• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബൈബിൾ കലോത്സവം: അഞ്ചോളം റീജിയണുകളിലെ മത്സര തീയതികൾ പ്രഖ്യാപിച്ചു
Share
ബ്രിസ്റ്റോൾ: നവംബർ 4ന് ബ്രിസ്റ്റോളിൽ വച്ചു നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ (SMEGB) പ്രഥമ ബൈബിൾ കലോത്സവത്തിന്‍റെ മുന്നോടിയായുള്ള മത്സരങ്ങളുടെ തീയതികൾ പ്രഖ്യാപിച്ചു തുടങ്ങി.

റീജണൽ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്കെ യൂറോപ്പിലെ ഏറ്റവും വലിയ ബൈബിൾ കലോത്സവമായ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിൽ പങ്കെടുക്കുവാൻ സാധിക്കൂ.

നവംബർ 4ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീൻവേ സെന്‍ററിൽ പ്രത്യേകം തയ്യാറാക്കുന്ന 11 സ്റ്റേജുകളിലായി 21 കലോത്സവ ഇനങ്ങളിൽ വിവിധ പ്രായത്തിലുള്ള കുട്ടികൾ മത്സരിക്കും .

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ബൈബിൾ കലോത്സവമായ എസ്എംഇജിബി ബൈബിൾ കലോത്സവത്തിൽ രൂപതയുടെ എട്ടു റീജണുകളിൽ നിന്ന് വിജയിച്ചു വരുന്ന കുട്ടികൾ പങ്കെടുക്കും. ഗ്ലാസ്ഗോയിൽ സെപ്റ്റംബർ 30നാണ് റീജണൽ മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ഫാ ജോസഫ് വെന്പടംതറയാണ് ഗ്ലാസ്ഗോ റീജണൽ കോർഡിനേറ്റർ. പ്രസ്റ്റണിൽ ഒക്ടോബർ 21നാണ് റീജണൽ മത്സരം നടക്കുക. ഫാ സജി തോട്ടത്തിലാണ് റീജണൽ കോർഡിനേറ്റർ

ബ്രിസ്റ്റോൾ കാർഡിഫ് റീജണിൽ ഒക്ടോബർ 7നാണ് റീജിയണിൽ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഫാ പോൾ വെട്ടിക്കാട്ടാണ് റീജണൽ കോർഡിനേറ്റർ. ലണ്ടൻ റീജിയണിൽ സെപ്റ്റംബർ 30നാണ് റീജണൽ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഫാ. സെബാസ്റ്റ്യൻ ചാമക്കാലയും ഫാ. ജോസ് അന്തിയാംകുളവുമാണ് റീജണൽ കോർഡിനേറ്റർമാർ. കേംബ്രിഡ്ജ് റീജിയനിൽ ഒക്ടോബർ 1നാണ് റീജണൽ മത്സരങ്ങൾ നടക്കുന്നത്. ഫാ. ടെറിൻ മുല്ലക്കരയാണ് കോർഡിനേറ്റർ.

ഗ്രേറ്റ് ബ്രിട്ടൻ രൂപത സ്ഥാപിതമായതിനു ശേഷം രൂപതയുടെ നേതൃത്വത്തിൽ ആദ്യമായി നടക്കുന്ന ബൈബിൾ കലോത്സവമാണിത്. സീറോ മലബാർ സഭയുടെ എട്ട് റീജിയനുകളിലായി ആദ്യ ഘട്ട മത്സരങ്ങൾ നടക്കും. ഒക്ടോബർ 14ന് മുന്പ് എല്ലാ റീജിയണിലെ മത്സരങ്ങളും പൂർത്തിയാകും.

റിപ്പോർട്ട്: ജെഗി ജോസഫ്

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.