• Logo

Allied Publications

Europe
യൂറോപ്പിലെ 15 രാജ്യങ്ങളിലെ കോഴി മുട്ടകളിൽ വിഷാശം; മില്യണ്‍ കണക്കിന് മുട്ടകൾ നശിപ്പിച്ചു
Share
ബർലിൻ: വിഷാശം കലർന്ന മുട്ടകൾ യൂറോപ്പിലെ എട്ടു രാജ്യങ്ങളിലെ സൂപ്പർ മാർക്കറ്റുകളിൽ നിന്നു പിൻവലിച്ചു നശിപ്പിച്ചുവെന്നു അധികൃതർ. എങ്കിലും ഉപഭോക്താക്കൾ ഇപ്പോഴും പരിഭ്രാന്തിയിലെന്നും റിപ്പോർട്ടുകൾ സംഭവത്തെ കുടുതൽ ശക്തിപ്പെടുത്തുന്നു.

കഴിഞ്ഞ നവംബർ മുതലാണ് വിഷാംശം കലർന്ന മുട്ടകൾ യൂറോപ്യൻ രാജ്യങ്ങളിലെത്തിയത്. ഹോളണ്ടിൽ നിന്നാണ് ഈ മുട്ടകളൊക്കെയും മാർക്കറ്റ് ചെയ്യപ്പെടുന്നത്. കോഴി ഫാമുകൾ ദിവസവും വൃത്തയാക്കുന്ന വസ്തുക്കളിൽ നിന്നാണ് മുട്ടകളിൽ വിഷാംശം കലർന്നത്. ഫാമുകൾ ശുദ്ധീകരിയ്ക്കുന്നതിന്‍റെ ഭാഗമായി കീടനാശിനിയുടെ അംശം കൂടുതലായി ഉപയോഗിച്ചതാണ് മുട്ടകളിൽ വിഷം കലർന്നത്.

എന്നാൽ ടോക്സിനെ കൂടാതെ ഫിപ്രോനിൽ എന്ന കീടനാശിനിയും ഫാം ശുദ്ധീകരിയ്ക്കാൻ ഉപയോഗിച്ചുവെന്നാണ് ഇപ്പോൾ കണ്ടത്തെിയിരിയ്ക്കുന്നത്. വിഷാംശ പ്രശ്നം കഴിഞ്ഞ മാർച്ചിൽ യൂറോപ്പിലെ ചില രാജ്യങ്ങളിൽ ഉയർന്നെങ്കിലും ജർമനിയാണ് ഇതിന്‍റെ സത്യാവസ്ഥ ഇപ്പോൾ പുറത്തുകൊണ്ടുവന്നത്. അതിപ്പോൾ യൂറോപ്പാകമാനം വ്യാപിയ്ക്കുകയും ചെയ്തു. പ്രശ്നത്തിന്‍റെ മുഴുവൻ വശങ്ങളും മനസിലാക്കിയ ജർമനി യൂറോപ്യൻ കമ്മീഷൻ മുന്പാകെ വിഷയം അവതരിപ്പിയ്ക്കുകയും കമ്മീഷന്‍റെ അന്വേഷണത്തിൽ കണ്ടെത്തുകയുമായിരുന്നു.

ജർനിയിലെ വിവിധ സൂപ്പർ മാർക്കറ്റുകളിൽ നിന്നും ഇത്തരം 10 മില്യൻ മുട്ടകൾ പിൻവലിയ്ക്കുകയും ചെയ്തു. യൂറോപ്യൻ മാർക്കറ്റുകളിൽ വിവിധ ഗ്രേഡ് അനുസരിച്ചാണ് മുട്ടകൾ വിൽക്കപ്പെടുന്നത്. കൂടാതെ ബയോ മുട്ടകളും മാർക്കറ്റുകളിൽ ലഭ്യമാണ്.

പ്രശ്നത്തിന്‍റെ പേരിൽ രണ്ടു പേരെ ഹോളണ്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒട്ടനവധി ഫാമുകൾ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ യൂറോപ്പിൽ നിന്നും ഹോംകോംഗിലേയ്ക്കു കയറ്റി അയച്ച മുട്ടകളിലും വിഷാംശം കലർന്നതായി റിപ്പോർട്ടുണ്ട്.

ഡെൻമാർക്കിൽ വിറ്റത് ഇരുപതു ടണ്‍ വിഷ മുട്ടകൾ

വിഷാംശം കലർന്ന മുട്ട വിപണിയിൽ പ്രചരിക്കുന്നു എന്ന വിവരം കഴിഞ്ഞ വർഷം തന്നെ അറിഞ്ഞിട്ടും മറച്ചു വച്ചു എന്ന ആരോപണം ഡച്ച് ഭക്ഷ്യനിരീക്ഷണ ഏജൻസി നിഷേധിച്ചു. നേരത്തെ അറിഞ്ഞിരുന്നു എന്ന വാദം അസത്യമാണെന്ന് എൻവിഡബ്ല്യുഎ ഇൻസ്പെക്റ്റർ ജനറൽ റോബ് വാൻ ലിന്‍റ് വ്യക്തമാക്കി.

ഫിപ്രോനിൽ എന്ന കീടനാശിനിയുടെ സാന്നിധ്യമാണ് മുട്ടയെ അപകടകാരിയാക്കുന്നത്. വൃക്ക, കരൾ, തൈറോയ്ഡ് ഗ്രന്ഥി എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്നതാണ് ഫിപ്രോനിൽ. കുട്ടികളാണ് ഇതു കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുക. ചൊറിച്ചിൽ, തലചുറ്റൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

വിഷമുട്ടയെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവച്ചെന്ന് ബെൽജിയത്തിന്‍റെ കുറ്റസമ്മതം

ഫിപ്രോനിൽ കീടനാശിനിയുടെ അംശമുള്ള ഇരുപതു ടണ്‍ കോഴിമുട്ട ഡെൻമാർക്കിൽ വിറ്റഴിക്കപ്പെട്ടതായി വെളിപ്പെടുത്തൽ. രാജ്യത്തെ ഭക്ഷ്യ സുരക്ഷാ വിഭാഗമാണ് ഇതു കണ്ടെത്തിയിരിക്കുന്നത്.പുഴുങ്ങിയതും തോടു കളഞ്ഞതുമായ മുട്ടകൾ പ്രധാനമായും കഫറ്റീരിയകളിലും കഫേകളിലും കേറ്ററിംഗ് സ്ഥാപനങ്ങളിലുമാണ് വിറ്റഴിച്ചിരിക്കുന്നത്. വിഷ മുട്ട വിറ്റഴിക്കപ്പെട്ടതായി തിരിച്ചറിയപ്പെട്ടിരിക്കുന്ന ഏറ്റവും പുതിയ യൂറോപ്യൻ രാജ്യമാണ് ഡെൻമാർക്ക്. ഇതിനു മുൻപ് കണ്ടെത്തിയ രാജ്യങ്ങളിലെല്ലാം സൂപ്പർ മാർക്കറ്റുകളിൽ മുട്ട വിറ്റതായി മാത്രമേ വ്യക്തമായിരുന്നുള്ളൂ.

വൃക്ക, കരൾ, തൈറോയ്ഡ് ഗ്രന്ഥി എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്നതാണ് ഈ മുട്ടകളിൽ അടങ്ങിയിരിക്കുന്ന ഫിപ്രോനിൽ എന്ന കീടനാശിനി. എന്നാൽ, ഡെൻമാർക്കിൽ വിറ്റ മുട്ടകളിൽ മനുഷ്യന് അപകടകരമാം വിധമായ അളവിൽ കീടനാശിനി കണ്ടെത്തിയിട്ടില്ലെന്നാണ് ഡാനിഷ് അധികൃതർ പറയുന്നത്.

ഫിപ്രോനിൽ എന്ന കീടനാശിനിയുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പ്രശ്നം കഴിഞ്ഞ ജൂണിൽ തന്നെ ബെൽജിയൻ അധികൃതർക്കു മനസിലായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. അന്നു തന്നെ ബെൽജിയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു എന്നും, തട്ടിപ്പാണെന്നു സംശയിച്ചിരുന്നു എന്നും ബെൽജിയൻ ഭക്ഷ്യ സുരക്ഷാ ഏജൻസി വക്താവ് കാത്റീൻ സ്ട്രേജിയർ പറയുന്നു.

വിഷ മുട്ട: മില്യൻ കണക്കിന് കോഴികളെ കൊന്നു തള്ളും

കീടനാശിനിയുടെ അംശം കലർന്ന മുട്ട വ്യാപകമായ സാഹചര്യത്തിൽ ദശലക്ഷക്കണക്കിന് കോഴികളെ കൊന്നു കളയാൻ നെതർലൻഡ്സ് ആലോചിക്കുന്നത്. ജർമനി, നെതർലൻഡ്സ്, ബെൽജിയം, സ്വീഡൻ, സ്വിറ്റ്സർലൻഡ് ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ മില്യൻ കണക്കിന് മുട്ടയാണ് മാർക്കറ്റുകളിൽ നിന്ന് പിൻവലിച്ചിരിക്കുന്നത്. ഫിപ്രോനിൽ എന്ന കീടനാശിനിയുടെ അംശം മുട്ടകളിൽ തിരിച്ചറിയപ്പെട്ട സാഹചര്യത്തിൽ്. ഇത് മനുഷ്യർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് അപകടകരമാണെന്നാണ് വിദഗ്ധാഭിപ്രായം.

നെതർലൻഡ്സിലെ നൂറ്റന്പത് കന്പനികളിലായി മില്യൻ കണക്കിന് കോഴികളെ കൊന്നു കളയുക മാത്രമാണ് ഇനി മാർഗമെന്ന് ഡച്ച് ഫാമിങ് സംഘടന എൽടിഒ പറയുന്നു. മൂന്നു ലക്ഷം കോഴികളെ ഇതിനകം കൊന്നു കഴിഞ്ഞു.

വിഷമുട്ട: കീടനാശിനി നിർമാതാക്കൾ അംഗീകാരം പുതുക്കാൻ അപേക്ഷിക്കില്ല

ജർമൻ രാസവസ്തു നിർമാതാക്കളായ ബിഎഎസ്എഫ് ഫിപ്രോനിൽ അടക്കമുള്ള കീടനാശിനികൾക്ക് അംഗീകാരം പുതുക്കാൻ യൂറോപ്യൻ യൂണിയനിൽ അപേക്ഷ നൽകില്ല. ജർമനി അടക്കമുള്ള രാജ്യങ്ങളിലെ സൂപ്പർ മാർക്കറ്റുകളിൽ വന്ന മുട്ടയിൽ വിഷാംശം കലർന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

സെപ്റ്റംബർ മുപ്പതിനാണ് ബിഎഎസ്എഫ് നിർമിക്കുന്ന പല കീടനാശിനികളുടെയും ലൈസൻസ് കാലാവധി അവസാനിക്കുന്നത്. ഇതിൽ ഫിപ്രോനിലിന്‍റെ സാന്നിധ്യമാണ് മുട്ടകളിൽ കണ്ടെത്തിയിരുന്നത്. വിത്തുകളിൽ ചെറിയ തോതിൽ മാത്രം ഉപയോഗിക്കാൻ ശുപാർശ ചെയ്യപ്പെട്ട ഇവ പരിധിയിൽ കൂടുതൽ ഉപയോഗിച്ചതാണ് മുട്ടകളിൽ വരെ വരാൻ കാരണമായതെന്നാണ് കന്പനിയുടെ വിശദീകരണം.
ിൃശ2017മൗഴ11ലഴഴബവലൃി.ഷുഴ

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട