• Logo

Allied Publications

Europe
ലണ്ടൻ റീജിയണ്‍ കണ്‍വൻഷനുള്ള വേദിയും, ഫ്ളയറും തയാറായി
Share
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ യുകെയിൽ എട്ടു റീജിയനുകളിലായി നടത്തപ്പെടുന്ന തിരുവചന ശുശ്രുഷകളിൽ ലണ്ടൻ റീജണൽ കണ്‍വൻഷന്‍റെ വേദി പ്രഖ്യാപിക്കപ്പെട്ടു. ഹെണ്ടനിലുള്ള അല്ലിൻസ് പാർക്ക് ഓഡിറ്റോറിയങ്ങൾ ഇദം പ്രഥമമായി തിരുവചനങ്ങൾക്ക് കാതോർക്കുവാൻ ഇരിപ്പിടം ഒരുക്കുന്പോൾ ലണ്ടനിലുള്ള മൂന്നു ചാപ്ലിൻസികളിലെ കുർബ്ബാന കേന്ദ്രങ്ങളിൽ നിന്നായി എത്തുന്ന ആയിരങ്ങൾക്ക് അത് അഭിഷേക വേദിയാകും. പരിശുദ്ധ അമ്മയും, ശിഷ്യ·ാരും ധ്യാനിച്ചു കൊണ്ടിരിക്കെ തീനാക്കളുടെ രൂപത്തിൽ പരിശുദ്ധാൽമ അഭിഷേകം ലഭിച്ച 'സെഹിയോൻ ഉൗട്ടുശാല'യായി അല്ലിൻസ് പാർക്ക് മാറും.

അഭിഷേകാഗ്നി കണ്‍വൻഷനായി മൂന്നു ഓഡിറ്റോറിയങ്ങളിലായി അയ്യായിരത്തോളം പേർക്കുതകുന്ന വിശാലമായ ഇരിപ്പിട സൗകര്യവും, അവർക്ക് സുഗമമായി തിരുവചന ശുശ്രുഷയിൽ പങ്കു ചേരുന്നതിനായി നൂതന മൾട്ടിമീഡിയാ സംവിധാനങ്ങളും അഭിഷേകാഗ്നി വേദിയിലുണ്ട്.

എണ്ണൂറോളം കാറുകൾക്കും, അന്പതോളം കോച്ചുകൾക്കും പര്യാപ്തമായ വിസ്തൃത പാർക്കിംഗ് സൗകര്യങ്ങളുള്ള തിരുവചന വേദിയോടനുബന്ധിച്ച് റഗ്ബി സ്റ്റേഡിയം, അത്ലറ്റിക് വേദി, ഭക്ഷണ കേന്ദ്രങ്ങൾ എന്തിനേറെ പത്തോളം വിവിധങ്ങളായ പരിപാടികൾ ഒരുമിച്ചു നടത്തുവാൻ ഉതകുന്ന വിപുലമായ സൗകര്യങ്ങൾ ഉള്ള അല്ലിൻസ് പാർക്ക് ലണ്ടനിലെ പ്രസിദ്ധമായ ഒരു ഫങ്ക്ഷനിംഗ് വെന്യു ആണ്.

സെഹിയോൻ ധ്യാനകേന്ദ്ര ഡയറക്ടറും, കാലഘട്ടത്തിലെ പരിശുദ്ധാൽമ ശുശ്രുഷകൾക്കു വരദാനം ലഭിച്ച അനുഗ്രഹീത വചന പ്രഘോഷകരിലൊരാളുമായ സേവ്യർഖാൻ വട്ടായിൽ അച്ചനാണ് യുകെയിൽ അഭിഷേകാഗ്നി ധ്യാനം നയിക്കുക. അഭിഷേകാഗ്നി റീജിയണൽ കണ്‍വൻഷനുകളുടെ സമാപന ശുശ്രൂഷ വലിയ വിജയം കാണുന്നതിനും, അനുഗ്രഹങ്ങളുടെ വേദിയാവുന്നതിനും മദ്ധ്യസ്ഥ പ്രാർത്ഥനകളും, ആൽമീയമായ ഒരുക്കങ്ങളും, ധ്യാനാർത്ഥികൾക്കു വേണ്ട സൗകര്യങ്ങൾ തയ്യാറാക്കലുമായി വോളണ്ടിയർ കമ്മിറ്റി സദാ പ്രവർത്തന ക്ഷമമാണ്.

ജീവൻ തുടിക്കുന്ന തിരുവചനങ്ങൾ ആല്മീയമാനസിക നവീകരണത്തിനും, ന·യുടെ പാതയിൽ നയിക്കപ്പെടുന്നതിനും തിന്മകളെ തോൽപ്പിക്കുന്നതിനും ആത്മാവിന്‍റെ കൃപാ ശക്തി പ്രാപ്യമാകുവാൻ അനുഗ്രഹീത ശുശ്രുഷയായ 'അഭിഷേകാഗ്നി 2017' കണ്‍വൻഷനിലേക്ക് ഏവരെയും സ്നേഹ പൂർവ്വം ക്ഷണിച്ചു കൊള്ളുന്നതായി ലണ്ടൻ റീജിയണൽ ധ്യാന സംഘാടക സമിതിക്കായി ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു. ലണ്ടൻ കണ്‍വൻഷന്‍റെ ഭാഗമായി തയ്യാറാക്കിയ ഫ്ളയറിന്‍റെ പ്രകാശനവും നടത്തപ്പെടുകയുണ്ടായി.

ലണ്ടൻ റീജിയണൽ അഭിഷേകാഗ്നി കണ്‍വൻഷൻ ഒക്ടോബർ 29 ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

കണ്‍വൻഷൻ വേദിയുടെ വിലാസം:

അല്ലിൻസ് പാർക്ക്, ഗ്രീൻലാൻഡ്സ് ലെയിൻ
ഹെണ്ടണ്‍,ലണ്ടണ്‍ എൻ ഡബ്ല്യൂ 4 1ആർ എൽ


റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​