• Logo

Allied Publications

Europe
സിഎഫ്ഡി ഓണാഘോഷവും ഇന്നസെന്‍റ് എംപിയുടെ പുസ്തക പ്രകാശനവും
Share
റോം: യൂറോപ്പിലെ ആദ്യത്തെ ഗാന്ധിയൻ പ്രവാസി സംഘടനയായ സിഎഫ്ഡിയുടെ റോമിലെ ഓണാഘോഷം 1സെപ്റ്റംബർ 17 ഞായറാഴ്ച Ia Francesco Albergotti 77ൽ ഉള്ള റജീനമോണ്ടി കോണ്‍ഗ്രിയേഷൻ ഓഡിറ്റോറിയത്തിൽ വച്ചു ആഘോഷപൂർവ്വം കൊണ്ടാടി. രാവിലെ 11നു ആരംഭിച്ച തിരുവോണാഘോഷം പൂക്കളമിട്ടും, ഓണപ്പാട്ടു പാടിയും മാവേലിയെ വരവേറ്റും ഓണപ്പാട്ടും ഓണക്കളികളും ഒരുക്കി പ്രവാസി മലയാളിയുടെ ഹൃദയംകവർന്നു. മുന്നൂറിലധികം പേർ വാഴിയലയിൽ ഓണസദ്യയുണ്ട് ഇറ്റലിയിലെ മലയാളി പ്രവാസിയുടെ ഓണാഘോഷം ചരിത്രമായി.

ഈ ഓണാഘോഷത്തോടൊപ്പം മലയാളക്കരയെ എന്നും ചിരിപ്പിക്കുന്ന ഹാസ്യ നടനും എം.പി.യുമായ ഇന്നസെന്‍റിന്‍റെ 'കാൻസർ വാർഡിലെ ചിരി' എന്ന പുസ്തകം ഇറ്റാലിയൻ എഴുത്തുകാരി ഡോ: സബ്രീനാലെയിയുടെ ഇറ്റാലിയൻ പരിഭാഷ VINCERE IL CANCRO CON IL SORRISO യുടെ പ്രകാശനം നടത്തി.
||
സിഎഫ്ഡി സ്ഥാപകനും സംഘടനയുടെ ആജീവാനന്ത രക്ഷാധികാരിയുമായ ഡെന്നി ചെർപ്പണത്തിനെ ഉദ്ഘാടകൻ റവ:ഫാ. അനൂപ് മുണ്ടക്കലും, സിഎഫ്ഡി പ്രസിഡന്‍റ് ഡയസ് ഡെനീഷ്യസും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു . ഇറ്റലി, ശ്രീലങ്ക, ഫിലിപ്പിയൻസ്, തുടങ്ങി വിവിധ രാജ്യക്കാരുടെ നിരവധി പ്രതിനിധികളും ഇതര ഇന്ത്യൻ പ്രവാസി സംഘടനാ ഭാരവാഹികളും ഇന്ത്യൻ എംബസിയെ പ്രതിനിധീകരിച്ച് വിൻസന്‍റ് ചക്കാലമറ്റത്തും പങ്കെടുത്തു. മുൻ പ്രസിഡന്‍റ് അനീഷ് അലക്സ് മുഖ്യ അവതാരകനായിരുന്നു. കൾച്ചറൽ സെക്രട്ടറി ജോർജ് പോളി, മാർഗരറ്റ് ഫ്രാൻസീസ് (വൈസ് പ്രസിഡന്‍റ്), ഷീബ മണ്ടൽ (ജോയിന്‍റ് സെക്രട്ടറി) എന്നിവർ കലാ സംഗമത്തിന് നേതൃത്വം നൽകി. ഫാ. സനു ഓസേപ്പ് (ലത്തീൻ കത്തോലിക്കാ പള്ളി വികാരി റോം) മുഖ്യ ഓണസന്ദേശം നൽകി.

വിവർത്തക ഡോ: സബ്രീനാലേയ് (ഡയറക്ടർ തവാസുൽ ഡയലോഗ് സെന്‍റർ, യൂറോപ്പ്), പുസ്തക പരിഭാഷയെക്കുറിച്ചും കേരളാനുഭവത്തെക്കുറിച്ചും, പ്രൊഫ. ആനി വിൻജന്‍റർ (ലയോള യൂണിവേഴ്സിറ്റി റോം), അബ്ദുൾ ലത്തീഫ് (മുഖ്യ ഉപദേഷ്ടാവ് തവാസുൽ സെന്‍റർ യൂറോപ്പ്) ഡെന്നി ചെർപ്പണത്ത് എന്നിവർ പ്രവാസികൾക്ക് ഓണാശംത്സകളും നേർന്നു. സെക്രട്ടറി മെബിൻ സാം മാത്യു നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജെജി മാത്യു മാന്നാർ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്