• Logo

Allied Publications

Europe
പോർസ് മലയാളി സമൂഹത്തിന്‍റെ ഓണാഘോഷം ഗംഭീരമായി
Share
കൊളോണ്‍: ഓണസദ്യയ്ക്ക് ഏറെ പ്രാധാന്യം നൽകി കൊളോണ്‍ പട്ടണത്തിന് സമീപം സ്ഥിതിചെയ്യുന്ന പോർസിലെ നാൽപ്പത്തഞ്ചിൽപരം മലയാളി കുടുംബങ്ങളുടെ സംഗമവും ഓണാഘോഷവും സംയുക്തമായി പോർസിലെ ഒറ്റി ഹാളിൽ സെപ്റ്റംബർ രണ്ട് ശനിയാഴ്ച വൈകുന്നേരം കേരളത്തനിമയാർന്ന പരിപാടികളോടെ നടത്തി. ആഘോഷം മേരിക്കുട്ടി തോമസ് വടക്കിനേത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗ്രിഗറി മേടയിൽ സ്വാഗതം ആശംസിച്ചു.

കൊട്ടും കുരവയും താളമേളങ്ങളും അകന്പടിയേന്തി ജോസഫ് മുളപ്പൻചേരിൽ മഹാബലി തന്പുരാനായി എഴുന്നെള്ളിവന്നപ്പോൾ ഐശ്യര്യപൂർണവും സന്പൽ സമൃദ്ധവുമായ ചതിയും വഞ്ചനയുമില്ലാത്ത ഭൂതകാലത്തിന്‍റെ ഓർമ്മകളിൽ പ്രേക്ഷക മനസുകൾ നീരാടി. കേരള സ്ത്രീകളുടെ തനതുകലാരൂപമായ തിരുവാതിരകളി, ഹാസ്യം തുളുന്പുന്ന വിവിധതരം സ്കെച്ചുകൾ, കേരളത്തിന്‍റെ പാരന്പര്യവും പൈതൃകവും വിളിച്ചറിയിക്കുന്ന പകിട്ടാർന്ന പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

പാപ്പച്ചൻ, മറിയാമ്മ പുത്തൻപറന്പിലിന്‍റെ നേതൃത്വത്തിൽ തയാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ഏറെ ശ്രദ്ധ ആകർഷിച്ചു. കേരളത്തിൽ നിന്നും എത്തിച്ച തൂശനിലയിൽ പഴം, പപ്പടം, പായസം ഉൾപ്പടെ ഇരുപത്തിയൊന്നു കൂട്ടം കറികൾ ഉൾപ്പടെ സദ്യ വിളന്പിയപ്പോൾ നാട്ടിലെ ഓണാഘോഷത്തിന്‍റെ ഓർമ്മകൾ അയവിറക്കാനായി.

പോൾ ഗോപുരത്തിങ്കൽ പരിപാടികൾ മോഡറേറ്റ് ചെയ്തു. പരിപാടികളുടെ വിജയത്തിനായി തോമസ്/അനി കാനച്ചേരി, ബേബി/ലൂസി ചാലായിൽ, തോമസ്/ലില്ലി ചക്യത്ത്,ബേബിച്ചൻ/കുഞ്ഞമ്മ കൊച്ചാലുംമൂട്ടിൽ, സണ്ണി/റോസമ്മ വെള്ളൂർ, അപ്പച്ചൻ ചന്ദ്രത്തിൽ, ജോണ്‍ കൊച്ചുകണ്ടത്തിൽ, തങ്കപ്പൻ പട്ടത്താനം, ജോസഫ്/ഗ്രേസി മുളപ്പൻചേരിൽ, ജോർജ് അട്ടിപ്പേറ്റി, ജോയി/ഗ്രേസി കൊമരപ്പള്ളി, പോൾ/ജെമ്മ ഗോപുരത്തിങ്കൽ തുടങ്ങിവയർ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു. ജെമ്മ ഗോപുരത്തിങ്കൽ നന്ദി പറഞ്ഞതോടെ ആഘോഷപരിപാടികൾക്ക് സമാപനമായി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ