• Logo

Allied Publications

Europe
ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ ടിയർ ഗ്യാസ് പ്രയോഗം; ആറുപേർക്ക് പരിക്ക്
Share
ബെർലിൻ: ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര എയർപോർട്ടിന്‍റെ ടെർമിനൽ ഒന്നിലെ ചെക്ക് ഇൻ കൗണ്ടറിൽ ടിയർ ഗ്യാസ് പ്രയോഗത്തെ തുടർന്ന് ആറു യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഏതാനും മണിക്കൂർ നേരത്തേയ്ക്ക് ടെർമിനൽ അടച്ചുവെങ്കിലും പിന്നീട് പ്രവർത്തനം സാധാരണ നിലയിലായി.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. യാത്രക്കാർക്ക് ശ്വാസതടസം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. അഗ്നിശമനസേന ഉടൻതന്നെ എത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിയതിനാൽ കൂടുതൽ പേരെ പരിക്കിൽ നിന്നും രക്ഷിച്ചു. സംഭവത്തിന്‍റെ ഉറവിടം വ്യക്തമല്ല. അന്വേഷണം തുടരുകയാണ്. അജ്ഞാതൻ ഗ്യാസ് പ്രയോഗം നടത്തിയെന്നാണ് ജർമൻ പത്രം റിപ്പോർട്ടു ചെയ്തിരിക്കുന്നത്.

എന്നാൽ വാരാന്ത്യത്തിലെ ശനിയാഴ്ച വൈകുന്നേരം ബോംബ് ഭീഷണിയെ തുടർന്ന് ഫ്രാങ്ക്ഫർട്ട് എയർപോർട്ടിന്‍റെ ടെർമിനൽ ഒന്ന് ഭാഗികമായി ഒഴിപ്പിച്ചിരുന്നു. 37 കാരനായ ഒരാളുടെ ഭാഗിനുള്ളിൽ ബോംബുണ്ടെന്ന കാര്യം എയർപോർട്ടിലെ ടാക്സി ഡ്രൈവറാണ് പോലീസിനെ അറിയിച്ചത്. ഇതിനെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടിയുണ്ടായത്. ടെർമിനൽ ഒന്നും അടിയിലേയ്ക്കുള്ള ദീർഘദൂര റെയിൽവേ സ്റ്റേഷനും കവാടങ്ങളും പൂർണമായും അടച്ചിരുന്നു. ബോംബു വിദഗ്ധർ നടത്തിയ അന്വേഷണത്തിൽ ഒരാളുടെ ബാഗിൽ നിന്ന് കുറെ കംപ്യൂട്ടർ പാർട്സുകളും പൊട്ടിത്തെറിക്കുന്ന ലായനിയടങ്ങിയ കുപ്പിയും കണ്ടടുത്തിരുന്നു. ഇയാളെ ഉടൻതന്നെ അറസ്റ്റു ചെയ്തിരുന്നു. ഇയാൾ മാനസിക വിഭാന്ത്രിയുള്ള ആളാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.ജർമനിയിലെ ഏറ്റവും തിരക്കേറിയ എയർ ഹബ്ബാണ് ഫ്രാങ്ക്ഫർട്ട് വിമാനത്താവളം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്