• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവം: റീജണൽ മത്സരങ്ങൾ 30 ന് തിരി തെളിയും
Share
ഗ്ലാസ്ഗോ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിൾ കലോത്സവത്തിനു മുന്നൊരുക്കമായി നടക്കുന്ന റീജണൽ മത്സരങ്ങൾക്ക് സെപ്റ്റംബർ 30ന് ഗ്ലാസ്ഗോയിൽ തുടക്കം കുറിക്കും.

ബ്രിസ്റ്റോൾ ബൈബിൾ കലോത്സവമായി കഴിഞ്ഞ 10 വർഷക്കാലമായി നടന്നു വരുന്ന കലാമാമാങ്കം ഇത്തവണ മുതൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സാരഥ്യത്തിൽ കൂടുതൽ വിപുലമായി ആരംഭിക്കുന്നു. ദൈവം ഓരോരുത്തർക്കും നൽകിയിരിക്കുന്ന വ്യത്യസ്തങ്ങളായ കലാവൈഭവങ്ങളിലൂടെ ദൈവമഹത്വം പ്രകീർത്തിക്കാനുള്ള സുവർണാവസരമാണ് ഇതിൽ പങ്കെടുക്കുന്ന ഓരോ കലാകാര·ാർക്കും കൈവരുന്നത്.

ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്ടിയുടെ നേതൃത്വത്തിൽ ഫാ. ജോയി വയലിൽ സിഎസ്ടി ജോയിന്‍റ്ഡയറക്ടർ ആയി എട്ടു പേരടങ്ങുന്ന കോഓർഡിനേഷൻ ടീം ആണ് രൂപതാതല മത്സരങ്ങൾക്കായി പ്രവർത്തിക്കുന്നത്. റീജണൽ തലത്തിൽ നടക്കുന്ന പ്രാഥമിക ഘട്ട മത്സരങ്ങൾക്ക് ഫാ. ജോസഫ് വെന്പാടുന്തറ (ഗ്ളാസ്ഗോ), ഫാ. സജി തോട്ടത്തിൽ (പ്രെസ്റ്റണ്‍), ഫാ. തോമസ് തൈക്കൂട്ടത്തിൽ, ഫാ. ബിജു കുന്നക്കാട്ട് (മാഞ്ചസ്റ്റർ), ഫാ. ജെയ്സണ്‍ കരിപ്പായി (കവൻട്രി), ഫാ. ടോമി ചിറയ്ക്കൽ മണവാളൻ (സൗത്താംപ്റ്റണ്‍), ഫാ. സെബാസ്റ്റ്യൻ ചാമക്കാല (ലണ്ടൻ), ഫാ. ജോസ് അന്ത്യാംകുളം (ലണ്ടൻ), ഫാ. ടെറിൻ മുല്ലക്കര (കേംബ്രിഡ്ജ്) തുടങ്ങിയവരും നേതൃത്വം നൽകും. 22 ഇനങ്ങളിൽ ഏഴ് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ.

Region : Glasgow

Regional Coordinator: Fr Joseph Vembadamthara

Regional Kalotsavam Date : 30th September 2017

Venue : St Cuthberts Church, 98 High Blatnyre Road, Hamilton ML3 9HW

Region : Preston

Regional Coordinator: Fr Saji Thottathil

Regional Kalotsavam Date : 21st October 2017

Venue : De La Salle Academy, Carr Lane East L11 4SG

Region : Bristol Cardiff

Regional Coordinator:Fr Paul Vettikkattu

Regional Kalotsavam Date : 7th October 2017

Venue : Greenway Cetnre, Southmead, Bristol BS10 5PY

Region : London

Regional Coordinator: Fr. Sebastian Chamakkala & Fr Jose Anthiakulam

Regional Kalotsavam Date : 30th September 2017

Venue : Salesian House, Surrey Lane, London SW11 3PN

Time : 9:00am to 6:00pm

Region : Cambridge

Regional Coordinator: Fr. Terin Mullakkara

Regional Kalotsavam Date : 1st October 2017

Venue : St Alban’s Catholic School, Digby Road, Ipswich IP4 3NI

Time : 2pm to 10pm

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​