• Logo

Allied Publications

Europe
ജർമൻ തെരഞ്ഞെടുപ്പ് ടിവി സംവാദം: മെർക്കലിന് മേൽക്കൈ
Share
ബെര്‍ലിന്‍: ജർമനിയിലെ പൊതുതെരഞ്ഞെടുപ്പ നടക്കാൻ മൂന്നാഴ്ച ബാക്കി നിൽക്കെ ഗോഥയിലെ മുഖ്യകക്ഷികളുടെ ചാൻസലർ സ്ഥാനാർത്ഥികളായ നിലവിലെ ചാൻസലർ അംഗലാ മെർക്കലും (ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയൻ) മാർട്ടിൻ ഷുൾസും(സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി) തമ്മിലുള്ള ടിവി സംവാദം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. ജർമൻ പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ ടിവി സംവാദത്തിൽ ചാൻസലർ അംഗല മെർക്കൽ എതിർ സ്ഥാനാർഥിയായ മാർട്ടിൻ ഷൂൾസിനുമേൽ വ്യക്തമായ ആധിപത്യം ഉറപ്പിച്ചു. 12 വർഷമായി ഭരണത്തിലിരിക്കുന്നതിന്‍റെ പരിചയ സന്പത്ത് സംവാദത്തിൽ തനിക്ക് അനുകൂലമാക്കുകയായിരുന്നു മെർക്കൽ.

സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷമുള്ള ഏതാനും ആഴ്ചകളൊഴികെ പ്രചാരണ രംഗത്ത് പൂർണമായും മെർക്കലിനു തന്നെയാണ് ആധിപത്യം. ഏറ്റവും പുതിയ അഭിപ്രായ സർവേകളിലെല്ലാം അവർ നാലാം വട്ടവും ചാൻസലറാകുമെന്ന് അടിവരയിടുന്നു. ടിവി സംവാദത്തിലെങ്കിലും മാർട്ടിൻ ഷൂൾസിനു മുന്നിലെത്താമെന്ന അനുയായികളുടെ വിദൂര പ്രതീക്ഷയാണ് ഇപ്പോൾ അസ്തമിച്ചിരിക്കുന്നത്.

പ്രസംഗത്തിലും പ്രഭാഷണത്തിലുമൊന്നും അദ്വിതീയമായ സ്ഥാനം അലങ്കരിക്കുന്ന നേതാവല്ല മെർക്കൽ. കഴിഞ്ഞ മൂന്ന് ടിവി സംവാദങ്ങളിലും അവർ പിടിച്ചുനിന്നു എന്നു മാത്രം. എന്നാൽ, നാലാം സംവാദത്തിൽ കാര്യങ്ങളാകെ മാറിമറിഞ്ഞു. തന്‍റെ ഏറ്റവും മികച്ച സംവാദ പ്രകടനമാണ് മെർക്കൽ ഇതിൽ കാഴ്ചവച്ചിരിക്കുന്നതെന്നാണ് പൊതു വിലയിരുത്തൽ.

അഭയാർഥി വിഷയത്തിൽ കാര്യമായി ശ്രദ്ധിക്കാതെ, ദാരിദ്യ്രം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളിലൂന്നി സംസാരിക്കാനാണ് ഷൂൾസ് ശ്രമിച്ചത്.

സെപ്റ്റംബർ പ്രാദേശിക സമയം എട്ടേകാലിന് ARD, ZDF, RTL,SAT 1 എന്നീ ജർമൻ ടെലിവിഷൻചാനലുകളാണ് തൽസമയസംപ്രേക്ഷണം നടത്തിയത്. ഏതാണ്ട് 20 മില്യൻ ആളുകൾ സംവാദം വീക്ഷിച്ചെന്നാ കണക്കുകൾ സൂചിപ്പിയ്ക്കുന്നത്.

ഇതുവരെയുള്ള സർവേകളിൽ മെർക്കൽ 38 ശതമാനം വോട്ടും ഷുൾസ് 22 ശതമാനം വോട്ടും നേടുമെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്. മറ്റു കക്ഷികളായ എഎഫ്ഡി, എഫ്ഡിപി, ഗ്രീൻ പാർട്ടി, ദി ലിങ്കെ എന്നിവർ പതിനഞ്ചിൽ താഴെ വോട്ടുകളും നേടുമെന്നാണ് സർവേകൾ. ഈ മാസം 23 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.