• Logo

Allied Publications

Europe
ജർമനി വലത്തേക്കു ചായുന്നുവോ ?
Share
ബെർലിൻ: പൊതുതെരഞ്ഞെടുപ്പിൽ ഇക്കുറിയും ആംഗല മെർക്കൽ ജർമൻ ചാൻസലറായി തെരഞ്ഞെടുക്കപ്പെട്ടേക്കാം, സിഡിയു തന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുമാകാം. പക്ഷേ, ജർമൻ ജനതയ്ക്ക് തീവ്ര വലതുപക്ഷ ആശയങ്ങളോട് ആഭിമുഖ്യം കൂടുന്നു എന്നാണ് അഭിപ്രായ സർവേകളിൽ വ്യക്തമാകുന്നത്.

ചെറിയ ചെറിയ വലതുപക്ഷ പാർട്ടികൾ മിക്കതും ഈ തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കുമെന്നാണ് അഭിപ്രായ സർവേകളിലെ പ്രവചനം. എഎഫ്ഡി പാർലമെന്‍റ് പ്രാതിനിധ്യം ഉറപ്പിക്കാൻ ആവശ്യമായ അഞ്ച് ശതമാനം വോട്ട് അനായാസം സ്വന്തമാക്കും. 60 സീറ്റ് വരെ പാർലമെന്‍റിൽ അവർ നേടിയാലും അദ്ഭുതപ്പെടാനില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

മെർക്കലിന്‍റെ സിഡിയു സഖ്യം 36 ശതമാനം വോട്ടുമായി ഒന്നാമതെത്തുമെന്നു തന്നെയാണ് പ്രവചനം. സോഷ്യൽ ഡെമോക്രാറ്റുകൾ 21.5 ശതമാനം വോട്ടും നേടും. മുഖ്യ എതിരാളികളാണെങ്കിലും 2013 മുതൽ ഇരു പാർട്ടികളും ഒരുമിച്ചാണ് മുന്നണി സർക്കാർ രൂപീകരിച്ച് രാജ്യം ഭരിക്കുന്നത്. ഇരു പാർട്ടികൾക്കുമുള്ള ജനപിന്തുണയിൽ ഇടിവു വരാൻ ഇതു കാരണമായി എന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സിഡിയുവിന്‍റെ വോട്ട് വിഹിതത്തിൽ അഞ്ചര ശതമാനവും എസ്പിഡിയുടേതിൽ നാലു ശതമാനവും കുറവ് പ്രതീക്ഷിക്കുന്നു. ഇതെല്ലാം പോകുന്നത് വലതുപക്ഷ പാർട്ടികളിലേക്കും.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പിലും മെർക്കലിന്‍റെ പാർട്ടി 37 ശതമാനത്തിൽ കൂടുതൽ വോട്ട് നേടുമെന്നു പറയുന്നില്ല. എസ്പിഡിയുടെ സീറ്റുകൾ കുറയുമെന്ന കാര്യത്തിലും എല്ലാവർക്കും ഏകാഭിപ്രായം. അതേസമയം, പല ചെറുകിട പാർട്ടികളും വലിയ നേട്ടം പ്രതീക്ഷിക്കുകയും ചെയ്യുന്നു.

വ്യവസായ താത്പര്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന എഫ്ഡിപി പത്തു സീറ്റാണ് ലക്ഷ്യമിടുന്നത്. 11 ശതമാനം വരെ അവർ നേടുമെന്നാണ് ഒരു അഭിപ്രായ സർവേയിൽ കാണുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർലമെന്‍റ് പ്രാതിനിധ്യത്തിന് ആവശ്യമായ അഞ്ച് ശതമാനം വോട്ടുപോലും നേടാൻ കഴിയാതിരുന്ന പാർട്ടിയാണിത്. ക്രിസ്റ്റ്യൻ ലിൻഡ്നർ എന്ന പുതിയ യുവനേതാവിനു കീഴിലാണ് പാർട്ടി വീണ്ടും ശക്തിയാർജിച്ചിരിക്കുന്നത്.

ഒരു പാർട്ടിക്കും ഒറ്റയ്ക്കു ഭരിക്കാൻ കഴിയാത്ത തരത്തിലുള്ള തെരഞ്ഞെടുപ്പ് പാർലമെന്‍റ് സംവിധാനം നിലവിലുള്ള ജർമനിയിൽ എഫ്ഡിപി സിഡിയുവിനു പിന്തുണ നൽകി സർക്കാരിന്‍റെ ഭാഗമാകുമെന്നു തന്നെയാണ് കരുതപ്പെടുന്നത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 39/1 വ്യവസ്ഥ ചെയ്യുന്ന പ്രകാരം ജർമനി ഫെഡറൽ റിപ്പബ്ളിക് ആയതിനുശേഷം നടക്കുന്ന 19 ാമത്തെ പാർലമെന്‍റ് (ബുണ്ടസ്ടാഗ്) തെരഞ്ഞെടുപ്പാണ് സെപ്റ്റംബർ 23 ന് നടക്കുന്നത്. ജർമൻ ഭരണഘടനയുടെ 39ാം വകുപ്പിൻ പ്രകാരം ഒരാൾക്ക് രണ്ട് വോട്ട് എന്ന രീതിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 299 അംഗങ്ങളെ നേരിട്ടും ബാക്കിവരുന്ന 299 അംഗങ്ങളെ സംസ്ഥാന തലത്തിലും തെരഞ്ഞെടുത്താണ് പാർലമെന്‍റിലേയ്ക്ക് അയയ്ക്കുന്നത്. ആകെയുള്ള 598 അംഗങ്ങളെ കൂടാതെ 22 അംഗങ്ങളെ നോമിനേറ്റു ചെയ്ത് 630 അംഗങ്ങളാണ് പാർലമെന്‍റിലുള്ളത്. നാലുവർഷമാണ് പാർലമെന്‍റിന്‍റെ കാലാവധി. 18 വയസ് തികഞ്ഞവരും ജർമൻ പൗരത്വവും തെരഞ്ഞെടുപ്പു തീയതിക്ക് മുന്പ് കുറഞ്ഞപക്ഷം മൂന്നു മാസം ജർമനിയിൽ ഉള്ളവർക്കാണ് തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്. 61.5 മില്യണ്‍ വോട്ടർമാർക്കാണ് ഇത്തവണ പോളിംഗിൽ അർഹതയുള്ളത്. ജർമനിയിലെ ജനസംഖ്യനിരക്ക് ഈ വർഷം ഏകദേശം രണ്ട് ശതമാനം വർധിച്ചിട്ടുണ്ട്. പതിനാറു സംസ്ഥാനങ്ങളിലായി 82 മില്യണ്‍ ജനങ്ങളാണ് രാജ്യത്ത് വസിക്കുന്നത്. ഇതിൽ വോട്ടവകാശം ഉള്ളവരിൽ 34.2 മില്യണ്‍ സ്ത്രീകളും 32.1 മില്യണ്‍ പുരുഷ·ാരും ഉൾപ്പെടുന്നു. ജർമൻ പൗരത്വം സ്വീകരിച്ച വിദേശികളും ഇതിൽപ്പെടും.

ഭരണഘടനയുടെ ആർട്ടിക്കിൾ 16 അനുസരിച്ച് ഞായറാഴ്ചയോ, അവധി ദിവസമോ മാത്രമേ തെരഞ്ഞെടുപ്പ് ദിവസം ആകാവു എന്നു നിബന്ധനയുണ്ട്.

ആകെയുള്ള 34 രാഷ്ട്രീയപാർട്ടികളിൽ നിന്നും സ്വതന്ത്ര·ാരുമടക്കം ഈ തെരഞ്ഞെടുപ്പിൽ രാജ്യത്താകെമാനം 4600 ഓളം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ സന്പദ് വ്യവസ്ഥ എന്ന നിലയിൽ മറ്റ് യൂറോപ്യൻ രാജ്യങ്ങളും ശ്രദ്ധാപൂർവം വീക്ഷിക്കുന്നതാണ് ജർമൻ തെരഞ്ഞെടുപ്പ്.

തീവ്ര വലതുപക്ഷത്തിനെതിരേ മെർക്കലും ഷൂൾസും

ജർമൻ പൊതു തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ചാൻസലർ ആംഗല മെർക്കലും എതിർ സ്ഥാനാർഥി മാർട്ടിൻ ഷൂൾസും പ്രചാരണചൂടിന്‍റെ പാരമ്യത്തിൽ. ഓരോ വോട്ടും ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇരു നേതാക്കളും നടത്തുന്ന അവസാനവട്ട പ്രസംഗങ്ങളിലൊക്കെ ഏറ്റവും കടുത്ത ആക്രമണം നേരിടുന്നത് തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങൾ.

ഒക്ടോബർ ഫെസ്റ്റിന്‍റെ തിളപ്പിനിടെ മ്യൂണിക്കിലാണ് മെർക്കലിന്‍റെ അവസാന റാലി. അവർ നാലാം ടേമിലും ചാൻസലറായി തുടരുമെന്നു തന്നെ അഭിപ്രായ സർവേകൾ ഒരേ സ്വരത്തിൽ പറയുന്നു. യൂറോപ്യൻ പാർലമെന്‍റിന്‍റെ മുൻ പ്രസിഡന്‍റും എസ്പിഡി നേതാവുമായ മാർട്ടിൻ ഷൂൾസിന് അവസാന റാലി ബെർലിൻ സ്ക്വയറിലാണ്.

മുസ് ലിം വിരുദ്ധ, കുടിയേറ്റ വിരുദ്ധ നിലപാടുകൾ ശക്തമായി മുന്നോട്ടു വച്ചാണ് വലതുപക്ഷ പാർട്ടിയായ എഎഫ്ഡിയുടെ പ്രചാരണം. ഇതിനെയാണ് ഇരു നേതാക്കളും തുറന്നെതിർക്കുന്നതും. എന്നാൽ, പാർലമെന്‍റ് പ്രാതിനിധ്യം ഉറപ്പാക്കാൻ ആവശ്യമായ അഞ്ച് ശതമാനം വോട്ട് നേടുന്നതിൽ എഎഫ്ഡിയെ തടയാൻ ആർക്കും സാധിക്കില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അറുപതു സീറ്റ് വരെ ഇവർ നേടാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇതിനെ പ്രതിരോധിക്കാൻ, ജർമൻ ഭരണഘടനയോട് നൂറു ശതമാനം കൂറു പുലർത്തുന്ന പാർട്ടികൾക്കു മാത്രം വോട്ട് ചെയ്യൂ എന്നാണ് മെർക്കലിന്‍റെ ആഹ്വാനം. അടിസ്ഥാന മൂല്യങ്ങളിൽനിന്നു വ്യതിചലിക്കാൻ പാടില്ലെന്നും അവർ മുന്നറിയിപ്പു നൽകുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ