• Logo

Allied Publications

Europe
ഫ്രാങ്ക്ഫർട്ട് കേരളസമാജം ഓണാഘോഷം അവിസ്മരണീയമായി
Share
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ തിരുവോണം ആഘോഷിച്ചു. ഓഗസ്റ്റ് 26 ന് ഫ്രാങ്ക്ഫർട്ടിലെ സാൽബൗ ടൈറ്റസ് ഫോറം ഓഡിറ്റോറിയത്തിൽ അരങ്ങേറിയ വൈവിധ്യങ്ങളായ കലാപരിപാടികൾ പുതുമകൾ നിറച്ച അവതരണ മഹിമകൊണ്ട് അവിസ്മരണീയമായി.

മെറീന ദേവസ്യയുടെ പ്രാർഥനാഗാനത്തോടെ പരിപാടികൾക്ക് തുടക്കമായി. സമാജം പ്രസിഡന്‍റ് കോശി മാത്യു സ്വാഗതം ആശംസിച്ചു. വിശിഷ്ടാഥിതികളായ ഫ്രാങ്ക്ഫർട്ട് ഇന്ത്യൻ കോണ്‍സൽ ജനറൽ പ്രതിഭ പാർക്കർ, മ്യൂണിക്ക് ഇന്ത്യൻ കോണ്‍സൽ ജനറൽ സുഗത് രാജാറാം എന്നിവർ ഭദ്രദീപം തെളിച്ച് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.

തിരുവാതിര നൃത്തത്തിൽ അബില മാങ്കുളം, ആഷ ജോസഫ്, നിഷ മേനോൻ, സീന മണമേൽ, ശരണ്യ ദീപക്, ശ്രീരേഖ വിജു, സുജ വിനോദ്, സൂര്യ ഗിരീഷ് എന്നിവർ പങ്കെടുത്തു. വിവിധങ്ങളായ ബോളിവുഡ് നൃത്തം, ഭരതനാട്യം, അർദ്ധശാസ്ത്രിയ നൃത്തം, കൊച്ചുകുട്ടികളുടെ നൃത്തം, ഒപ്പന, മലയാളം സ്കൂൾ കുട്ടികളുടെ സംഘഗാനം, ജെറി കക്കാട്ട്, ഡയാന ആൽബെത്ത് കക്കാട്ട് എന്നിവരുടെ യുഗ്മഗാനം, ഫ്യൂഷൻ ഡാൻസ്, ഹാസ്യാവിഷ്കാരം തുടങ്ങിയ വിവിധ പരിപാടികൾ മികവുറ്റതായിരുന്നു.

മാനുവേല മനോജ്, സുകൃതി, ഭൂമിജ യാദവ്, മിഹിഖ പ്രമോദ് മേനോൻ, അനിക്ക സദ്ദീപ്, റ്റാനംശ്രീ പോടാർ, എമ്മ എലിസബത്ത് ഫ്രിറ്റ്സ് എന്നീ താലപ്പൊലിയേന്തിയ മങ്കമാരുടെ അകന്പടിയോടുകൂടി മാവേലിയെ വേദിയിലേയ്ക്ക് ആനയിച്ചു. മാവേലിയായി ജോണ്‍ ജോസഫ് വേഷമിട്ടു.

ടുർഗുട്ട് യുക്സെൽ(എംഡിബി/ഹെസ്സൻ അസംബ്ളി അംഗം),റാണാ അശുതോഷ് കുമാർസിംഗ് (സിഇഒ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫ്രാങ്ക്ഫർട്ട്), ദിവ്യ സിംഗ് (എയർ ഇന്ത്യ, യൂറോപ്യൻവിംഗ്), ഫാ.തോമസ് കുര്യൻ (വികാരി ഫ്രാങ്ക്ഫർട്ട് സീറോ മലബാർ കമ്യൂണിറ്റി), മാത്യു ജേക്കബ്, എബ്രഹാം നടുവിലേഴത്ത് (പ്രസിഡന്‍റ്, നവോദയ ഫെറൈൻ, ഗ്രോസ് ഗെരാവു), ജോണ്‍ മാത്യു(പ്രസിഡന്‍റ്, ഐഎസ്എഫ്സി), ജെ.എം ജോണ്‍ (യുപ് ടിവി ഇംഗ്ലണ്ട്) എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.

തംബോല വിജയികൾക്ക് എയർ ഇന്ത്യ സ്പോണ്‍സർ ചെയ്ത വിമാന ടിക്കറ്റ് ഉൾപ്പടെ നിരവധി ആകർഷകങ്ങളായ സമ്മാനങ്ങൾ വിതരണം ചെയ്തു.വിഐപികൾക്കും ഓണസദ്യ വിളന്പിയത് തൂശനിലയിലാണ്. അറുനൂറിൽപ്പരം ആളുകൾ ആഘോഷത്തിൽ പങ്കെടുത്തു.

നിറങ്ങളുടെ അഴകിൽ കൊരുത്ത പൂക്കളത്തിന്‍റെ നടുവിൽ ഒരുക്കിയ നിലവിളക്കിന്‍റെ തിരിനാളം ആഘോഷത്തെ പ്രകാശമയമാക്കി.സമാജം ജനറൽ സെക്രട്ടറി ഡോ.ബെനേഷ് ജോസഫ് നന്ദി പറഞ്ഞു. മികവാർന്ന പരിപാടികൾ ഡോ.ബെനേഷ്, പ്രിയങ്ക റാംഗോപാൽ എന്നിവർ മോഡറേറ്റ് ചെയ്തു. ദേശീയഗാനത്തോടെ ഓണാഘോഷത്തിന് തിരശീലവീണു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​