• Logo

Allied Publications

Europe
മാഞ്ചസ്റ്റർ അഭിഷേകാഗ്നി കണ്‍വൻഷൻ ഒക്ടോബർ 24 ന്
Share
മാഞ്ചസ്റ്റർ: പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ മിനിസ്ട്രീസ് സ്ഥാപകനുമായ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത പ്രഥമ ബൈബിൾ കണ്‍വൻഷൻ ഒക്ടോബർ 24 ന് (ചൊവ്വ) നടക്കും. മാഞ്ചസ്റ്ററിലെ ഷെറിഡൻ സ്യൂട്ടിൽ രാവിലെ 10 മുതൽ വൈകുന്നേരം ആറു വരെയാണ് ശുശ്രൂഷകൾ.

കണ്‍വൻഷന് മുന്നോടിയായി റീജണിലെ എല്ലാ മാസ് സെന്‍ററുകളിലെയും കുടുംബങ്ങളിൽ സംഘാടകസമിതിയംഗങ്ങൾ സന്ദർശനം നടത്തി. വികാരി ജനറാൾ ഫാ. സജി മലയിൽപുത്തൻപുരയുടെ നേതൃത്വത്തിൽ വിവിധ മാസ് സെന്‍ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുൾപ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിൻമാരായ റീജണൽ കോ ഓർഡിനേറ്റർ ഫാ. തോമസ് തൈക്കൂട്ടത്തിൽ, ഫാ.ലോനപ്പൻ അരങ്ങാശേരി, ഫാ. സിറിൽ ഇടമന, ഫാ. മാത്യു മുളയോലിൽ ഫാ. ബിജു കുന്നക്കാട്ട്, ഫാ.റോയ് കോട്ടയ്ക്കുപുറം, ഫാ. രഞ്ജിത്ത് ജോർജ് മടത്തിറന്പിൽ എന്നിവർക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.

അനിൽ ലൂക്കോസ് ജനറൽ കണ്‍വീനറും സാജു വർഗീസ്, റെജി മഠത്തിലേട്ട്, രാജു ചെറിയാൻ, ഷാജി ജോസഫ് എന്നിവർ കണ്‍വീനർമാരായും വിപുലമായ സംഘാടകസമിതിയാണ് മാഞ്ചസ്റ്റർ അഭിഷേകാഗ്നി കണ്‍വൻഷന് നേതൃത്വം നൽകുന്നത്.

സെഹിയോൻ യൂറോപ്പ് കിഡ്സ് ഫോർ കിംഗ്ഡം ടീം കണ്‍വൻഷനിൽ രാവിലെ മുതൽതന്നെ കുട്ടികൾക്കായുള്ള പ്രത്യേക ശുശ്രൂഷ നയിക്കും.

വിലാസം: The Sheridan Suite, 371 Oldham Road, Manchester M40 8RR.

റിപ്പോർട്ട്: ബാബു ജോസഫ്

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.