• Logo

Allied Publications

Europe
ഹാംബർഗ് അക്രമി ഇസ്ലാമിസ്റ്റ് ഭീകരനെന്ന് പോലീസ്
Share
ബെർലിൻ: ഹാംബർഗിലെ സൂപ്പർ മാർക്കറ്റിൽ കത്തിക്കുത്ത് നടത്തിയ അക്രമി ഇസ്ലാമിസ്റ്റ് ഭീകരൻ ആണെന്ന് അധികൃതർക്കു നേരത്തെ അറിയാമായിരുന്നുവെന്ന് വ്യക്തമാകുന്നു. ആക്രമണത്തിൽ ഒരാൾ മരിക്കുകയും ആറു പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

ആക്രമണം നടത്തുന്ന സമയത്ത് ഇയാൾ അല്ലാഹു അക്ബർ എന്ന് ഉറക്കെ വിളിച്ചുകൂവിയിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ, ഇയാളുടെ പ്രകോപനം എന്തായിരുന്നു എന്ന കാര്യത്തിൽ പോലീസ് ഇനിയും സ്ഥിരീകരണം നടത്തിയിട്ടില്ല.

അക്രമിക്കു മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന സംശയം പോലീസ് അപ്പാടെ തള്ളി. തീവ്രവാദ ആശയങ്ങളാണ് ഇയാളെ അക്രമത്തിനു പ്രേരിപ്പിച്ചതെന്നും ഏതെങ്കിലും തീവ്രവാദ സംഘടനയ്ക്ക് ഇതിൽ നേരിട്ടു ബന്ധമുണ്ടായിരിക്കാമെന്നും പോലീസ് പറഞ്ഞു.

ഇരുപത്താറുകാരനായ പലസ്തീൻ വംശജൻ അഹമ്മദ് ആണ് അക്രമിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. 2015ലാണ് ഇയാൾ ജർമനിയിലെത്തിയത്. അഭയാർഥിത്വ അപേക്ഷ നിരസിക്കപ്പെട്ടതിനാൽ നാടുകടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാൽ, ഇയാൾ ഇസ്ലാമിസ്റ്റാണെങ്കിലും ജിഹാദിസ്റ്റ് ആയിരുന്നില്ലെന്നാണ് ഹാംബർഗ് ആഭ്യന്തര മന്ത്രി ആൻഡി ഗ്രോട്ടെ ആദ്യം പറഞ്ഞത്. ഇയാളെ നാടുകടത്തണമെന്നുള്ള അധികൃതരുടെ ആവശ്യത്തിനു തക്കതായ കാരണങ്ങൾ ഇല്ലാതെ വന്നതാണ് ഇപ്പോൾ അക്രമത്തിൽ എത്തിച്ചതെന്നും പരക്കെ വിമർശനം ഉയർന്നിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.