• Logo

Allied Publications

Europe
വിയന്നയിൽ ഡബ്ല്യുഎംഎഫ് ഗ്ലോബൽ കണ്‍വൻഷൻ നവംബർ രണ്ട്, മൂന്ന് തീയതികളിൽ
Share
വിയന്ന: ആഗോള മലയാളികളെ സൗഹൃദത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഒരുമയുടെയും ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) ആദ്യ മഹാസമ്മേളനം നടത്തുന്നു. നവംബർ രണ്ട്, മൂന്ന് (വ്യാഴം, വെള്ളി) തീയതികളിൽ വിയന്ന സിറ്റി സെൻട്രലിലാണ് സമ്മേളനം നടക്കുക.

കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ രംഗത്തുനിന്നും പ്രശസ്ത വ്യക്തികളും ഓസ്ട്രിയ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരും അതിഥികളായി പങ്കെടുക്കുന്ന കണ്‍വൻഷനിൽ വനിതകൾക്കും യുവജങ്ങൾക്കും സിന്പോസിയങ്ങളും സെമിനാറും നടക്കും. ബിസിനസ് രംഗത്തെ പ്രതിഭകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അംഗീകാരം നൽകുന്നതോടൊപ്പം ഫെഡറേഷന്‍റെ അംഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രത്യേക വർക്ഷോപ്പുകളും ഉണ്ടാകും. സമാപനദിവസം പ്രമുഖ്യ മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജ് ഒരുക്കുന്ന സംഗീത നിശയും അരങ്ങേറും.

പരിപാടികളുടെ വിജയത്തിനായി ഡബ്ല്യുഎംഎഫ് ഗ്ലോബൽ കോഓർഡിനേറ്റർ പ്രിൻസ് പള്ളിക്കുന്നേൽ ചെയർമാനായ കമ്മിറ്റിയിൽ വർഗീസ് പഞ്ഞിക്കാരൻ (ജനറൽ കണ്‍വീനർ), തോമസ് പടിഞ്ഞാറേകലയിൽ (ഓസ്ട്രിയ), ഷൗക്കത്ത് പറന്പി (ഇന്ത്യ), ഡോണി ജോർജ് (ജർമ്മനി), നൗഷാദ് ആലുവ (സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), രാജ് പുല്ലാനിക്കാട്ടിൽ (ആഫ്രിക്ക), ഫൈസൽ വെള്ളാണി (സൗദി അറേബ്യ), അരുണ്‍ മോഹൻ (സ്വീഡൻ), ഷമീർ കണ്ടത്തിൽ (ഫിൻലൻഡ്) എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും.

സാബു ചക്കാലക്കൽ (റിസപ്ഷൻ കമ്മിറ്റി), ഉമേഷ് മേനോൻ (ബിസിനസ് സിന്പോസിയം), ബീന വെളിയത് (വിമൻസ് ഫോറം), സ്റ്റാൻലി ജോസ് (ഡബ്ല്യുഎംഎഫ് കൊളോക്യം), ജെഫിൻ കീക്കാട്ടിൽ (യൂത്ത് സമ്മിറ്റ്), ആന്‍റണി പുത്തൻപുരയ്ക്കൽ (ഫാമിലി സെമിനാർ), ടോമിച്ചൻ പാരുകണ്ണിൽ (ഡബ്ല്യുഎംഎഫ് ചാരിറ്റി നെറ്റ്വർക്ക്), ഘോഷ് അഞ്ചേരിൽ (കൾച്ചറൽ ഇവന്‍റ്സ്), തോമസ് കാരയ്ക്കാട്ട് (ഇൻഫ്രാസ്ട്രക്ചർ), ജോബി ആന്‍റണി (മീഡിയ ആൻഡ് കമ്യൂണിക്കേഷൻ), ഷമീർ യൂസഫ് (ഇലക് ഷൻ കമ്മീഷൻ), സഞ്ജീവൻ ആണ്ടിവീട് (ഫിനാൻസ്) തുടങ്ങിയവർ ഉൾപ്പെടുന്ന കമ്മിറ്റികൾ കണ്‍വൻഷന്‍റെ നടത്തിപ്പിൽ സജീവ സാന്നിധ്യമാകും.

വിവരങ്ങൾക്ക്: 004369919417357, wmfglobalmeet@gmail.com, http://worldmalayaleefederation.com/

റിപ്പോർട്ട്: ജോബി ആന്‍റണി

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്