• Logo

Allied Publications

Europe
പി.രാജീവ് എക്സ് എംപിക്ക് ജിഎംഎഫ് പ്രവാസി പുരസ്കാരം സമ്മാനിച്ചു
Share
കൊളോണ്‍: ഗ്ലോബൽ മലയാളി ഫെഡറേഷൻ (ജിഎംഎഫ്) ഈ വർഷത്തെ പ്രവാസി പുരസ്കാരം സമ്മാനിച്ചു. ജിഎംഎഫിന്‍റെ ഇരുപത്തിയെട്ടാമത് അന്തർദേശീയ പ്രവാസി സംഗമത്തിന്‍റെ നാലാം ദിവസമായ ജൂലൈ 29 ന് നടന്ന സമാപന സമ്മേളനത്തിൽ മികച്ച പാർലമെന്േ‍ററിയൻ എന്ന ബഹുമതി നേടിയ മുൻ എംപി പി. രാജീവിന് ജിഎംഎഫ് ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ പുരസ്കാരം സമ്മാനിച്ചു.

പാർലമെന്‍ററി രംഗത്ത് പി. രാജീവ് പുലർത്തിയ അനിതരസാധാരണമായ അറിവും കുറിക്കുകൊള്ളുന്ന സബ്മിഷനുകളും സാധാരണ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരവുമായി എടുത്ത സജീവ താത്പര്യങ്ങളുമാണ് പുരസ്കാരം നൽകുവാൻ അവാർഡ് നിർണയ കമ്മിറ്റി തീരുമാനിച്ചതെന്ന് പോൾ ഗോപുരത്തിങ്കൽ പറഞ്ഞു.

ജോയി മാണിക്കത്ത് പി. രാജീവിനെ സമ്മേളനത്തിൽ പരിചയപ്പെടുത്തി. അവാർഡുകൾക്കുവേണ്ടിയല്ല പ്രവർത്തിക്കുന്നതെന്നും തന്‍റെ പ്രവർത്തനത്തിന്‍റെ ബാക്കിപത്രത്തിൽ ജനങ്ങൾ കുറിക്കുന്ന വിലയിരുത്തലും സ്നേഹവും ആദരവുമാണ് അളവു കോലാക്കുന്നതെന്നും അവാർഡു സ്വീകരിച്ച ശേഷം നടത്തിയ നന്ദി പ്രസംഗത്തിൽ പി. രാജീവ് അറിയിച്ചു.

ചടങ്ങിൽ തോമസ് ചക്യാത്ത്, പ്രഫ.ഡോ.രാജപ്പൻ നായർ, പീറ്റർ കോപ്പസ്, അപ്പച്ചൻ ചന്ദ്രത്തിൽ എന്നിവർ പ്രസംഗിച്ചു.

ജർമനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിൽ ജൂലൈ 26 ന് ആരംഭിച്ച അഞ്ചുദിന സംഗമം 30 നാണ് സമാപിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.