• Logo

Allied Publications

Europe
സ്വിസ് സർക്കാരിന്‍റെ പെൻഷൻ പരിഷ്കരണ നിർദേശം ജനങ്ങൾ തള്ളി
Share
ജനീവ: സ്വിറ്റ്സർലൻഡ് സർക്കാർ മുന്നോട്ടുവച്ച പെൻഷൻ പരിഷ്കരണ നിർദേശങ്ങൾ വോട്ടർമാർ ജനഹിത പരിശോധനയിൽ തള്ളിക്കളഞ്ഞു. പ്രായമേറി വരുന്ന തലമുറയ്ക്ക് കൂടുതൽ അനുകൂലമാകുന്ന തരത്തിലുള്ള നിർദേശങ്ങളാണ് അവതരിപ്പിച്ചിരുന്നത്. എന്നാൽ, 52.7 ശതമാനം വോട്ടർമാർ ഇതിനെ എതിർത്തു.

വനിതകളുടെ പെൻഷൻ പ്രായം 65 ആയി ഉയർത്താനും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിന് മൂല്യ വർധിത നികുതി കൂട്ടാനുമുള്ള നിർദേശങ്ങൾ ഉൾപ്പെട്ടിരുന്നു.

സ്വിസ് ജനതയുടെ ശരാശരി ആയുർ ദൈർഘ്യം 83 വയസായി ഉയർന്നതു പോലുള്ള ഘടകങ്ങളാണ് ഇത്തരം നിർദേശങ്ങൾക്ക് സർക്കാരിനെ നിർബന്ധിതമാക്കിയത്. ഹിത പരിശോധനയിൽ ഇതു നിരാകരിക്കപ്പെട്ടത് സർക്കാരിനു വൻ തിരിച്ചടിയുമായി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.