• Logo

Allied Publications

Europe
ജിസിഎസ്ഇ പരീക്ഷയിൽ മലയാളി തിളക്കം; എല്ലാ വിഷയത്തിലും എ സ്റ്റാർ നേടി ആറോളം മലയാളികൾ
Share
ലണ്ടൻ: ബ്രിട്ടനിലെ മലയാളി വിദ്യാർഥികൾ ഇത്തവണയും പതിവ് തെറ്റിച്ചില്ല, ഇന്നലെ പുറത്തു വന്ന ജി സിഎസ്ഇ പരീക്ഷയിൽ എല്ലാ ഇടങ്ങളിലും മലയാളി കുട്ടികൾ മികച്ച വിജയം നേടിയതായാണ് റിപ്പോർട്ടുകൾ. എഴുതിയ എല്ലാ വിഷയങ്ങളിലും എ സ്റ്റാർ നേടിയ ആറു കുട്ടികളാണ് ഇതുവരെ മാധ്യമങ്ങളുമായി ബന്ധപ്പെട്ടത്. വരും ദിവസങ്ങളിൽ കൂടുതൽ കുട്ടികളുടെ വിവരങ്ങൾ ലഭ്യമാകും എന്ന് കരുതുന്നു. പത്തിൽ പത്തു എ സ്റ്റാർ നേടി മികച്ച റിയ ജോർജ്, ജിഫിൻ സിബി, ന്യൂകാസിലിനടുത്തു പ്രുഡോയിൽ താമസിക്കുന്ന അലൻ ജോജി എന്നിവർ ശ്രദ്ധ നേടിയപ്പോൾ പതിനൊന്നു വിഷയങ്ങൾ എഴുതി പതിനൊന്നിലും എ സ്റ്റാർ നേടി സതാംപ്ടണിലെ അലീഷാ സിബി മുന്നിൽ വന്നു.

എന്നാൽ കാർഡിഫിൽ ജെൻ പൈപ്പ്സ് പതിനാറു വിഷയങ്ങൾ എഴുതി പതിമൂന്നിലും എ സ്റ്റാർ നേടി. പതിനാലു വിഷയങ്ങൾ എഴുതി പതിനൊന്നിലും എ സ്റ്റാർ നേടിയ തമന്ന ജിതേഷ്, 12 വിഷയങ്ങൾ എഴുതി പതിനൊന്നിലും എ സ്റ്റാർ നേടിയ സ്റ്റാനി റോഷൻ എന്നിവരും മിടുക്കരുടെ പട്ടികയിൽ ഇടം പിടിച്ചു. ഇംഗ്ലീഷ് ലാംഗ്വേജിനു 9 സ്കോർ വാങ്ങിയാണ് പത്തിൽ പാത്തും നേടിയ ലണ്ടനിലെ റിയ ലിസ്റ്റിൽ സ്ഥാനം പിടിച്ചത്. കോട്ടയം തൃക്കൊടിത്താനം സ്വദേശികളായ ജോർജ് ജോസഫിന്‍റെയും , റോസമ്മയുടെയും മകളാണ് റിയ .

നോർത്തംപ്റ്റൻഷെയറിലെ കെറ്ററിംഗിൽ നിന്നും ഒരു ജിസിഎസ്ഇ വിജയഗാഥ . കെറ്ററിംഗ് സയൻസ് അക്കാദമിയിൽ പഠിച്ച പ്രണവ് സുധീഷ് എന്ന കൊച്ചുമിടുക്കനാണ് ’ഏഴ് എ സ്റ്റാറും, മൂന്ന് എ ഗ്രേഡ് രണ്ടു ഗ്രേഡ് 9 ഉം, ഒരു ഗ്രേഡ് 8 ഉം നേടി ഇക്കുറി നടന്ന ജിസിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം കൊയ്തത്. (Seven A* plus, two grade 9, one grade 8. 3 A grade.)

പത്തു വിഷയങ്ങൾ എഴുതി അതിൽ ഒന്പതിലും എ സ്റ്റാർ നേടിയ നിരവധി മലയാളി കുട്ടികളാണുള്ളത് . ഏതായാലും ജിസിഎസ്ഇ പരീക്ഷ ഫലം പുറത്തു വന്നു കഴിഞ്ഞപ്പോൾ മലയാളികൾ അഭിമാനാർഹമായ വിജയം തന്നെയാണ് കൈവരിച്ചിരിക്കുന്നത് . ഗ്രേഡിംഗ് സംവിധാനത്തിൽ ഉണ്ടായ പുതിയ മാറ്റം പരീക്ഷ ബലത്തിൽ പ്രതിഫലിക്കും എന്ന് കരുതിയിരുന്നെങ്കിലും കാര്യമായ പവ്യത്യാസം ഉണ്ടായില്ല എന്ന് വേണം കരുതാൻ .

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.