• Logo

Allied Publications

Europe
വിയന്ന മലയാളി അസോസിയേഷൻ ഓണവും ഇന്ത്യൻ സ്വാതന്ത്ര്യദിനവും ആഘോഷിച്ചു
Share
വിയന്ന: വിയന്നയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷൻ ഓണവും ഇന്ത്യൻ സ്വാതന്ത്ര്യദിനവും ആഘോഷിച്ചു. വിയന്നയിലെ 23ാമത്തെ ജില്ലയിലെ ടൗണ്‍ ഹാളിൽ നടന്ന ആഘോഷത്തിൽ ഇന്ത്യൻ കോണ്‍സൽ മിയാങ്ങ് ശർമ മുഖ്യാതിഥിയായിരുന്നു. സെക്കൻഡ് സെക്രട്ടറി ബ്രിജേഷ് കുമാർ, ജില്ലാ ഭരണാധികാരി ഗേറാഡ് ബിഷപ്, മലയാളി കത്തോലിക്കാ കമ്യൂണിറ്റി ചാപ്ലിൻ ഫാ. ഡോ. തോമസ് തണ്ടപ്പള്ളി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

പല മതങ്ങളുടെയും പരന്പരാഗതമായുള്ള കലാപരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മതമൈത്രി എന്ന സന്ദേശം കാണികളിൽ എത്തിക്കുവാൻ പ്രിയദർശിനി രഞ്ജിത്ത് കോറിയോഗ്രഫി ചെയ്ത പൊന്നോണക്കാഴ്ചകൾ, ഒന്നാണ് നമ്മൾ, ജി. ബിജു സംവിധാനം ചെയ്ത കാലത്തിന്‍റെ കയ്യൊപ്പ് എന്ന നാടകം തുടങ്ങിയ പരിപാടികൾ ആഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറി.

വിഎംഎയുടെ ചാരിറ്റി പ്രവർത്തനത്തിന്‍റെ മൂന്നാമത്തെ പ്രോജക്ട് ആയ മലപ്പുറം ജില്ലയിലുള്ള വാലില്ലാപുഴയിൽ ഒരു നിർധന കുടുംബത്തിന്‍റെ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പൂർത്തിയാക്കുന്നതായും ഇതിലേക്കായി സഹകരിച്ചവരെ നന്ദിയോടെ സ്മരിക്കുന്നതായിട്ടുള്ള ചാരിറ്റി ചെയർമാൻ മാത്യൂസ് കിഴക്കേക്കരയുടെ സന്ദേശം യോഗത്തിൽ വായിച്ചു. ആർട്സ് ക്ലബ് സെക്രട്ടറി ഷാജൻ ഇല്ലിമൂട്ടിൽ, സെക്രട്ടറി സുനീഷ് മുണ്ടിയാനിക്കൽ എന്നിവർ പ്രസംഗിച്ചു. രാജൻ കുറുന്തോട്ടിക്കൽ, രഞ്ജിത്ത് തെക്കുംമല, ജിമ്മി കുടിയത്തുകുഴിപ്പിൽ, പോളി കിഴക്കേക്കര, ഫിലോമിന നിലവൂർ, ജോമി ശ്രാന്പിക്കൽ, ബിനു ഉൗക്കൻ, റോവിൻ പെരേപ്പാടൻ, ജെൻസൻ തട്ടിൽ, ഷാറിൻചാലിശേരി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി .

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ