• Logo

Allied Publications

Europe
ആത്മീയ അഭിഷേകത്താൽ ജ്വലിക്കുന്ന ദൈവാനുഗ്രഹം കവിഞ്ഞൊഴുകുന്ന രണ്ടാം ശനിയാഴ്ച കണ്‍വൻഷൻ
Share
കെറ്ററിംഗ്: വിശ്വാസത്താൽ ഒരേ കുടുംബത്തിൽ അംഗങ്ങളായവർ അത്യുന്നതിന്‍റെ ആശീർവാദം സ്വീകരിക്കുവാൻ ആരാധിച്ചു കുന്പിടുന്പോൾ സ്വർഗീയ മഹത്വത്തിന്‍റെ അതിർവരന്പുകൾ ഇല്ലാത്ത അനുഗ്രഹ പൂമഴ പെയ്തിറങ്ങുന്ന രണ്ടാം ശനിയാഴ്ച കണ്‍വൻഷൻ സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ ഫാ. സോജി ഓലിക്കൽ നയിക്കും.

ജ്ഞാനത്തിന്‍റെ ബഹിർസ്ഫുണമായ സ്തോത്ര ഗീതങ്ങൾ മലാഖവൃന്ദത്തോട് ചേർന്നു ആലപിക്കുന്പോൾ ദൈവമഹത്വത്തിന്‍റെ സമൃദ്ധി നുകർന്ന് സംതൃപ്തിയടയും. പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്വർഗാരോഹണ തിരുന്നാളിനു മുന്നോടിയായി നടത്തപ്പെടുന്ന രണ്ടാംശനിയാഴ്ച കണ്‍വൻഷനിൽ പരി. കന്യകാമറിയത്തിന്‍റെ മാധ്യസ്ഥം യാചിച്ചു ക്രിസ്തു വഴി പിതാവായ ദൈവത്തിന്‍റെ അനുഗ്രഹം ലഭിക്കുന്നതിനായി ജപമാലയോടെ രണ്ടാംശനിയാഴ്ച കണ്‍വൻഷൻ ആരംഭിക്കും. സൂര്യനെ ഉടയാടയാക്കിയതും ചന്ദ്രനെ പാദങ്ങൾക്കു കീഴിലും പന്ത്രണ്ട് നക്ഷത്ര കിരീടശോഭയാൽ ദൈവസന്നിധിയിൽ വിരാജിക്കുന്ന പരി. മറിയത്തിന്‍റെ മാധ്യസ്ഥം അപേക്ഷിച്ചു പ്രത്യേക നിയോഗത്തോടെ ജപമാലകൾ അർപ്പിക്കുന്പോൾ വിശ്വാസത്തിന്‍റെ വിധേയത്വം സകല ജാതികളിലും ഉളവാകേണ്ടതിന്‍റെ സത്യത്തിന്‍റെ പ്രഘോഷണമായി തീരും.

ശിലാഹൃദയരെപ്പോലും മൃദുവാക്കുന്ന തീക്ഷണമായ വചനപ്രഘോഷണം സ്നേഹത്താൽ പരസ്പരബന്ധമായ ഹൃദയങ്ങൾക്ക് ആശ്വാസവും ദൈവത്തിന്‍റെ രഹസ്യമായ ക്രിസ്തുവിനെക്കുറിച്ചുള്ള സന്പൂർണമായ അറിവും സാധ്യമാകും.

ശരീരത്തിന്‍റെ ആധമ വാസനകളെ നിർമാർജനം ചെയ്യുന്ന വിടുതൽ ശുശ്രൂഷ, ആന്തരികസൗഖ്യം പ്രധാനം ചെയ്യുന്ന അനുരജ്ഞന കൂദാശ, വൈദിക സ്നേഹത്തിന്‍റെ മകുടോദാഹരണവും ഏറ്റവും ശക്തവും തീവ്രവുമായ മധ്യസ്ഥ പ്രാർത്ഥനയായ ദിവ്യബലി ദൈവിക സ്നേഹത്തിന്‍റെ പ്രകടമായ അടയാളങ്ങൾ ദൃശ്യമാക്കും.

ലൗകീക ലോകത്തിന്‍റെ മായലോകത്ത് പാപരാഹിത്യത്തിലേക്ക് വഴുതിവീഴാതെ ന·യുടെ പാതയിൽ സഞ്ചരിക്കുവാൻ കുട്ടികളെയും യുവജനങ്ങളെയും പ്രാപ്തരാക്കുന്ന പ്രത്യേക ശുശ്രൂഷകളുടെ ഫലമായി ദൈവവിളി ലഭിച്ചു അനേകം യുവജനങ്ങൾ യുകെയിൽ നിന്നും സാധ്യമായത് സെഹിയോൻ യുകെയുടെ രണ്ടാംശനിയാഴ്ച കണ്‍വൻഷന്‍റെ പരിണിതഫലമാണ്.

സഭാ സ്നേഹത്തിലും ക്രിസ്തുവചനത്തിന്‍റെ സാക്ഷികളായി സത്കുടുംബരൂപീകരണത്തിന് വഴിയൊരുക്കുന്ന രണ്ടാംശനിയാഴ്ച കണ്‍വൻഷനിൽ അനേകായിരങ്ങൾ ഒന്നുചേർന്നു ദൈവത്തെ മഹത്വപ്പെടുത്തുന്പോൾ സ്വർഗകവാടങ്ങൾ തൂറന്നു ഓരോ വ്യക്തികൾക്കും വചനാഗ്നി സാധ്യമാകും. ശനിയാഴ്ച രാവിലെ എട്ടിന് ബർമിംഗ്ഹാം ബഥേൽ കണ്‍വൻഷൻ സെന്‍ററിൽ ആരംഭിക്കുന്ന രണ്ടാംശനിയാഴ്ച കണ്‍വൻഷൻ ഫാ. സോജി ഓലിക്കൽ നയിച്ചു വൈകുന്നേരം നാലിനു സമാപിക്കും.

റിപ്പോർട്ട്: സഖറിയ പുത്തൻകുളം

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​