• Logo

Allied Publications

Europe
ടാ​റ്റ​യും ജ​ർ​മ​ൻ തൈ​സ​ൻ​ക്രൂ​പ്പും ല​യി​പ്പി​ക്കു​ന്നു
Share
ബ​ർ​ലി​ൻ: ഇ​ന്ത്യ​ൻ ക​ന്പ​നി​യാ​യ ടാ​റ്റാ സ്റ്റീ​ലും ജ​ർ​മ​ൻ എ​തി​രാ​ളി​ക​ളാ​യ തൈ​സ​ൻ​ക്രൂ​പ്പും സ്റ്റീ​ൽ ഉ​ത്പാ​ദ​ന, വി​പ​ണ​ന രം​ഗ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ല​യി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​രു സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും തൊ​ഴി​ൽ ന​ഷ്ട​ത്തി​ന് ഇ​തു കാ​ര​ണ​മാ​കും.

ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ ല​യ​നം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു. ഇ​തു യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ഇ​രു സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​യി പ്ര​തി​വ​ർ​ഷം 600 മി​ല്യ​ണ്‍ യൂ​റോ ലാ​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി നാ​ലാ​യി​ര​ത്തോ​ളം പേ​ർ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ക​ണ​ക്കു​കൂ​ട്ട​ൽ.

തൈ​സ​ൻ​ക്രൂ​പ്പ് ടാ​റ്റാ സ്റ്റീ​ൽ എ​ന്ന​റി​യ​പ്പെ​ടു​ന്ന സം​യു​ക്ത ക​ന്പ​നി​ക്ക് 1.15 ല​ക്ഷം കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വു​ണ്ടാ​കും. 48,000 ജോ​ലി​ക്കാ​രും. ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ല​ക്ഷ്മി മി​ത്ത​ലി​ന്‍റെ ആ​ർ​സെ​ലോ​ർ മി​ത്ത​ൽ ക​ഴി​ഞ്ഞാ​ൽ യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ സ്റ്റീ​ൽ ക​ന്പ​നി​യാ​കും ഇ​ത്.

ടാ​റ്റാ സ്റ്റീ​ലി​ന് ബ്രി​ട്ട​നി​ലും നെ​ത​ർ​ല​ൻ​ഡ്സി​ലും ഫാ​ക്ട​റി​ക​ളു​ണ്ട്. ടാ​റ്റാ സ്റ്റീ​ലി​ന്‍റെ ബ്രി​ട്ട​നി​ലെ യൂ​ണി​റ്റി​ലെ പെ​ൻ​ഷ​ൻ ബാ​ധ്യ​ത ഒ​ഴി​വാ​ക്കി​യെ​ടു​ത്ത​താ​ണു ല​യ​ന​ത്തി​നു സാ​ധ്യ​ത​യൊ​രു​ക്കി​യ​ത്.

ക​ന്പ​നി​യു​ടെ വ​ലി​യ ക​ട​ബാ​ധ്യ​ത ല​യ​ന​ത്തോ​ടെ ല​ഘൂ​ക​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. തൈ​സ​ൻ ക്രു​പ്പി​നു ജ​ർ​മ​നി​യി​ലാ​ണു പ്ര​ധാ​ന ഫാ​ക്ട​റി​ക​ൾ പ്ര​വ​ർ​ത്തി​യ്ക്കു​ന്ന​ത്.​അ​ടു​ത്ത വ​ർ​ഷം ആ​ദ്യം ല​യ​നം നി​ല​വി​ൽ വ​രു​മെ​ന്നാ​ണ് സൂ​ച​ന.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.