• Logo

Allied Publications

Europe
പാരീസ് മലയാളി കെ.കെ. അനസിന് ഡോക്ടറേറ്റ്
Share
പാരീസ്: പാരീസ് മലയാളിയും തൊടുപുഴ സ്വദേശിയുമായ കിഴക്കേകുന്നേൽ കെ.കെ. അനസിന് ഡോക്ടറേറ്റ് ലഭിച്ചു. 1899 ൽ സ്ഥാപിതമായ പാരീസിലെ പ്രശസ്തമായ പൊളിറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഹൈപ്പ് (HEIP) ന്‍റെ കീഴിലുള്ള സിഇഡിഎസ് (CEDS) ൽ നിന്നും ഇന്‍റർനാഷണൽ റിലേഷൻസ് ആൻഡ് ഡിപ്ലോമസിയിലാണ് അനസ് പിഎച്ച്ഡി ബിരുദം സ്വന്തമാക്കിയത്.

`INDIA IN THE NEW GLOBAL BALANCE OF POWER’ എന്ന വിഷയമാണ് അനസ് ഗവേഷണത്തിനായി തെരഞ്ഞെടുത്തത്. മുൻ റഷ്യൻ പ്രസിഡന്‍റ് ഗോർബച്ചേവിന്‍റെ സെക്രട്ടറിയും ഇപ്പോൾ സിഇഡിഎസിലെ പ്രഫസറുമായ മിഖായേൽ ലെബദേവിന്‍റെ കീഴിലായിരുന്നു ഗവേഷണം. ഡോക്ടറേറ്റ് ജൂറിയിൽ ഡോ. ഫൊവാദ് നോഹ്റ അധ്യക്ഷനും ഡോ. പാട്രിക് ബ്രൂണോ, ഡോ.മൈക്കിൾ സ്ട്രാസ്, ഡോ.മിഖായേൽ ലെബദേവ് എന്നിവർ അംഗങ്ങളുമായിരുന്നു. പിഎച്ച്ഡി ബിരുദങ്ങൾക്ക് ഫ്രാൻസിൽ നൽകാറുള്ള ഗ്രേഡിംഗിൽ മൂന്നാം സ്ഥാനമുള്ള `CUM LAUDE’ ഗ്രേഡാണ് അനസിന് ലഭിച്ചത്.

ഒരു മാധ്യമ പ്രവർത്തകൻ കൂടിയായ അനസ് മുൻപ് ദൂരദർശനിൽ വാർത്താ അവതാരകനായും മറ്റു സ്വകാര്യ ചാനലുകളിൽ റിപ്പോർട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. യുഎൻ ഉച്ചകോടി, ജി 20 ഉച്ചകോടി, അന്താരാഷ്ട്ര കാൻ ചലച്ചിത്ര മേള, ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്, മാർപാപ്പയുടെ തെരഞ്ഞെടുപ്പ് തുടങ്ങി നിരവധി പ്രധാനപ്പെട്ട പരിപാടികൾ അനസ് വിവിധ മാധ്യമങ്ങൾക്കായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ അധ്യാപകനായും ജോലി ചെയ്തിട്ടുള്ള അനസ് നിരവധി കാർട്ടൂണ്‍ പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

ധനമന്ത്രി തോമസ് ഐസക്, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, എഡിജിപി ആർ. ശ്രീലേഖ തുടങ്ങി പ്രമുഖ വ്യക്തികളുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന അനസ് പാരീസ് ആസ്ഥാനമായ ELEGANT MEDIA GROUP ന്‍റെ ഡയറക്ടർ കൂടിയാണ്. ഒരു പ്രമുഖ ഇറ്റാലിയൻ നിർരാണ കന്പനിയുടെ നേതൃത്വത്തിൽ ഉടൻ ഷൂട്ടിംഗ് ആരംഭിക്കുന്ന `SANDOKAN UNTOLD’ എന്ന സിനിമയുടെ പിന്നണിയിലും അനസ് പ്രവർത്തിക്കുന്നു.

ബയോടെക്നോളജിയിൽ സിംഗപ്പൂർ നന്യാങ് ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയിട്ടുള്ള സബ്ന ചീമാടൻ ആണ് ഭാര്യ. മകൻ: ഇയാൻ ആദം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ