• Logo

Allied Publications

Europe
ഓണസദ്യയും ആർപ്പുവിളികളുമായും ബ്രിസ്റ്റോൾ മലയാളികൾ ഓണം ആഘോഷിച്ചു
Share
ബ്രിസ്റ്റോൾ: ഓണസദ്യയും ഓണകളികളും ഓണപ്പാട്ടും തിരുവാതിരയും ഒക്കെയായി മറക്കാനാകാത്ത മറ്റൊരു ഓണാഘോഷത്തെയാണ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ മലയാളികൾ വരവേറ്റത്.

ഉച്ചക്ക് ഓണ സദ്യയോടെ ആരംഭിച്ച പരിപാടിയിൽ ബ്രിസ്റ്റോളിലെ ഗായകർ ഗാനങ്ങൾ ആലപിച്ചു. വിവിധ അംഗ അസോസിയേഷനുകളിൽ പാകം ചെയ്ത ഓണസദ്യയിൽ 900 ത്തിലധികം പേർ പങ്കെടുത്തു. ബ്രിസ്കയ്ക്കുവേണ്ടി സുദർശനൻ നായരും കുടുംബവും പൂക്കളം ഒരുക്കി. തുടർന്നു നടന്ന വടംവലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ യുബിഎംഎയും വനിതാ വിഭാഗത്തിൽ ഫിഷ്പോണ്ട്സ് സ്നേഹ അയൽക്കൂട്ടവും ജേതാക്കളായി.

മാവേലിയുടെ വരവ് ഏറെ വ്യത്യസ്തത പുലർത്തി. ഒറ്റ കുതിരയെ കെട്ടിയ തേരിൽ എഴുന്നള്ളിയ മഹാബലിയെ ബ്രിസ്കയുടെ പ്രസിഡന്‍റും സെക്രട്ടറിയും ചേർന്ന് സ്വീകരിച്ചു.

പൊതുസമ്മേളനം ബ്രാഡ്ലി സ്റ്റോക്ക് ടൗണ്‍ കൗണ്‍സിലർ ടോം ആദിത്യയും മാവേലിയും ബ്രിസ്ക പ്രസിഡന്‍റും മറ്റ് ഭാരവാഹികളും ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് മാനുവൽ മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പോൾസണ്‍ മേനാച്ചേരി, ജോയിന്‍റ് സെക്രട്ടറി ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. ജിസിഎസ്സി, എ ലെവൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് കാഷ് അവാർഡുകൾ സമ്മാനിച്ചു. ചടങ്ങിൽ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ബ്രിസ്കയുടെ മങ്കമാർ അണിയിച്ചൊരുക്കിയ തിരുവാതിര കളിയോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്. 40 ഓളം കുട്ടികൾ അണിനിരന്ന ഓപ്പണിംഗ് ഡാൻസ് അണിയിച്ചൊരുക്കിയ മെർലിൻ തോമസിനെ യോഗത്തിൽ അനുമോദിച്ചു. തുടർന്ന് ബ്രിസ്കയുടെ 17ഓളം അംഗ അസോസിയേഷനുകളുടെ വിവിധ പരിപാടികൾ അരങ്ങേറി. അടുത്ത ഓണം വരെ ബ്രിസ്റ്റോൾ മലയാളികൾക്ക് മനസിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല ഓർമകൾ സമ്മാനിച്ചുകൊണ്ടാണ് ഓണാഘോഷത്തിന് വിരാമമായത്. ഗർഷോം ടിവി ഓണാഘോഷ പരിപാടികൾ തത്സമയം സംപ്രേക്ഷണം ചെയ്തു.

റിപ്പോർട്ട്: ജെഗി ജോസഫ്

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്