• Logo

Allied Publications

Europe
ഡബ്ല്യുഎംഎഫ് വിയന്നയിൽ ഓണം ആഘോഷിച്ചു
Share
വിയന്ന: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) ഓസ്ട്രിയ പ്രൊവിൻസിന്‍റെ നേതൃത്വത്തിൽ വിയന്നയിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഗംഭീരമായ ഓണസദ്യക്കൊപ്പം നടന്ന ആഘോഷത്തിൽ മലയാളി കുടുംബങ്ങളോടൊപ്പം വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും തദ്ദേശവാസികളും പങ്കെടുത്തു.

പൊതുസമ്മേളനത്തിൽ ഗ്രീൻ പാർട്ടി പാർലമെന്‍റ് അംഗം ആലെവ് കൊറൂണ്‍ മുഖ്യാതിഥിയായും ദിമിത്ര ഇൻസി (ഡിട്രിക്ട് കൗണ്‍സിലർ, ഗ്രീൻ പാർട്ടി), രാജശ്രീ (മാനേജർ, എയർ ഇന്ത്യ), ജെന്നിഫർ ഷേണായ് (അനാദി ബാങ്ക്) തുടങ്ങിയവർ വിശിഷ്ടാതിഥികളായും പങ്കെടുത്തു.

തിരുവോണ ആഘോഷത്തിന്‍റെ ചരിത്രവും പ്രവാസികളുടെ ഓണവും വിഷയമാക്കി ആന്‍റണി പുത്തൻപുരയ്ക്കൽ പ്രഭാഷണം നടത്തി. കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച പ്രത്യേക പരിപാടികൾ ഓണാഘോഷത്തെ ശ്രദ്ധേയമാക്കി. ഓണപാട്ടുകളും മാവേലിയുടെ എഴുന്നള്ളത്തും തിരുവാതിരയും നൃത്തനൃത്യങ്ങളും ഓണത്തിന്‍റെ സ്മരണകൾ ഉണർത്തി.

വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്‍റെ മുഖ്യാകർഷണമായിരുന്നു. തന്പോല മത്സരവും ഉണ്ടായിരുന്നു. ഡബ്ല്യുഎംഎഫ് ഓസ്ട്രിയ പ്രസിഡന്‍റ് തോമസ് പടിഞ്ഞാറേക്കാലയിൽ, സെക്രട്ടറി സാബു ചക്കാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു. പള്ളിപ്പാട്ട് ആൻ മരിയയും ക്രിസ്റ്റോഫും അവതാരകരായിരുന്നു.

റിപ്പോർട്ട്: ജോബി ആന്‍റണി

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.