• Logo

Allied Publications

Europe
സീലാൻഡ് എന്ന മനുഷ്യ നിർമിത രാജ്യത്തിന് വയസ് 50
Share
ലണ്ടൻ: ഇംഗ്ലണ്ടിലേ രണ്ടാമത്തെ വലിയ തുറമുഖമായ ഫെലിക്സ് ടൗണിൽ നിന്നും 7 നോട്ടിക്കൽ മൈൽ അകലെ സ്ഥിതി ചെയ്യുന്ന സീലാൻഡ് എന്ന രാജ്യത്തിന് വയസ് 50 തികഞ്ഞു. കിഴക്കൻ ഇംഗ്ലണ്ടിലെ പ്രമുഖ നഗരമായ ഫെലിക്സ് ടൗണിലെ കടലോരത്തെത്തുന്ന ടൂറിസ്റ്റുകൾക്ക് കൗതുകം പകരുന്ന കാഴ്ചയാണ് കടലിൽ രണ്ട് വലിയ തൂണുകളിലായി സ്ഥിതി ചെയ്യുന്ന റഫ് ടവർ. കാഴ്ചക്കാരിൽ പലർക്കുമറിയില്ല ഈ കെട്ടിടം ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണെന്ന്.

രണ്ടാം ലോകമഹായുദ്ധത്തിൽ അന്താരാഷ്ട്ര കപ്പൽ ചാനലിലൂടെയുള്ള കപ്പൽ ഗതാഗതം സംരക്ഷിക്കുവാനായി ബ്രിട്ടീഷ് നാവിക മേധാവിയിൽ ഉദിച്ച ആശയമാണിത്. ബ്രിട്ടീഷ് കപ്പലുകളുടെ യാത്ര സുഗമമാക്കുവാൻ ജർമൻ ആക്രമണത്തെ തടയുവാൻ കടലിൽ നിരീക്ഷണ ഗോപുരങ്ങൾ സ്ഥാപിക്കുക.

അങ്ങനെ 1943 ൽ റഫ് ടൗവർ എന്ന അപര നാമമുള്ള ഹേർ മജസ്റ്റി ഫോർട്ട് റഫ് നിർമിച്ചു. ഗൈ ആൻസണ്‍ മൌണ്‍സൽ (1884 ൽ ഇന്ത്യയിലാണ് ഇദ്ദേഹത്തിന്‍റെ ജനനം). എന്ന പ്രശസ്ത ബ്രിട്ടീഷ് എൻജിനിയറാണ് ഈ കടൽ കോട്ടയുടെ ശിൽപ്പി.

രണ്ടാം ലോകമഹായുദ്ധ കാലത്ത് നൂറു മുതൽ മൂന്നൂറു വരെ നാവിക ഉദ്യോഗസ്ഥർ ഇവിടെ തങ്ങിയിരുന്നു. യുദ്ധമവസാനിച്ചപ്പോൾ ജർമൻ ആക്രമണത്തെ തടയാൻ നിർമിച്ച കടൽ കോട്ട ബ്രിട്ടീഷ് നാവികസേന ഉപേക്ഷിക്കുകയായിരുന്നു.

1965 ൽ റോയൽ നേവി ഡി കമ്മീഷൻ ചെയ്ത കടൽ കോട്ട റേഡിയോ പ്രക്ഷേപണത്തിനായി ജാക്ക് മൂർ, അദ്ദേഹത്തിന്‍റെ മകൾ ജയിൻ എന്നിവർ സ്വന്തമാക്കി. (വണ്ടർ ഫുൾ റേഡിയോ ലണ്ടൻ). 1967 മേജർ പാഡി റോയി ബേറ്റ്സ് എന്നയാൾ റേഡിയോ എസക്സ് എന്ന റേഡിയോ പ്രക്ഷേപണത്തിനായി ഈ ഗോപുരം കൈയടക്കി. 1967 സെപ്റ്റംബർ രണ്ടിന് ഭാര്യ ജോവാന്‍റെ ജ·ദിനത്തിൽ ബേറ്റ്സ് സ്വയം രാജാവായും സീലാൻഡിനെ സ്വതന്ത്ര രാജ്യമായും പ്രഖ്യാപിച്ചു. ബേറ്റ്സിൻറെ മകൻ മൈക്കിൾ ബേറ്റ്സ് 1967 ൽ സീലാൻഡിനടുത്തെത്തിയ ബ്രിട്ടീഷ് തൊഴിലാളികൾക്കുനേരെ വെടിയുതിർക്കുകയും തുടർന്നുണ്ടായ നിയമയുദ്ധത്തിൽ ബ്രിട്ടന്‍റെ സമുദ്രാധികാര പരിധിക്ക് പുറത്താണ് സീലാൻഡ് എന്നും മൂന്ന് നോട്ടിക്കൽ മൈൽ ദൂരം വരെ മാത്രമാണ് ബ്രിട്ടന്‍റെ പരമാധികാരമെന്നും 6 മൈൽ അകലെയുള്ള സീലാൻഡ് സ്വതന്ത്ര രാജ്യമാണെന്നും കോടതി തീർപ്പാക്കി. അങ്ങനെ വടക്കൻ സമുദ്രത്തിൽ ഫെലിക്സ് സ്ട്ടൌ തീരത്ത് നിന്നും 7 മൈൽ അകലെ (11 കി.മി.) സ്ഥിതി ചെയ്യുന്ന മനുഷ്യ നിർമിത ടവർ, ദി പ്രീൻസിഫാലിറ്റി ഓഫ് സീലാൻഡിന് ആദ്യ അംഗീകാരമായി.

1978 ൽ റഫ് ടവറിനുനേരെ ജർമൻകാരനായ അലക്സാണ്ടർ അഹൻബാഹന്‍റെ നേതൃത്വത്തിൽ നടന്ന അട്ടിമറിശ്രമത്തെ ബ്രിട്ടന്‍റെ സഹായത്തോടുകൂടി ബെറ്റ്സ് പരാജയപ്പെടുത്തി. ആഹൻ ബാഹ് എന്ന ജർരൻ നിയമജ്ഞനാണ് ഡച്ചുകാരുടെ സഹായത്തോടെ അട്ടിമറി ശ്രമം നടത്തിയത്. അദ്ദേഹത്തിനു സീലാൻഡ് പൗരത്വവും ഉണ്ടായിരുന്നു. അദ്ദേഹവും അനുയായികളും തുറങ്കിലടക്കപ്പെട്ടു.75 000 ജർരൻ മാർക്ക് അല്ലെങ്കിൽ 35,000 അമേരിക്കൻ ഡോളർ പിഴ അടയ്ക്കണമെന്നും വിധിയായി.

തുടർന്ന് നെതർലൻഡ്, ഓസ്ട്രിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ അട്ടിമറിയിൽ പങ്കെടുത്ത തങ്ങളുടെ പൗര·ാരുടെ മോചനത്തിനായി ബ്രിട്ടനുമായി നയതന്ത്ര ചർച്ചകൾ ആരംഭിച്ചു. അങ്ങനെ ജർമൻ സർക്കാർ സീലാൻഡുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ സീലാൻഡ് എന്ന സ്വതന്ത്ര രാജ്യത്തെ അവർക്ക് അംഗീകരിക്കേണ്ടി വന്നു. ആഹൻ ബാഹർ ജർമനിയിലിരുന്ന് സീലാൻഡ് റീബൽ ഭരണകൂടത്തിന് നേതൃത്വം നൽകി. അദ്ദേഹം തന്‍റെ പിൻഗാമിയായി യോഹന്നാസ് സൈഗറെ പ്രഖ്യാപിക്കുകയും ചെയ്തു.

1987 ൽ ബ്രിട്ടൻ സമുദ്രാധികാര പരിധി മൂന്നു നോട്ടിക്കൽ മൈൽ എന്നത് 12 നോട്ടിക്കൽ മൈൽ (22 കി.മി) ആയി വർധിപ്പിച്ചെങ്കിലും സീലാൻഡ് എന്ന മനുഷ്യ നിർമ്മിത രാജ്യം നിയമപരമായ വ്യക്തിത്വത്തോടെ നിലനിൽക്കുന്നു. പക്ഷെ സീലാൻഡിന് സ്വന്തമായ സമുദ്രാതിർത്തിയില്ലെന്ന് ചുരുക്കം.

സ്വന്തമായ നാണയങ്ങളും പാസ്പോർട്ടും തപാൽ സ്റ്റാന്പുമുള്ള രാജ്യത്തിന്‍റെ കറൻസി അമേരിക്കൻ ഡോളറാണ്. സ്വയം പ്രഖ്യാപിത രാജാവായ റോയി ബേറ്റ്സിന്‍റെ മകൻ മിഷേൽ ബേറ്റ്സാണ് നിലവിലെ രാജാവ്. സീലാൻഡ് രാജാവ് മൈക്കിൾ ബേറ്റ്സ് ബ്രിട്ടനിലെ എസെക്സിലാണ് താമസിക്കുന്നത്. ഏറ്റവും ചെറിയ രാജ്യം എന്ന ഗിന്നസ് റിക്കാർഡും സീലാൻഡിനാണ്.

രാജ്യത്തിന്‍റെ അന്പതാം വാർഷികത്തോടനുബന്ധിച്ച് മിഷേൽ രാജകുമാരൻ വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് താരങ്ങൾ, അന്താരാഷ്ട്ര നിയമജ്ഞർ, സോഷ്യൽ മീഡിയ വിദഗ്ധർ തുടങ്ങിയ അമേരിക്ക, അർജന്‍റീന, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരാണ് ആഘോഷത്തിൽ പങ്കെടുക്കുന്നത്.

പാഡി ബേറ്റ്സ് കുടുംബ വകയായ രാജ്യത്തിന് സ്വന്തമായ ഫുട്ബോൾ ടീമും ഇന്നുണ്ട്. ജയിംസ് രാജകുമാരനാണ് അടുത്ത കിരീടാവകാശി. രാജ്യത്തെ ജനസംഖ്യ 27 ആണ്. നാലു പേരാണ് സ്ഥിര താമസക്കാർ. നാണയം സീലാൻഡ് ഡോളറും മൊത്ത വിസ്തീർണം 550 ാ2 ഉം ആണ് .

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്