• Logo

Allied Publications

Europe
ഒന്പതാമത് മുട്ടുചിറ സംഗമം സ്റ്റോക്ക് ഓണ്‍ ട്രെന്‍റിൽ സെപ്റ്റംബർ രണ്ടിന്
Share
ലണ്ടൻ: വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശത്താൽ ധന്യമായ കോട്ടയം ജില്ലയിലെ മുട്ടുചിറ ഗ്രാമത്തിൽ കുടിയേറി പാർത്തിരിക്കുന്ന നിവാസികളുടെ കൂട്ടായ്മയായ മുട്ടുചിറ സംഗമത്തിന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓരോ വർഷവും യുകെയുടെ വ്യത്യസ്തയിടങ്ങളിൽ വച്ചു നടത്തപ്പെടുന്ന മുട്ടുചിറ സംഗമം ഈ വർഷം സെപ്റ്റംബർ രണ്ടിന് ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്‍റിൽ സിറിൾ മാഞ്ഞൂരാന്‍റെ നേതൃത്വത്തിലാണ് നടത്തപ്പെടുക. രാവിലെ പത്തിന് റവ. ഫാ. വർഗീസ് നടയ്ക്കലിന്‍റെയും റവ. ഫാ. ബെന്നി മരങ്ങോലിയുടെയും വി. കുർബാനയോടു കൂടി കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കും.

തുടർന്നു നടക്കുന്ന പൊതുസമ്മേളത്തിൽ വച്ചു വിശിഷ്ടാതിഥികളും മാതാപിതാക്കളും ചേർന്നു തിരി തെളിയിക്കുന്നതോടു കൂടി ഒന്പതാമത് മുട്ടുചിറ സംഗമത്തിന്‍റെ ആഘോഷപരിപാടികൾക്കു തുടക്കം കുറിക്കും. കുട്ടികളുടെയും മുതിർന്നവരുടേയും കലാപരിപാടികളും നോട്ടിഹാം ബോയ്സിന്‍റെ ഗാനമേളയും കൂട്ടായ്മയ്ക്ക് മിഴിവേകും. വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച കുട്ടികളെ സംഗമവേദിയിൽ വച്ചു ആദരിക്കുന്നതായിരിക്കും. ദൂരെ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുന്നവർക്കായുള്ള താമസസൗകര്യങ്ങൾക്കായുള്ള ക്രമീകരണങ്ങളും നടന്നുവരുന്നു.

യുകെയുടെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന നൂറോളം കുടുംബങ്ങളിൽപ്പെട്ട തങ്ങളുടെ ചിരകാല സുഹൃത്തുക്കളെയും സഹപാഠികളെയും നാട്ടുകാരെയും നേരിൽ കാണുവാനും പരിചയം പുതുക്കുവാനുമുള്ള അസുലഭ അവസരത്തിലേക്ക് എല്ലാ മുട്ടുചിറ നിവാസികളേയും സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

സിറിൾ മാഞ്ഞൂരാൻ 07958675140

അഡ്രസ്: Bradwell community centre,
Riceyman road, Newcasheunderlyme, Stock on trent STS & LF


റിപ്പോർട്ട്: സാബു ചൂണ്ടക്കാട്ടിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്