• Logo

Allied Publications

Europe
മാഞ്ചസ്റ്റർ നാളെ ബോബന് അന്ത്യയാത്ര നൽകും
Share
ലണ്ടൻ: മാഞ്ചസ്റ്ററിൽ കഴിഞ്ഞമാസം 24 ന് അകാലത്തിൽ വേർപിരിഞ്ഞുപോയ കോതമംഗലം എലവുപറന്പിലെ പെരുന്പള്ളിച്ചിറയിലെ ജോംലാൽ പെരുന്പിള്ളിച്ചിറ എന്ന ബോബന് മാഞ്ചസ്റ്റർ നാളെ അന്ത്യയാത്ര നൽകും. ഭൗതിക ശരീരം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അന്തിമോപചാരം അർപ്പിക്കാനായി വൈകുന്നേരം 4.30 ന് വിഥിൻഷോ സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ എത്തിക്കും. തുടർന്ന് ഫ്യൂണറൽ ഡയറക്ടേഴ്സ് മൃതദേഹം ദേവാലയത്തിനുള്ളിൽ എത്തിച്ചതിന് ശേഷമായിരിക്കും പൊതുദർശത്തിനായുള്ള ദിവ്യബലിയും മറ്റു ശുശ്രൂഷകളും ആരംഭിക്കുന്നത്.

വിഥിൻഷോ സെന്‍റ് തോമസ് സീറോ മലബാർ ഇടവകാംഗമായിരുന്ന ബോബന്‍റെ യുകെയിലെ അന്ത്യകർമ ശുശ്രൂഷകൾക്ക് ഷ്രൂസ്ബറി രൂപതാ സീറോ മലബാർ രൂപത ചാപ്ലയിൻ റവ.ഡോ. ലോനപ്പൻ അറങ്ങാശേരി മുഖ്യകാർമികനാകും. ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറാൾ മോണ്‍. സജി മലയിൽ പുത്തൻപുരയിൽ സന്ദേശം നൽകും. വിവിധ റീത്തുകളെ പ്രതിനിധീകരിച്ച് ഫാ. രഞ്ജിത്ത് മഠത്തിറന്പിൽ, ഫാ റോബിൻസൻ മെൽക്കിസ്, ഫാ തോമസ് തൈക്കൂട്ടത്തിൽ തുടങ്ങിയ വൈദികർ സഹകാർമികരാകും. ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കുന്നതിനും അവസരം ലഭിക്കും.

വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹത്തെ ഭാര്യയും കുഞ്ഞും മറ്റ് ബന്ധുക്കളും അനുഗമിക്കും. സംസ്കാരം വെള്ളിയാഴ്ച ബോബന്‍റെ ഇടവക ദേവാലയമായ കോതമംഗലം സെന്‍റ് ജോർജ് കത്തീഡ്രലിൽ നടക്കും.

മാഞ്ചസ്റ്റർ എയർപോർട്ടിലെ ആൽഫ എൽഎസ്ജി സ്കൈ ഷെഫ് എന്ന കന്പനിയിലായിരുന്നു ബോബൻ ജോലി ചെയ്തിരുന്നത്. വിഥിൻഷോ ഹോസ്പിറ്റലിൽ നഴ്സായ ഭാര്യ ട്രീസ ചങ്ങനാശേരി പുളിങ്കുന്ന് മണലേൽ കുടുംബാംഗമാണ്.

ഇടവക വികാരി ഫാ.ലോനപ്പൻ അറങ്ങാശേരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിവിധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. ട്രസ്റ്റിമാരായ ബിജു ആന്‍റണി, സുനിൽ കോച്ചേരി, ടിങ്കിൾ ഈപ്പൻ, എംഎംസിഎ പ്രസിഡന്‍റ് ജോബി മാത്യു, ട്രഷറർ സിബി മാത്യു, കെസിഎഎം പ്രസിഡന്‍റ് ജയ്സൻ ജോബ്, സെക്രട്ടറി ജിനോ മറ്റ് സംഘടനാ പ്രതിനിധികളായി രാജു ചെറിയാൻ, രാജു അന്‍റണി, ജോയി പോൾ, ജയ്സൻ റപ്പായി, ജോജി ജോസഫ് തുടങ്ങി നിരവധി പേർ സംബന്ധിച്ച് നാളത്തേക്കുള്ള ക്രമീകരണങ്ങൾക്ക് അന്തിമരൂപം നല്കി.

റിപ്പോർട്ട്: അലക്സ് വർഗീസ്

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​