• Logo

Allied Publications

Europe
ജർമനിയിൽ വിൽക്കുന്ന മുട്ടകളിൽ വിഷാംശം കണ്ടെത്തി
Share
ബെർലിൻ: ജർമനിയിലെ കൂടുതൽ സ്റ്റേറ്റുകളിൽ വിഷാംശമുള്ള മുട്ട കണ്ടെത്തി. നോർത്ത് റൈൻ വെസ്റ്റ്ഫാളിയയിൽ കഴിഞ്ഞ ദിവസം തന്നെ ഒന്പതു ലക്ഷത്തോളം മുട്ടകളിൽ കീടനാശിനി കലർന്നതായി തെളിഞ്ഞിരുന്നു.

ഡച്ച് ഫാമുകളിൽ നിന്നുവന്ന മുട്ടയിലാണ് വിഷാംശം ആദ്യം കണ്ടത്തിയതെങ്കിൽ, ജർമൻ ഫാമുകളിൽ ഉദ്പാദിപ്പിക്കപ്പെടുന്ന മുട്ടയിലും ഈ പ്രശ്നമുള്ളതായാണ് പുതിയ വിവരം. ഈച്ചയെയും മറ്റു കീടങ്ങളെയും അകറ്റാൻ ഉപയോഗിക്കുന്ന ഫിപ്രോനിൽ എന്ന കീടനാശിനിയുടെ സാന്നിധ്യമാണ് തിരിച്ചറിയപ്പെട്ടിരിക്കുന്നത്.

ഫിപ്രോനിൽ സാന്നിധ്യം വളരെ കുറഞ്ഞ അളവിൽ മാത്രമാണെന്നും മുതിർന്നവരിൽ ഇത് ഒരു തരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കില്ലെന്നും ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസ്ക് അസസ്മെന്‍റ് വിലയിരുത്തുന്നു. എന്നാൽ, കുട്ടികളിൽ ഇത് അപകടമാകാൻ സാധ്യത നിലനിൽക്കുന്നു.

ഫിപ്രോനിൽ കൂടിയ അളവിൽ ശരീരത്തിനുള്ളിൽ ചെന്നാൽ ചർമത്തിലും കണ്ണിലും അസ്വസ്ഥത സൃഷ്ടിക്കുകയും തലകറക്കത്തിനും തലവേദനക്കും ഛർദിക്കും കാരണമാകുകയും ചെയ്യും.

ഹെസൻ, ബവേറിയ സ്റ്റേറ്റുകളിലാണ് പുതുതായി ഇത്തരം മുട്ട കണ്ടെത്തിയിരിക്കുന്നത്. ലോവർ സാക്സണിയിലെ ഫാമിൽ ഉദ്പാദിപ്പിക്കപ്പെട്ട മുട്ടയിലും വിഷാംശം തിരിച്ചറിഞ്ഞു. വെസ്റ്റ്ഫാളിയയിലും വിഷാംശം കലർന്ന മുട്ടകൾ കണ്ടെത്തിയിട്ടുണ്ട്.

ബെൽജിയത്തിൽ ഉദ്പാദിപ്പിച്ച ഒന്പതു ലക്ഷത്തിലേറെ മുട്ടകൾ ജർമനിയിലെ കടകളിൽനിന്നു തിരിച്ചെടുത്തു. ഇവയിൽ കീടനാശിനി കലർന്നിട്ടുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

നോർത്ത് റൈൻ വെസ്റ്റ്ഫാളിയയിലെ കടകളിൽനിന്നു ശേഖരിച്ച മുട്ടകളുടെ സാന്പിളുകളിലാണ് കീടനാശിനിയുടെ അംശം കണ്ടെത്തിയത്. ഫിപ്രോനിൽ എന്ന കീടനാശിനിയാണ് കലർന്നിരിക്കുന്നതെന്ന് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസ്ക് അസസ്മെന്‍റ് വിലയിരുത്തി.

കോഴി വസന്ത അകറ്റാൻ ഉപയോഗിക്കുന്ന മരുന്നാണ് ഫിപ്രോനിൽ. ബെൽജിയത്തിൽ നിന്ന് 2.9 മില്യണ്‍ മുട്ടകളാണ് നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിലെത്തിയിട്ടുള്ളത്. ഇതിൽ ഒന്പതു ലക്ഷം മാത്രമാണിപ്പോൾ കടകളിലെത്തിക്കഴിഞ്ഞത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.