• Logo

Allied Publications

Europe
ഇറ്റലിയിൽ ടൂറിസ്റ്റുകളുടെ എണ്ണം റിക്കാർഡ് ഭേദിച്ചു
Share
റോം: ഇറ്റലിയിലെ ടൂറിസം മേഖലയ്ക്ക് വൻ നേട്ടമായി രാജ്യത്തു യാത്ര ചെയ്ത ടൂറിസ്റ്റുകളുടെ എണ്ണം സർവകാല റിക്കാർഡ് ഭേദിച്ചു.

ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 50 മില്യണ്‍ യാത്രികരാണ് ഒരു രാത്രിയെങ്കിലും ഇറ്റലിയിലെ ഏതെങ്കിലും ഹോട്ടലിൽ ചെലവഴിച്ചിട്ടുള്ളത്. ഇറ്റാലിയൻ ഹോട്ടൽ ട്രേഡ് അസോസിയേഷനും രാജ്യത്തെ സാംസ്കാരിക മന്ത്രാലയവും ചേർന്നാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് രണ്ടു ശതമാനം കൂടുതലാണ് ഈ വർഷത്തെ സന്ദർശകരുടെ എണ്ണം. ഇവർ ചെലവഴിച്ച പണത്തിൽ 20 ശതമാനത്തിന്‍റെ വർധനയും രേഖപ്പെടുത്തുന്നു.

കടലോര റിസോർട്ടുകളിലാണ് സന്ദർശകരുടെ എണ്ണം ഏറ്റവും വർധിച്ചത്, 16 ശതമാനം. സാംസ്കാരിക പ്രാധാന്യമുള്ള പ്രദേശങ്ങളിലും മ്യൂസിയങ്ങളിലും 12.5 ശതമാനം ടൂറിസ്റ്റുകൾ അധികമായെത്തി.

വിദേശികളുടെയും സ്വദേശികളുടെയും എണ്ണത്തിലും വർധന കാണുന്നു. സ്വദേശികളിൽ 3.2 ശതമാനമാണ് വർധന.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.