ജൂനിയർ സെർട് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും ഒക്ടോബർ ഒന്നിനു ബ്യൂമൗണ്ട് ആർട്ടെയിൻ ഹാളിൽ നടക്കുന്ന ബൈബിൾ കലോത്സവ വേദിയിൽ വച്ച് ആദരിക്കുന്നു. പരീക്ഷയിലും മത്സരങ്ങളിലും പങ്കെടുത്ത എല്ലാകുട്ടികൾക്കും നന്ദി പറയുകയും സമ്മാനാർഹരായവർക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്യുന്നു. സമ്മാനാർഹരായവർ ഒക്ടോബർ ഒന്നിനു ഞായറാഴ്ച ഉച്ചക്ക് 2.30 ന് മുൻപായി ബൈബിൾ കലോത്സവ വേദിയിൽ സന്നിഹിതരാകണമെന്ന് ചാപ്ളൈയിൻസ് ഫാ.ആൻറണി ചീരംവേലിൽ ,ഫാ.ജോസ് ഭരണികുളങ്ങര എന്നിവർ അഭ്യർത്ഥിച്ചു.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.