• Logo

Allied Publications

Europe
ജർമനിയിൽ ഡീസൽ വാഹനങ്ങൾക്ക് നിരോധനം വരുന്നു; പുതിയ സോഫ്റ്റ് വെയറുമായി കാർ നിർമാതാക്കൾ
Share
ബെർലിൻ: ജർമനിയിൽ ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ സർക്കാർ നടത്തിയ ശ്രമം വിജയിച്ചു. സർക്കാരും ജർമനിയിലെ പ്രമുഖ കാർ നിർമാണ കന്പനി മേധാവികളുമായി നടത്തിയ ചർച്ചയിലാണ് സമവായം ഉരുത്തിരിഞ്ഞത്. ഡീസൽ കാറുകൾ നിരോധിക്കുന്നതിനു പകരം ഡീസൽ കാറുകളിൽ പുകബഹിർഗമനം കുറയ്ക്കുന്നതിനുപകരിക്കുന്ന സോഫ്റ്റ്വെയർ കാറുകളിൽ പുതുതായി ഘടിപ്പിച്ചു നൽകാമെന്നുള്ള വ്യവസ്ഥ കാർ നിർമാതാക്കൾ മുന്നോട്ടുവച്ചത് ജർമൻ സർക്കാർ അംഗീകരിക്കുകയായിരുന്നു. ഇതുമാത്രമല്ല പുതിയ പദ്ധതികളും ഉടൻ പ്രഖ്യാപിക്കുമെന്ന് ഗതാഗതമന്ത്രി അലക്സാണ്ടർ ഡോബ്രിന്‍റ് അറിയിച്ചു.

ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പരിസ്ഥിതി മന്ത്രി ബാർബെറാ ഹെൻഡ്രിക്, ബവേറിയ മുഖ്യമന്ത്രി ഹോർസ്റ്റ് സീഹോഫർ, നീഡർസാക്സണ്‍ മുഖ്യമന്ത്രി സ്റ്റെഫാൻ വൈൽ, ബാഡൻവ്യുർട്ടെംബർഗ് മുഖ്യമന്ത്രി വിൻഫ്രീഡ് ക്രെറ്റ്ഷ്മാൻ, കാർ നിർമാണ കന്പനികളുടെ ഉന്നതർ, സെക്രട്ടറിമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

എന്നാൽ, മലിനീകരണത്തിനെതിരായ നടപടികളുടെ ആദ്യ ഘട്ടം മാത്രമാണിതെന്നും പിന്നോട്ടില്ലെന്നും സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. ഡീസൽ വാഹനങ്ങൾ പൂർണമായോ ഭാഗികമായോ നിരോധിക്കാൻ തന്നെയാണ് പ്രമുഖ നഗരങ്ങളിലെ ഭരണകൂടങ്ങളുടെ തീരുമാനം. ഫോക്സ് വാഗൻ, ഡെയിംലർ, ബിഎംഡബ്ല്യു, ഓപ്പൽ എന്നീ സ്ഥാപനങ്ങളെല്ലാം നൈട്രജൻ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കാനുള്ള സോഫ്റ്റ് വെയർ ഘടിപ്പിച്ചു നൽകാമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒന്പതു വർഷത്തിനുള്ളിൽ നിരത്തിലിറങ്ങിയ കാറുകളിൽ പുതിയ സോഫ്റ്റ്വെയർ കന്പനി ചെലവിൽ ഘടിപ്പിച്ചുകൊടുക്കുമെന്നാണ് കന്പനികളുടെ വാഗ്ദാനം.

ജർമനിയിലെ വിവിധ പ്രമുഖ കാർ നിർമാതാക്കൾ മലിനീകരണം കുറച്ചു കാണിക്കാൻ ഡീസൽ വാഹനങ്ങളിൽ തട്ടിപ്പ് നടത്തിയെന്നു വ്യക്തമായ സാഹചര്യത്തിൽ ജർമനിയിലെ പല നഗരങ്ങളും ഡീസൽ വാഹന നിരോധനം സജീവമായി പരിഗണിക്കുന്നുണ്ട്. ബാഡൻവ്യുർട്ടെംബർഗ് സംസ്ഥാനമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എന്നാൽ ഇതു മറികടക്കാൻ 53 ലക്ഷത്തോളം ഡീസൽ കാറുകളിൽ പുതിയ സോഫ്റ്റ് വെയർ ഘടിപ്പിച്ച് അപ്ഡേഷൻ ചെയ്തു കൊടുക്കാമെന്ന് നിർമാതാക്കളുടെ ഇപ്പോഴത്തെ വാഗ്ദാനം.

കാർ നിർമാണ മേഖലയിൽ ജർമനിയിൽ മാത്രമായി എട്ടുലക്ഷത്തോളം പേർ ജോലിചെയ്യുന്നുണ്ട് ഇവരുടെ ജോലിയെ ബാധിക്കുന്ന ഒരു കാര്യവും ഉണ്ടാകില്ലെന്നും കന്പനികൾ വ്യക്തമാക്കി. അതുമാത്രമല്ല ഒരു നിശ്ചിത കാലം കഴിഞ്ഞുള്ള ഡീസൽ കാറുകൾക്ക് 8,000 യൂറോ വരെ സർക്കാർ പ്രീമിയം നൽകി പുതിയതു വാങ്ങാനുള്ള അബ്റാക്ക് മോഡൽ പദ്ധതിയും ഉടൻ പ്രഖ്യാപിക്കും. ജർമനിയിലെ ഓരോ മൂന്നു കാറുകളിലും ഒരെണ്ണം ഡീസൽ കാറാണ്. നിലവിൽ ഓടുന്ന കാറുകൾ പുറന്തള്ളുന്നത് 60 മൈക്രോ ഗ്രാം കാർബണ്‍ ഡയോക്സൈഡാണ് (നൈട്രജൻ ഓക്സൈഡ്). മേലിൽ ഇത് 25 മുതൽ 30 ശതമാനമാക്കി കുറയ്ക്കാനാണ് പുതിയ സോഫ്റ്റ്വെയർ ഘടിപ്പിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.