• Logo

Allied Publications

Europe
ബ്രെക്സിറ്റ് ചർച്ചയിൽ നിർണായക പുരോഗതി: ഡേവിഡ് ഡേവിസ്
Share
ലണ്ടൻ: ബ്രെക്സിറ്റ് സംബന്ധിച്ച് യുകെയും യൂറോപ്യൻ യൂണിയനും തമ്മിൽ നടക്കുന്ന ചർച്ചയിൽ നിർണായകമായ ചുവടുകൾ വയ്ക്കാൻ സാധിച്ചതായി യുകെയുടെ ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ നിർണായക പ്രഖ്യാപനങ്ങൾ നടത്തിയതിനു ശേഷമുള്ള ആദ്യ ചർച്ചയ്ക്കൊടുവിലാണ് ഡേവിഡ് ഡേവിസിന്‍റെ പ്രസ്താവന.

ചില കാര്യങ്ങളിൽ നിർണായക പുരോഗതി കൈവരിച്ചതായി യൂറോപ്യൻ യൂണിയന്‍റെ ഭാഗത്തുനിന്ന് ചർച്ചകൾക്കു നേതൃത്വം നൽകുന്ന മിച്ചൽ ബാർനിയറും സമ്മതിച്ചു.

എന്നാൽ, ചർച്ചയുടെ അടുത്ത ഘട്ടത്തിലേക്കു കടക്കാനും യൂറോപ്യൻ യൂണിയനും യുകെയും തമ്മിലുള്ള ബന്ധത്തിന്‍റെ ഭാവിയെക്കുറിച്ചു സംസാരിക്കാനും ആഴ്ചകളോ മാസങ്ങളോ തന്നെ ആവശ്യം വരുമെന്നും ബാർനിയർ. വ്യാപാര ചർച്ചകൾ എത്രയും വേഗം തുടങ്ങണമെന്നാണ് യുകെ ആവശ്യപ്പെടുന്നത്.

ഡിവോഴ്സ് ബിൽ, ബ്രെക്സിറ്റിനു ശേഷം യുകെയിൽ താമസിക്കുന്ന യൂറോപ്യൻ പൗരൻമാരുടെയും യൂറോപ്യൻ യൂണിയനിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരൻമാരുടെയും അവകാശങ്ങൾ, വടക്കൻ അയർലൻഡ് അതിർത്തി എന്നീ വിഷയങ്ങളിൽ തീരുമാനമായ ശേഷം മാത്രം വ്യാപാര കാര്യം സംസാരിക്കാമെന്നാണ് യൂറോപ്യൻ യൂണിയൻ പറയുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.