• Logo

Allied Publications

Europe
പൊ​ട്ടി​ത്തെ​റി​ക്കാ​ത്ത പു​തി​യ സാം​സം​ഗ് ഗാ​ല​ക്സി നോ​ട്ട് 8
Share
ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 31 മു​ത​ൽ സെ​പ്റ്റം​ബ​ർ 5 വ​രെ ബെ​ർ​ലി​നി​ൽ ന​ട​ന്ന ഐ​എ​ഫ്എ (വേ​ൾ​ഡ് ഇ​ല​ക്ട്രോ​ണി​ക് ക​ണ്‍​സ​ന​മ​ർ ഫെ​യ​ർ)​യി​ൽ പു​റ​ത്തി​റ​ക്കി​യ സാം​സം​ഗ് ഗാ​ല​ക്സി നോ​ട്ട് 8 ന് ​എ​ക്കാ​ല​ത്തെ​യും ഏ​റ്റ​വും വ​ലി​യ സ്മാ​ർ​ട്ട്ഫോ​ണ്‍ എ​ന്ന വി​ശേ​ഷ​ണ​മാ​ണ് ല​ഭി​ച്ച​ത്. ഈ ​സാം​സം​ഗ് ഗാ​ല​ക്സി നോ​ട്ട് 8 ന് 6.3 ​ഇ​ഞ്ച് ക്വാ​ഡ് എ​ച്ച്ഡി 14440 • 2960 പി​ക്സ​ൽ ഡി​സ്പ്ലേ​യാ​ണു​ള്ള​ത്. 64 ജി​ബി​യാ​ണ് ഫോ​ണി​ന്‍റെ ഇ​ന്‍റേണ​ൽ സ്റ്റോ​റേ​ജ്. കൂ​ടു​ത​ൽ സ്റ്റോ​റേ​ജ് മൈ​ക്രോ എ​സ്ഡി കാ​ർ​ഡ് വ​ഴി വ​ർ​ധി​പ്പി​ക്കാ​വു​ന്ന​താ​ണ്. 6 ജി​ബി റാ​മോ​ടെ​യാ​ണ് ഫോ​ണ്‍ വി​പ​ണി​യി​ൽ എ​ത്തു​ന്ന​ത്.

ആ​ൻ​ഡ്രോ​യ്ഡ് 7.1.1 നൗ​ഗ​ട്ടി​ലാ​ണ് പു​തി​യ ഗാ​ല​ക്സി നോ​ട്ട് 8ന്‍റെ പ്ര​വ​ർ​ത്ത​നം. 3300 എം​എ​എ​ച്ച് ശേ​ഷി​യാ​ണ് ഫോ​ണി​ന്‍റെ ബാ​റ്റ​റി ക​രു​ത്ത്. 8 മെ​ഗാ​പി​ക്സ​ൽ സെ​ൽ​ഫി കാ​മ​റ മു​ന്നി​ലും ഒ​പ്റ്റി​ക്ക​ൽ ഇ​മേ​ജ് സ്റ്റ​ബി​ലൈ​സേ​ഷ​നോ​ട് കൂ​ടി​യ 12 മെ​ഗാ​പി​ക്സ​ലി​ന്‍റെ ഇ​ര​ട്ട കാ​മ​റാ പി​ൻ​ഭാ​ഗ​ത്തും ന​ൽ​കി​യി​രി​ക്കു​ന്നു. ഐ​പി 68 സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​ള്ള ഫോ​ണ്‍ വെ​ള്ളം, പൊ​ടി എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് സാം​സം​ഗ് അ​വ​കാ​ശ​പ്പെ​ടു​ന്നു.

മ​റ്റൊ​രു പ്ര​ധാ​ന സ​വി​ശേ​ഷ​ത വ​യ​ർ​ലെ​സ് ചാ​ർ​ജിം​ഗ് പി​ന്തു​ണ​യാ​ണ്. ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ക്കി​ല്ലെ​ന്നും പൂ​ർ​ണ സു​ര​ക്ഷി​ത​മാ​ണെ​ന്നും ക​ന്പ​നി പ​റ​ഞ്ഞു. ലൈ​വ് മെ​സേ​ജ് എ​ന്നൊ​രു ഫീ​ച്ച​റും സാം​സം​ഗ് ഗാ​ല​ക്സി നോ​ട്ട് 8 ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്നു. സാം​സം​ഗ് എ​സ്പെ​ൻ ഉ​പ​യോ​ഗി​ച്ച് സ്വ​ന്തം കൈ​പ്പ​ട​യി​ൽ സ​ന്ദേ​ശ​ങ്ങ​ൾ എ​ഴു​തി​യോ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചോ സു​ഹ​ണ്ട​ത്തു​ക്ക​ൾ​ക്ക് അ​യ​ക്കാ​ൻ സാ​ധി​ക്കും. അ​മേ​രി​ക്ക​യി​ൽ, സാം​സം​ഗ് ഗാ​ല​ക്സി നോ​ട്ട് 8 അ​ടി​സ്ഥാ​ന വേ​രി​യ​ന്‍റി​ന്‍റെ വി​ല എ​ടി&​ടി​യി​ൽ 930 ഡോ​ള​റും (ഏ​ക​ദേ​ശം 59,000 ഇ​ന്ത്യ​ൻ രൂ​പ) വെ​രി​സോ​ണി​ൽ 960 ഡോ​ള​റും (ഏ​ക​ദേ​ശം 61,500 ഇ​ന്ത്യ​ൻ രൂ​പ) ആ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.