• Logo

Allied Publications

Europe
ജർമനിയിലെ സൂപ്പർമാർക്കറ്റ് ഭക്ഷണത്തിൽ വിഷം കലർത്തി പണം തട്ടാൻ ശ്രമം
Share
ബർലിൻ: സൂപ്പർമാർക്കറ്റിലെ ഭക്ഷ്യവസ്തുക്കളിൽ വിഷം കലർത്തി ഭീഷണിയിലൂടെ പണം തട്ടാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുട്ടികൾക്കുള്ള ഭക്ഷ്യോത്പന്നങ്ങളിൽ വിഷം കലർത്തിയിരുന്നതും തിരിച്ചറിഞ്ഞു.

ഭക്ഷ്യവസ്തുക്കളുടെ റീട്ടെയിൽ വ്യാപാരികളെ ഇമെയിൽ വഴി ഭീഷണിപ്പെടുത്തി പണം വാങ്ങാനായിരുന്നു ശ്രമം. 11.7 മില്യൻ യൂറോയാണ് ഇയാൾ ആവശ്യപ്പെട്ടിരുന്നത്. ഇതെത്തുടർന്ന് രാജ്യവ്യാപകമായി ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇതിനിടെ നടത്തിയ പരിശോധനയിലാണ് അഞ്ച് ബേബി ഫുഡ് ജാറുകളിൽ വിഷം കലർത്തിയതായി തിരിച്ചറിഞ്ഞത്.

മണമില്ലാത്ത വിഷ ദ്രാവകമായ എത്തിലിൻ ഗ്ലൈസോളാണ് കലർത്തിയിരുന്നതെന്നും വ്യക്തമായി. എന്നാൽ, ഇതു കാരണം ആർക്കെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി ഇതുവരെ റിപ്പോർട്ടില്ല. നിറമില്ലാത്തതും മധുരമുള്ളതുമായ ഈ വസ്തു കുട്ടികളെയും മൃഗങ്ങളെയും ആകർഷിക്കുന്നതാണ്.

തുടർന്നും സാധനങ്ങൾ വാങ്ങുന്നവർ പായ്ക്കറ്റ് പൊട്ടിയിട്ടുണ്ടോ എന്നു വ്യക്തമായി പരിശോധിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. സംഭവത്തിൽ ഇയാൾ തന്നെയാണോ എന്നുള്ള അന്വേഷണത്തിലാണ് പോലീസ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.