• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ ബ്രിസ്റ്റോൾ കാർഡിഫ് റീജണിന് പുതിയ നേതൃത്വം
Share
ബ്രിസ്റ്റോൾ: സീറോ മലബാർ ബ്രിസ്റ്റോൾ കാർഡിഫ് റീജണ്‍ വിമെൻസ് ഫോറത്തിന്‍റെ ആദ്യ യോഗം സെപ്റ്റംബര് 24 ന് ബ്രിസ്റ്റോളിൽ ചേർന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റീജണൽ ഡയറക്ടർ ഫാ. പോൾ വെട്ടിക്കാട്ട്, റീജണ്‍ കാറ്റിക്കിസം കോഓർഡിനേറ്റർ ഫാ. ജോയ് വയലിൽ, ഫാ. ഫാൻസുവ പത്തിൽ, eparchy of Syro malabar Great Britain വിമൻസ് ഫോറം ഡയറക്ടർ മേരി ആൻ മാധവത്, സിസ്റ്റർ ഗ്രേസ് മേരി, റീജണ്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്, റീജണ്‍ ജോയിന്‍റ് ട്രസ്റ്റി റോയ് സെബാസ്റ്റ്യൻ എന്നിവരും ബ്രിസ്റ്റോൾ കാർഡിഫ് റീജണിനു കീഴിലുള്ള എല്ലാ കുർബാന സെന്‍ററുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിമൻസ് ഫോറം യൂണിറ്റ് ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ വിമൻസ് ഫോറത്തിന്‍റെ ലക്ഷ്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും ഭാവി പ്രവർത്തനങ്ങളെകുറിച്ചും സിസ്റ്റർ മേരിആൻ പ്രസംഗിച്ചു. ബ്രിട്ടനിലുള്ള സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇവിടെ ആയിരിക്കുന്നതിനെ കുറിച്ചുള്ള നേട്ടങ്ങളും എങ്ങനെ നല്ല ഒരു ഭാവി തലമുറയെ വാർത്തെടുക്കമെന്നും യോഗത്തിൽ ചർച്ച ചെയ്തു.

തുടർന്നു നടന്ന റീജണൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ റീജണ്‍ പ്രസിഡന്‍റായി മിനി സ്കറിയാ (ബ്രിസിയോൾ), വൈസ് പ്രസിഡന്‍റായി ഷീജ വിജു (ടോണ്‍ഠൻ), സെക്രട്ടറിയായി സോണിയ ജോണി (കാർഡിഫ്), ജോയിന്‍റ് സെക്രട്ടറിയായി ലിൻസമ്മ ബാബു (ട്രൗബ്രിഡ്ജ്), ട്രഷററായി ലിസി അഗസ്റ്റിൻ (എക്സിറ്റർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

പുതുതായി തെരഞ്ഞെടുത്ത ഭാരവാഹികളെ മാർ ജോസഫ് സ്രാന്പിക്കൽ, റീജണൽ ഡയറക്ടർ ഫാ പോൾ വെട്ടിക്കാട്ട്, റീജണ്‍ കാറ്റിക്കിസം കോഓർഡിനേറ്റർ ഫാ. ജോയ് വയലിൽ, ഫാ. ഫാൻസുവ പാത്തിൽ, റീജണ്‍ വിമെൻസ് ഫോറം ഡയറക്ടർ മേരിആൻ മാധവത്, സിസ്റ്റർ ഗ്രേസ് മേരി തുടങ്ങിയവർ അഭിനന്ദിച്ചു. നവംബർ 12ന് ബെർമിംഗ്ഹാമിൽ നടക്കുന്ന സീറോ മലബാർ എപ്പാർക്കി വിമെൻസ് ഫോറം തെരഞ്ഞെടുപ്പിന് എല്ലാ റീജണൽ ഭാരവാഹികളും പങ്കെടുക്കണമെന്ന് മാർ സ്രാന്പിക്കൽ അഭ്യർഥിച്ചു. സ്നേഹവിരുന്നിനുശേഷം മാർ സ്രാന്പിക്കലിന്‍റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടന്നു.

റിപ്പോർട്ട്: ഫിലിപ്പ് ജോസഫ്

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ