• Logo

Allied Publications

Europe
യുക്മ ദേശീയ കലാമേള നഗർ നാമകരണവും ലോഗോ പ്രകാശനവും
Share
ലണ്ടൻ: എട്ടാമത് യുക്മ ദേശീയ കലാമേള നഗർ നാമകരണവും ലോഗോ പ്രകാശനവും ഹെയർഫീൽഡ് അക്കാഡമിയിൽ നടന്നു.

ലോഗോ പ്രകാശനം ദേശീയ കലാമേളയുടെ ആതിഥേയ റീജണ്‍ ആയ സൗത്ത് ഈസ്റ്റ് റീജണ്‍ പ്രസിഡന്‍റ് ലാലു ആന്‍റണിക്ക് നൽകി സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. ലോക പ്രവാസി മലയാളി സംഘടനകൾക്ക് യുക്മയുടെ പ്രവർത്തനങ്ങൾ മാതൃകയും പ്രചോദനവും ആണെന്ന് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.

യുക്മ ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ സെക്രട്ടറി റോജിമോൻ വർഗീസ്, യുക്മ ദേശീയ വൈസ് പ്രസിഡന്‍റും മലയാളം മിഷൻ യുകെ അഡ്ഹോക് കമ്മിറ്റി അംഗം സുജു ജോസഫ് എന്നിവർ സംസാരിച്ചു.

കലാമേള നഗർ നാമകരണം അഡ്വക്കറ്റ് എ. പ്രദീപ് കുമാർ എംഎൽഎ നിർവഹിച്ചു. അന്തരിച്ച കലാഭവൻ മണിയുടെ ആദരസൂചകമായി “കലാഭവൻ മണി നഗർ” എന്നപേരിലാകും ഈ വർഷത്തെ കലാമേള നഗർ അറിയപ്പെടുക.

ചിട്ടയായ പ്രവർത്തനങ്ങൾ താഴെ ഘടകങ്ങൾ മുതൽ സംഘടിപ്പിക്കുന്ന യുക്മയുടെ സംഘടനാ സംവിധാനം തന്നെ വല്ലാതെ ആകർഷിച്ചുവെന്ന് അഡ്വ. എ.പ്രദീപ് കുമാർ പറഞ്ഞു. മലയാളം മിഷൻ യുകെയുടെ പ്രവർത്തനങ്ങളിൽ യുക്മ സംഘടനാ സംവിധാനത്തിന് വലിയൊരു ദൗത്യം നിർവഹിക്കാനുണ്ടെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. യുക്മയുടെ പ്രവർത്തനങ്ങൾ കൂടുതലായി സംസ്ഥാന സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുവാൻ സാധ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് എംഎൽഎമാർ യുക്മ നേതാക്കൾക്ക് ഉറപ്പു നൽകി.

യുക്മ സാംസ്കാരിക വേദി വൈസ് ചെയർമാനും മലയാളം മിഷൻ യുകെയുടെ അഡ്ഹോക് കമ്മിറ്റി അംഗവുമായ സി.എ.ജോസഫ്, പ്രഥമ യുക്മ കേരള കാർണിവൽ വള്ളംകളിയുടെ ജനറൽ കണ്‍വീനർ അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ ദേശീയ ജോയിന്‍റ് ട്രഷറർ ജയകുമാർ നായർ, യുക്മ നാഷണൽ കമ്മറ്റി അംഗങ്ങളായ ജോമോൻ കുന്നേൽ, സുരേഷ് കുമാർ, യുക്മ മിഡ്ലാൻഡ്സ് റീജണൽ പ്രസിഡന്‍റ് ഡിക്സ് ജോർജ്, യുക്മ നഴ്സസ് ഫോറം രക്ഷാധികാരി എബ്രാഹം പൊന്നുംപുരയിടം, ദേശീയ കലാമേള ആതിഥേയ അസോസിയേഷനായ അസോസിയേഷൻ ഓഫ് സ്ലൗവ് മലയാളീസ് പ്രതിനിധി അഭിലാഷ് ആബേൽ തുടങ്ങിയവർ സംബന്ധിച്ചു.

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​