• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ രൂപത ഗ്ലാസ്കോ റീജണ്‍ ബൈബിൾ കലോത്സവം 30 ന്
Share
ഗ്ലാസ്കോ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭ്യമുഖ്യത്തിൽ നടക്കുന്ന പ്രഥമ ബൈബിൾ കലോത്സവത്തിന് മുന്നോടിയായുള്ള റീജണൽ കലോത്സവങ്ങളുടെ ഭാഗമായി ഗ്ലാസ്കോ റീജണ്‍ കലോത്സവം സെപ്റ്റംബർ 30ന് (ശനി) നടക്കും. ഹാമിൽട്ടണ്‍ സെന്‍റ് കത്ബർട് പാരിഷ് ഹാളിൽ രാവിലെ 10 മുതലാണ് മത്സരങ്ങൾ.

രൂപതയുടെ ദേശീയ കലോത്സവത്തിന്‍റെ മാതൃകയിൽ വിവിധ പ്രായത്തിലുള്ള കുട്ടികളെയും മുതിർന്നവരെയും പ്രത്യേക ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്യും. ഗ്ലാസ്കോ റീജണിലെ എല്ലാ സീറോ മലബാർ വിശുദ്ധ കുർബാന കേന്ദ്രങ്ങളിലെയും ആളുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. മത്സരങ്ങളുടെ വിജയത്തിനായി ഫാ. ജോണി റാഫേൽ സിഎസ്ടി കണ്‍വീനർ ആയി ഫാ. സിറിയക് പാലക്കുടി, ഫാ. പീറ്റർ തോമസ്, ഫാ. പ്രിൻസ് മാത്യു എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് റീജണൽ ബൈബിൾ കലോത്സവത്തിന് നേതൃത്വം കൊടുക്കുന്നത്.

മത്സരത്തിൽ പങ്കെടുക്കുന്നതിനായി എല്ലാ യൂണിറ്റുകളിലെയും കുട്ടികൾ വളരെ ആവേശത്തോടെ ഒരുങ്ങിവരുകായാണെന്നും മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കുംവേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്തു വരികയാണെന്നും പിആർഒ ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പള്ളിയും പീസ്റ്റ് ഇൻചാർജ് ഫാ. ജോസഫ് വെന്പാടുംതറയും അറിയിച്ചു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.