• Logo

Allied Publications

Europe
ഡബ്ല്യുഎംഎഫ് ഗ്ലോബൽ കണ്‍വൻഷൻ കമ്മിറ്റികൾ രൂപീകരിച്ചു
Share
വിയന്ന: ആഗോള പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്‍റെ (ഡബ്ല്യുഎംഎഫ്) ഗ്ലോബൽ കണ്‍വൻഷന്‍റെ നടത്തിപ്പിനായുള്ള കമ്മിറ്റികൾ നിലവിൽ വന്നു. സംഘടനയുടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് കമ്മിറ്റികൾ രൂപീകരിച്ചിരിക്കുന്നത്.

ഡബ്ല്യുഎംഎഫ് ഗ്ലോബൽ കോഓർഡിനേറ്റർ പ്രിൻസ് പള്ളിക്കുന്നേൽ ചെയർമാനായും യൂറോപ്പ് കോഓർഡിനേറ്റർ വർഗീസ് പഞ്ഞിക്കാരൻ ജനറൽ കണ്‍വീനറുമായിട്ടുള്ള 24 അംഗ കോർ കമ്മിറ്റിയാണ് കണ്‍വൻഷന് ഒരുക്കങ്ങൾ നടത്തുക.

തോമസ് പടിഞ്ഞാറേകാലയിൽ (ഓസ്ട്രിയ), ഷൗക്കത്ത് പറന്പി (ഇന്ത്യ), ഡോണി ജോർജ് (ജർമനി), നൗഷാദ് ആലുവ (സൗദി അറേബ്യ), ഷീന ഷാനവാസ് (ഇന്ത്യ), രാജ് പുല്ലാനിക്കാട്ടിൽ (ആഫ്രിക്ക), ഫൈസൽ വെള്ളാണി (സൗദി അറേബ്യ), അരുണ്‍ മോഹൻ (സ്വീഡൻ), ഷമീർ കണ്ടത്തിൽ (ഫിൻലൻഡ്) എന്നിവർ പ്രധാന കമ്മിറ്റി അംഗങ്ങൾ ആയും ഉമേഷ് മേനോൻ (ബിസിനസ് സിന്പോസിയം), ബീന വെളിയത്ത് (വിമൻസ് ഫോറം), സ്റ്റാൻലി ജോസ് (ഡബ്ല്യുഎംഎഫ് കൊളോക്യൂയെം), ജെഫിൻ കീകാട്ടിൽ (യൂത്ത് സമ്മിറ്റ്), ആന്‍റണി പുത്തൻപുരയ്ക്കൽ (ഫാമിലി ഓറിയന്േ‍റഷൻ സെമിനാർ), ടോമിച്ചൻ പാരുകണ്ണിൽ (ചാരിറ്റി നെറ്റ്വർക്ക്), തോമസ് കാരയ്ക്കാട്ട് (ഇൻഫ്രാസ്ട്രക്ച്ചർ), ജേക്കബ് കീക്കാട്ടിൽ (റിഫ്രഷ്മെന്‍റ്), സാബു ചക്കാലയ്ക്കൽ (റിസപ്ഷൻ), ജോബി ആന്‍റണി (മീഡിയ ആൻഡ് കമ്യൂണിക്കേഷൻസ്), ഘോഷ് അഞ്ചേരിൽ (കൾച്ചറൽ), ഷമീർ യുസഫ് (ഇലക്ഷൻ ബോർഡ്), സഞ്ജീവൻ ആണ്ടിവീട് (ഫിനാൻസ്) എന്നിവരെയും നിയമിച്ചു.

നവംബർ രണ്ട്, മൂന്ന് തീയതികളിൽ ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ ആണ് കണ്‍വൻഷൻ നടക്കുക. കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ രംഗത്തുനിന്നും പ്രശസ്ത വ്യക്തികളും ഓസ്ട്രിയ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരും കണ്‍വൻഷനിൽ അതിഥികളായി പങ്കെടുക്കും. കണ്‍വൻഷനോട് അനുബന്ധിച്ചു വനിതകൾക്കും യുവജനങ്ങൾക്കും സിന്പോസിയങ്ങളും സെമിനാറും നടക്കും. ബിസിനസ് രംഗത്തെ പ്രതിഭകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അംഗീകാരം നൽകുന്നതോടൊപ്പം, ഫെഡറേഷന്‍റെ അംഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രത്യേക വർക് ഷോപ്പുകളും ഉണ്ടാകും. സമാപനദിവസം തൈക്കുടം ബ്രിഡ്ജ് ഒരുക്കുന്ന ലൈവ്ഷോയും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 004369919417357,wmfglobalmeet@gmail.com, http://worldmalayaleefederation.com/

റിപ്പോർട്ട്: ജോബി ആന്‍റണി

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട