• Logo

Allied Publications

Europe
ജിഎംഎഫ് : സീനിയർ സിറ്റിസണ്‍ മീറ്റ് സംഘടിപ്പിച്ചു
Share
കൊളോണ്‍: ജർമനിയിലെ കൊളോണിൽ നടക്കുന്ന ഗ്ലോബൽ മലയാളി ഫെഡറേഷന്‍റെ ഇരുപത്തിയെട്ടാം പ്രവാസി സംഗമത്തിന്‍റെ മൂന്നാം ദിവസം നടന്ന സീനിയർ സിറ്റിസണ്‍ മീറ്റ് ശ്രദ്ധേയമായി. ജർമനിയിലെ മുതിർന്ന പൗര·ാരായ ജോസ് പുന്നാംപറന്പിൽ, പ്രഫ.ഡോ. രാജപ്പൻ നായർ, ഡോ.സെബാസ്റ്റ്യൻ മുണ്ടായാനപ്പുറത്ത്, ഡോ.ജോസഫ് തെരുവത്ത്, ജോർജ് എളങ്കുന്നപ്പുഴ, ജോസഫ് മാത്യു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

അറുപതുകളിൽ യൂറോപ്പിൽ എത്തി ജീവിതത്തിന്‍റെ വിവിധ മേഖലകളിൽ പ്രശസ്തിയും നേട്ടങ്ങളും കൈവരിച്ച ഇക്കൂട്ടരെ ആദരിക്കേണ്ടത് സമൂഹത്തിന്‍റെ കടമയും ഉത്തരവാദിത്വവുമാണെന്ന് ജിഎംഎഫ് ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ ഓർമിപ്പിച്ചു.

മൂന്നാം ദിവസം രാവിലെ നടന്ന സെമിനാറിന് ഡോ.ജോസഫ് തെരുവത്ത് നേതൃത്വം നൽകി. പ്രായമായവർ നേരിടുന്ന ആത്രൈറ്റിസ് (അർത്രോസ്) എന്ന രോഗത്തെകുറിച്ച് ബോധവത്കരണം നടത്തി.

സംഗമത്തോടനുബന്ധിച്ച് കൊളോണിലെ ദർശന തീയേറ്റേഴ്സ് അവതരിപ്പിച്ച മുഴുനീള മലയാള നാടകങ്ങളുടെ വീഡിയോ പ്രദർശനം നടന്നു. വൈകുന്നേരം നടന്ന കലാസന്ധ്യയിൽ ആനി പെയ്കയിൽ, മോളി കോട്ടേക്കുടി എന്നിവർ നേതൃത്വം നൽകി. ജോണി ചിറ്റിലപ്പിള്ളി, ജോയി വെള്ളാരംകാലായിൽ, സാറാമ്മ ജോസഫ്, ജോയി മാണിക്കത്ത്, ജോസഫ് കൊമറ്റം, പോൾ പ്ലാമൂട്ടിൽ, റോസി വൈഡർ, ലിസി ചെറുകാട് എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.

നാലാംദിവസം നടക്കുന്ന സമ്മേളനത്തെ മുൻ എംപി പി.രാജീവ് അഭിസംബോധന ചെയ്യും. തുടർന്ന് പ്രവാസി അവാർഡ് ഏറ്റുവാങ്ങും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ