ഫ്രാങ്ക്ഫർട്ട്: മലങ്കര കത്തോലിക്കാസഭയുടെ 87ാം പുനരൈക്യ വാർഷികാഘോഷവും പാറശാല രൂപതയുടെ നിയുക്ത ബിഷപ്പുമായ ഡോ.തോമസ് മാർ യൗസേബിയൂസിന് (നോർത്ത് അമേരിക്ക, കാനഡ അപ്പസ്തോലിക് വിസിറ്റേറ്റർ) യാത്രയയപ്പും ജർമനിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിൽ ആഭിമുഖ്യത്തിൽ നടത്തുന്നു.
സെപ്റ്റംബർ 30 ന്(ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് ഫ്രാങ്ക്ഫർട്ടിലെ സാന്റാ ഫമിലിയ ദേവാലയത്തിൽ (Katholischen Pfarrkirche Sancta Familia, Pflugstr.1, 60431 Frankfurt (M) Ginnheim) ആഘോഷമായ ദിവ്യബലിയോടുകൂടി പരിപാടികൾ ആരംഭിക്കും.
മാർ യൗസേബിയൂസ് മുഖ്യകാർമികത്വം വഹിക്കുന്ന ദിവ്യബലിയിൽ ലിംബുർഗ് രൂപത സഹായമെത്രാൻ ഡോ.തോമസ് ലോർ, ഫാ. അന്േറാ ബാറ്റിനിക്, ഫ്രാങ്ക്ഫർട്ട് സീറോ മലബാർ ഇടവക വികാരി ഫാ.തോമസ് ഈഴോർമറ്റം, ജർമനിയിലെ മലങ്കര സഭയുടെ കോഓർഡിനേറ്ററും ചാപ്ലിനുമായ ഫാ.സന്തോഷ് തോമസ് എന്നിവർ സഹകാർമികരായിരിക്കും. തുടർന്നു നടക്കുന്ന ജൂബിലി ആഘോഷത്തിൽ ഡോ.തോമസ് ലോർ, സ്റ്റെഫാൻ ഷൊയെ (നാഷണൽ ഡയറക്ടർ, ജർമൻ ബിഷപ്പ് കോണ്‍ഫ്രൻസ്) തുടങ്ങിയ വിശിഷ്ടാഥിതികൾ ആശംസകൾ നേർന്നു സംസാരിക്കും. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.
ജർമനിയിലെ മലങ്കരസഭയുടെ ഫ്രാങ്ക്ഫർട്ട് മിഷൻ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടക്കുന്നത്. ആഘോഷങ്ങളിലേയ്ക്ക് ഏവരേയും ജർമനിയിലെ മലങ്കര കത്തോലിക്കാ പാസ്റ്ററൽ കൗണ്‍സിൽ സ്വാഗതം ചെയ്തു.
വിവരങ്ങൾക്ക്: Fr.Santhosh Thomas (Seelsorger der SyroMalankaren in Deutschland), 06995196592/015228637403, Joseph Ponmelil(VicePresident, Pastoral Council) 06192961977, Brooz Kanjirathamannil (Secretary, Frankfurt Mission Unit) 01627384737, Koshy Thottathil (Treasurer, Frankfurt Mission Unit) 061099669357.
Venue:Katholischen Pfarrkirche Sancta Familia, Pflugstr.1, 60431 Frankfurt (M) Ginnheim.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
|